• HOME
  • »
  • NEWS
  • »
  • life
  • »
  • WHAT IS THIS VOGUE WOMAN OF THE YEAR 2020 LIST WHICH INCLUDES KERALA MINISTER KK SHAILAJA

Fact Check | മന്ത്രി കെ.കെ ശൈലജ ഉൾപ്പെട്ട വോഗ് വുമൺ ഓഫ് ദ ഇയർ പട്ടിക എന്താണ്?

ലീഡര്‍ ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തിലാണ് കെ.കെ. ശൈലജ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനം വിജയിയെ പ്രഖ്യാപിക്കും.

മന്ത്രി കെ.കെ ശൈലജ

മന്ത്രി കെ.കെ ശൈലജ

  • Share this:
    തിരുവനന്തപുരം: വോഗ് ഇന്ത്യയുടെ വിമൻ ഓഫ് ദി ഇയർ സീരീസിൽ ഇടംനേടി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ രംഗത്തെത്തിയത്. ലീഡര്‍ ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തിലാണ് കെ.കെ. ശൈലജ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനം വിജയിയെ പ്രഖ്യാപിക്കും. മന്ത്രിയുമായി നടത്തിയ അഭിമുഖം വോഗ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    കോവിഡ് മുന്നണിപ്പോരിയ മറ്റൊരു മലയാളി കൂടി വോഗ് ഇന്ത്യയുടെ പട്ടികയിലുണ്ട്. വോഗ് ‘പോരാളികളുടെ പട്ടിക’യിൽ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രേഷ്മ മോഹൻദാസാണ് ഉൾപ്പെട്ടിരിക്കുന്നത്. കോവിഡ് രോഗം ബാധിച്ച് രോഗം ഭേദമായ ശേഷം വീണ്ടും ഡ്യൂട്ടിക്കെത്തിയ രേഷ്മയെക്കുറിച്ച് മാസികയുടെ ലേഖനത്തിൽ പ്രത്യേകമായി തന്നെ പരാർശിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗികളെയാണ് രേഷ്മ പരിചരിച്ചതെന്നും  ലേഖനത്തിൽ പറയുന്നു.

    രേഷ്മ മോഹൻദാസ്


    വോഗ് ഇന്ത്യ മാസിക ‘വിമൻ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ കൂടാതെ മലയാളി ബന്ധമുള്ള രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥുമുണ്ട്. ഇന്ത്യൻ വനിതാ ഹോക്കി ടീമിനെയും ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.

    ഗീതാ ഗോപിനാഥ്


    ഓരോ ചോദ്യത്തിനും കൃത്യവും വിശദവുമായ മറുപടി കെ.കെ.ശൈലജ നൽകുന്നുണ്ടെന്നും പിഴവു കാട്ടുന്നവരെ രഹസ്യമായി തിരുത്തുന്നത് അവരുടെ  പ്രത്യേകതയാണെന്നും വോഗ് ലേഖനത്തിൽ പറയുന്നു.

    Also Read നടിമാരും മോഡലുകളുമല്ല; ഇത്തവണ വോഗ് മാഗസിന്റെ മുഖമായി ഇവർ

    കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാൻ അതിഥിത്തൊഴിലാളികൾക്കായി 20 ലക്ഷം രൂപ സമാഹരിച്ചതാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പുരസ്കാരത്തിന് അർഹരാക്കിയത്. ആഗോള സാമ്പത്തികമാന്ദ്യം നേരിടാനുള്ള ഊർജസ്വലമായ ശ്രമങ്ങളാണു ഗീതാ ഗോപിനാഥിന്റെ നേട്ടമായി വിലയിരുത്തുന്നത്.

    കെ.കെ.ശൈലജയുടെയും ഗീതാ ഗോപിനാഥിന്റെയും ഹോക്കി ടീമിന്റെയും വെവ്വേറെ കവർ ചിത്രങ്ങളുമായാണു വോഗ് നവംബർ ലക്കം ഇറങ്ങുന്നത്. പ്രിയങ്ക ചോപ്ര, വിദ്യ ബാലൻ എന്നിവരാണ് മലയാളീ ബന്ധമുള്ള പട്ടികയിലെ മറ്റ് രണ്ടുപേർ.


    Published by:Aneesh Anirudhan
    First published:
    )}