കൊവിഡ് 19 (Covid 19) മഹാമാരി പടർന്ന് പിടിച്ചതിന് ശേഷം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ് യാത്രാമേഖല. ഓരോ തവണ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴും പലവിധ നിയന്ത്രണങ്ങൾ സഞ്ചാരികളെ (Travelers) ബുദ്ധിമുട്ടിലാക്കുന്നു. എപ്പോഴാണ് പുതിയ നിയന്ത്രണം പ്രഖ്യാപിക്കപ്പെടുകയെന്ന് പോലും അറിയാനാവാത്ത അവസ്ഥയാണുള്ളത്. വലിയ യാത്രകൾക്ക് നേരത്തെ തന്നെ നിയന്തണങ്ങളുണ്ടായിരുന്നു.
എന്നാലിപ്പോൾ കാര്യങ്ങൾ മാറിവരികയാണ്. വിനോദസഞ്ചാര മേഖല വീണ്ടും പുത്തനുണർവ് കൈവരിക്കുകയാണ്. ആളുകൾ ചെറുതും വലുതുമായ യാത്രകൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം പഴയ പോലെ തിരക്കുണ്ട്. ഇനി യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ട്രാവൽ ഇൻഷുറൻസിൻെറ പ്രാധാന്യം ഈയടുത്തായി കൂടിവരികയാണ്. ഈ മേഖലയിലെ വലിയൊരു മാറ്റം തന്നെയാണിത്. യാത്രയുടെ എല്ലാ ഘടകങ്ങളെയും ഒരു സുരക്ഷാകവചം പോലെ സംരക്ഷിക്കുമെന്നതിനാൽ മഹാമാരിയുടെ കാലത്ത് നഷ്ടം സംഭവിക്കാതിരിക്കാൻ സഞ്ചാരികൾക്ക് ട്രാവൽ ഇൻഷുറൻസ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഒരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴും യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴും വളരെ സൂക്ഷ്മതയോടെ ആലോചിച്ച് മാത്രമാണ് ഇപ്പോൾ ആളുകൾ തീരുമാനങ്ങളെടുക്കുന്നത്.
ട്രാവൽ ഇൻഷുറൻസിൻെറ എല്ലാ മേഖലകളെയും നമുക്ക് അടുത്തറിയാൻ ശ്രമിക്കാം. നിങ്ങളുടെ പുതിയ യാത്രകൾക്ക് ഇനിമേൽ നഷ്ടങ്ങളൊന്നും തന്നെ സംഭവിക്കാതിരിക്കട്ടെ. ഇനി അഥവാ സംഭവിച്ചാലും ഇൻഷുറൻസ് കവറേജിലൂടെ നഷ്ടപരിഹാരം നേടിയെടുക്കാം. സുരക്ഷിതമായി, സമാധാനത്തോടെ തന്നെ യാത്ര ആസ്വദിക്കൂ. യാത്രയുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ മേഖലകളെയും ട്രാവൽ ഇൻഷുറൻസ് സുരക്ഷിതമാക്കുന്നുണ്ട്.
യാത്ര ക്യാൻസൽ ചെയ്യുമ്പോൾ
നിങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും ട്രാവൽ ഇൻഷുറൻസിൻെറ പരിധിയിൽ വരും. എങ്കിലും, ഇൻഷുറൻസ് എടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട നിബന്ധനകൾ ശ്രദ്ധിച്ച് വായിക്കുക. ട്രിപ്പ് ക്യാൻസൽ ചെയ്യുന്നതിന് പല കാരണങ്ങളുണ്ടാവും. ചിലപ്പോൾ നിങ്ങൾ യാത്ര ചെയ്യേണ്ട സ്ഥലത്ത് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് കൊണ്ടാവാം യാത്ര റദ്ദാക്കേണ്ടി വരുന്നത്. കാലാവസ്ഥ മൂലമുള്ള പ്രശ്നങ്ങളാവാം മറ്റൊരു കാരണം. ആ പ്രദേശത്തേക്കുള്ള യാത്ര നിരോധിച്ചതും ഒരു കാരണമാകാം. എന്തായാലും സാധാരണഗതിയിൽ നിങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങുകയാണെങ്കിൽ അത് ട്രാവൽ ഇൻഷുറൻസിൻെറ പരിധിയിൽ വരും. നിങ്ങൾക്ക് നിശ്ചയമായും നഷ്ടപരിഹാരവും ലഭിക്കും.
യാത്രാസാമഗ്രികൾ
യാത്രയ്ക്കായി നിങ്ങൾ കയ്യിൽ കരുതുന്ന പ്രധാനപ്പെട്ട സാമഗ്രികളെല്ലാം തന്നെ ട്രാവൽ ഇൻഷുറൻസിൻെറ പരിധിയിലുൾപ്പെടും. നിങ്ങളുടെ ബാഗ്ഗേജിനോ മറ്റ് വസ്തുകൾക്കോ എന്ത് കേടുപാട് സംഭവിച്ചാലും കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. നിങ്ങളുടേതല്ലാത്ത കാരണത്താൽ ബാഗ്ഗേജ് നഷ്ടമായാലും ഇൻഷുറൻസിൻെറ പരിധിയിൽ വരും.
ഇവയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ല
നേരത്തെ പറഞ്ഞത് പോലെ തന്നെ നിങ്ങളുടേതല്ലാത്ത എന്ത് കാരണത്താൽ യാത്ര മുടങ്ങിയാലും ട്രാവൽ ഇൻഷുറൻസ് വഴി നഷ്ടപരിഹാരം ലഭിക്കുന്നതാണ്. എന്നാൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും അസൗകര്യം കാരണം പോവാൻ സാധിച്ചില്ലെങ്കിൽ അതിന് ഇൻഷുറൻസ് കമ്പനി ഉത്തരവാദികളായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ലഭിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ആവശ്യമുള്ള എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കുക. ഏറ്റവും കൂടിയ നഷ്ടപരിഹാരത്തുക ലഭിക്കുന്ന ഇൻഷുറൻസ് തിരഞ്ഞെടുക്കാൻഎപ്പോഴും ശ്രദ്ധിക്കുക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.