മെയ് അവസാനവാരം ജന്മദിനങ്ങളുടെ വേലിയേറ്റത്തിന് ശാസ്ത്രീയ കാരണമെന്ത്?

കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് ജനനസർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് ഒറിജിനൽ ബെർത്ത്ഡേയ്ക്ക് അതിന്റെ സ്ഥാനമൊന്ന് അരക്കിട്ടുറപ്പിക്കാനായത്.

News18 Malayalam | news18
Updated: May 30, 2020, 3:43 PM IST
മെയ് അവസാനവാരം ജന്മദിനങ്ങളുടെ വേലിയേറ്റത്തിന് ശാസ്ത്രീയ കാരണമെന്ത്?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 30, 2020, 3:43 PM IST
  • Share this:
മെയ് അവസാനവാരമായതോടെ ഫേസ്ബുക്കിൽ പിറന്നാൾ നോട്ടിഫിക്കേഷനുകളുടെ ബഹളമാണ്. എന്നാൽ, പിറന്നാൾ നോട്ടിഫിക്കേഷൻ കണ്ട് ടൈംലൈനിൽ ആശംസയുമായി ചെന്നവരോട് ചിലരൊക്കെ ആ സത്യം തുറന്നുപറയുകയും ചെയ്തു, 'സോറി, ഇറ്റ്സ് മൈ സ്കൂൾ ബെർത്ത് ഡേ' എന്ന്. അപ്പോ ഒറിജിനൽ ബെർത്ത് ഡേ എന്നാണെന്ന് ചോദിച്ചാൽ കിട്ടുന്ന മറുപടി ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ നീളുന്ന ചിലപ്പോൾ അതും കഴിഞ്ഞ് വരുന്ന ഏതെങ്കിലും ഒരു മാസവും തിയതിയുമായിരിക്കും.

നിലവിൽ 30 വയസിനു താഴെയുള്ളവരെല്ലാം സ്കൂളിലും വീട്ടിലും ഒറ്റദിവസം തന്നെ പിറന്നാൾ ആഘോഷിക്കുന്നവരാണ്. പിന്നെങ്ങനെയാണ് കേരളത്തിലെ കുറേ പേർക്കെങ്കിലും രണ്ട് ജന്മദിനം വന്നത്. പണ്ടൊക്കെ സ്കൂളിൽ ചേർക്കണമെങ്കിൽ, അതായത് നമ്മുടെ നാട്ടിൽ ഒന്നാം ക്ലാസിൽ ചേർക്കണമെങ്കിൽ സർക്കാർ നിർദ്ദേശപ്രകാരം ആറുവയസ് തികയണമായിരുന്നു. അന്ന് ജനനസർട്ടിഫിക്കറ്റും സാധാരണമല്ലായിരുന്നു.

You may also like:'എന്തേ പെൺകുട്ടികൾ തെങ്ങ് കയറിയാൽ?' ചോദിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള ശ്രീദേവി [NEWS]ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]

കുട്ടിയെ സ്കൂളിൽ ചേർക്കാൻ ആരാണോ ഒപ്പമെത്തുന്നത് ജൂണിന് മുമ്പ് ആറുവയസ് പൂർത്തിയാകുന്നത് കണക്കാക്കി ഒരു തിയതി അങ്ങ് പറയും. ആ തിയതി പിന്നെ അവരുടെ സർട്ടിഫിക്കറ്റിന്റെ ഭാഗമാകും. പിന്നെ, പിന്നെ ജന്മദിനം ഔദ്യോഗികമായി ആ തിയതിയായി മാറും. അപ്പോൾ, ഇങ്ങ് മാറി ഒരു ഒറിജിനൽ 'ഡേറ്റ് ഓഫ് ബർത്ത്' മനസിന്റെ ഇരുണ്ട മൂലയിൽ കരിയും പുകയും പിടിച്ച് ഇരിപ്പുണ്ടായിരിക്കും. ഒരു ജോലിയൊക്കെ കിട്ടി ഒന്ന് സ്വസ്ഥമാകുമ്പോൾ
ആയിരിക്കും ആ ഒറിജിനലിനെ ഓർക്കുക. പക്ഷേ, അപ്പോഴേക്കും ഫേക്ക് ബെർത്ത്ഡേ ഒറിജിനലിന്റെ സ്ഥാനം തട്ടിയെടുത്തിട്ട് ഉണ്ടായിരിക്കും എന്നുള്ളതാണ് വാസ്തവം.

കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് ജനനസർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് ഒറിജിനൽ ബെർത്ത്ഡേയ്ക്ക് അതിന്റെ സ്ഥാനമൊന്ന് അരക്കിട്ടുറപ്പിക്കാനായത്. ഇപ്പോൾ, കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ജനന സർട്ടിഫിക്കറ്റും ലഭിക്കുന്നു. ഈ ജനനസർട്ടിഫിക്കറ്റാണ് പിന്നെയങ്ങോട്ടുള്ള എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. അതുകൊണ്ട്, നിലവിലെ സാഹചര്യത്തിൽ സ്കൂളിൽ ചേർക്കൽ അജൻഡുമായി ബന്ധപ്പെട്ട് ജന്മദിനം മാറ്റുന്ന പരിപാടി നടക്കില്ല.

Published by: Joys Joy
First published: May 30, 2020, 3:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading