നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • തടാകങ്ങളിലെ വെള്ളം പിങ്ക് നിറമായി മാറുന്നു; കാരണം കാലാവസ്ഥാ വ്യതിയാനമോ?

  തടാകങ്ങളിലെ വെള്ളം പിങ്ക് നിറമായി മാറുന്നു; കാരണം കാലാവസ്ഥാ വ്യതിയാനമോ?

  ഇത് ആഗോളതാപനത്തിന്റെ ഫലമാണെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലർ ചില അന്ധവിശ്വാസ സിദ്ധാന്തങ്ങളുമായി രംഗത്തെത്തി.

  (Image: Shutterstock)

  (Image: Shutterstock)

  • Share this:
   ഒരു വർഷം മുമ്പ് 2020 ജൂണിൽ മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ലോനാർ തടാകം അസാധാരണമായ ഒരു മാറ്റത്തിന് വിധേയമായി. 52,000 വർഷം പഴക്കമുള്ള ഈ തടാകത്തിലെ വെള്ളം പെട്ടെന്ന് പിങ്ക് നിറമായി. ഇത് പലരെയും ആശങ്കയിലാക്കി. വിനോദസഞ്ചാര പ്രാധാന്യമുള്ള ഒരു തടാകത്തിലാണ് ഇത്തരത്തിൽ ഒരു വ്യതിയാനം സംഭവിച്ചത്. ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയാകുകയും ചെയ്തു. വെള്ളം പിങ്ക് നിറമാകുന്നതിന്റെ കാരണം കണ്ടെത്താൻ സർക്കാരും പരിശോധനകൾക്ക് ഉത്തരവിട്ടു. ഇത് ആഗോളതാപനത്തിന്റെ ഫലമാണെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലർ ചില അന്ധവിശ്വാസ സിദ്ധാന്തങ്ങളുമായി രംഗത്തെത്തി.

   എന്നാൽ ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്നത് ഇതാദ്യമല്ല. വാസ്തവത്തിൽ, പ്രകൃതിദത്തമായി തന്നെ പിങ്ക് നിറമുള്ള നിരവധി തടാകങ്ങൾ ലോകമെമ്പാടുമുണ്ട്.

   അപ്പോൾ, ഈ നിറം മാറ്റത്തിന് യഥാർത്ഥ കാരണമെന്താണ്? പിങ്ക് തടാകങ്ങളിലെ വെള്ളത്തിന്റെ മറ്റൊരു പ്രത്യേകത ഉപ്പുവെള്ളമാണ് എന്നതാണ്. ജലത്തിന്റെ ലവണാംശം വ്യത്യസ്ത തരം സൂക്ഷ്മാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് നിറം മാറുന്നതിന് കാരണമാകുന്നു.

   Also Read- 'സാത്താൻ സേവ ലൈവിൽ’: വാർത്താചാനലിന് പറ്റിയത് വൻ അബദ്ധം; അന്തംവിട്ട് അവതാരക

   ലോനാർ തടാകത്തിന്റെ കാര്യത്തിൽ, പഠനങ്ങൾ വെളിപ്പെടുത്തിയത്, നിറത്തിൽ മാറ്റം സംഭവിച്ചത് ഉപ്പ് വെള്ളത്തിൽ കാണപ്പെടുന്ന ഹാലോവാർചിയ അല്ലെങ്കിൽ ഹാലോഫിലിക് ആർക്കിയ ബാക്ടീരിയ കാരണമാണെന്നാണ്. കോവിഡ് -19 ലോക്ക്ഡൗണുകളിൽ മഴയുടെ അഭാവവും ഉയർന്ന താപനിലയും മനുഷ്യന്റെ ഇടപെടലും കുറവായതിനാൽ ജലത്തിന്റെ ബാഷ്പീകരണത്തിന് കാരണമാകുകയും അത് ജലത്തിന്റെ ഉപ്പും പിഎച്ച് മൂല്യവും വർദ്ധിപ്പിക്കുകയും ചെയ്തു.

   വർദ്ധിച്ച ലവണാംശം ഹാലോഫിലിക് സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം നൽകി, ഇത് വെള്ളം പിങ്ക് നിറമാകാൻ കാരണമായി. ജൈവവസ്തുക്കൾ വീഴാൻ തുടങ്ങിയതോടെ തടാകത്തിലെ വെള്ളം യഥാർത്ഥ നിറത്തിലേക്ക് മടങ്ങുകയും ചെയ്തു.

   ഈ തടാകങ്ങളിലെ വെള്ളം കുടിക്കാൻ അനുയോജ്യമല്ലെങ്കിലും, മറ്റ് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഈ വെള്ളത്തിൽ നീന്തുന്നത് പോലും ദോഷകരമല്ല. കടൽ ജലത്തിലേക്കാൾ ഏഴിരട്ടി ഉപ്പു രസമുള്ളതാണ് ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല.

   Also Read- സന്തോഷം അടക്കനാകാതെ ചിരി, ഉമ്മ...; ചിരിച്ചുല്ലസിച്ച് രണ്ട് കുരുന്നുകള്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക്; വൈറലായി വിഡിയോ

   ലോനാർ തടാകത്തിൽ നിന്ന് വ്യത്യസ്തമായി, ഓസ്‌ട്രേലിയയിലെ ഹട്ട് ലഗൂൺ അല്ലെങ്കിൽ ഹിലിയർ തടാകം സ്ഥിരമായി പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. ഈ തടാകത്തിലെ ജലത്തിന്റെ നിറം മാറുന്നില്ല. കാരണം ജലത്തിന്റെ ലവണാംശവും പിഎച്ചും ഇവിടെ സ്ഥിരമായി നിലനിൽക്കുന്നു. ഈ വർഷം ആദ്യം തടാകങ്ങൾ പിങ്ക് നിറമാകുന്ന സംഭവങ്ങൾ അർജന്റീനയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിറം മാറ്റത്തിന് കാരണം പ്രിസർവേറ്റീവ് സോഡിയം സൾഫൈറ്റ് കലർന്നതിനാലായിരുന്നു.

   ഫ്ലേമിംഗോ പക്ഷികൾക്ക് ചുവന്ന പിങ്ക് നിറം ലഭിക്കുന്നത് അവർ കഴിക്കുന്ന ആൽഗകളിലും മറ്റും കാണപ്പെടുന്ന പ്രത്യേക കളറിംഗ് രാസവസ്തുക്കളിൽ നിന്നാണ്.
   First published: