• HOME
  • »
  • NEWS
  • »
  • life
  • »
  • Raksha Bandhan | ഇന്ന് രക്ഷാബന്ധൻ: രാഖി കെട്ടേണ്ട സമയവും ശുഭമുഹൂർത്തങ്ങളും അറിയാം

Raksha Bandhan | ഇന്ന് രക്ഷാബന്ധൻ: രാഖി കെട്ടേണ്ട സമയവും ശുഭമുഹൂർത്തങ്ങളും അറിയാം

ശ്രാവണമാസത്തിലെ പൗർണമി നാളിലാണ് രക്ഷാബന്ധൻ ആചരിക്കുന്നത്.

  • Last Updated :
  • Share this:
    സഹോദരീ, സഹോദര ബന്ധത്തിന്റെ പ്രധാന്യം ഉയർത്തിക്കാട്ടി രാജ്യമെങ്ങും ഇന്ന് രക്ഷാബന്ധൻ (Raksha Bandhan) ആഘോഷിക്കുകയാണ്. ശ്രാവണമാസത്തിലെ (Shravan month) പൗർണമി നാളിലാണ് രക്ഷാബന്ധൻ ആചരിക്കുന്നത്. മനോഹരമായ രാഖികൾ (rakhi) കെട്ടുക, വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുക, പൂജ എന്നീ ആചാരങ്ങളൊക്കെയാണ് രക്ഷാബന്ധൻ ദിവസത്തോടനുബന്ധിച്ച് നടക്കാറുള്ളത്. ഹൈന്ദവ വിശ്വാസികൾ വളരെ പവിത്രമായി കൊണ്ടാടുന്ന ഒരു ആഘോഷ ദിനമാണ് രക്ഷാബന്ധൻ.

    രക്ഷാബന്ധൻ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം സഹോദരിമാർ അവരുടെ സഹോദരന്മാരെ വന്ദിക്കുകയും രക്ഷാമന്ത്രം ജപിക്കുന്ന സമയത്ത് കൈത്തണ്ടയിൽ രാഖികൾ കെട്ടുകയും ചെയ്യുന്നു. വിത്തുകൾ, പൂക്കൾ, അരി തുടങ്ങിയവ കൊണ്ടൊക്കെ നിർമ്മിക്കുന്ന രാഖികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണിയിലെത്തുന്നുണ്ട്. ഇന്തിബ്നി എന്ന ജെയ്പൂർ ആസ്ഥാനമായിട്ടുള്ള ഡിസൈൻ കമ്പനി വിത്ത് കൊണ്ടുള്ള രാഖി നിർമിക്കുന്നതിൽ പ്രശസ്തമാണ്. രാഖി കെട്ടുന്നത് പോസിറ്റിവിറ്റി കൊണ്ടുവരുമെന്നും സഹോദരന്റെ ജീവിതത്തിൽ നിന്ന് എല്ലാ നെഗറ്റീവ് എനർജികളെയും ഇല്ലാതാക്കുകയും ചെയ്യുമെന്നുമാണ് വിശ്വാസം.


    ഈ വർഷത്തെ രക്ഷാബന്ധൻ ഓഗസ്റ്റ് 11 നാണ്. ഹിന്ദു കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 11 നും ഓഗസ്റ്റ് 12 നും രക്ഷാബന്ധൻ ആഘോഷിക്കാം. ശ്രാവണ മാസത്തിൽ, ശുക്ല പക്ഷത്തിലെ പൂർണിമ തിഥി (Purnima Tithi) ഓഗസ്റ്റ് 11 വ്യാഴാഴ്ച രാവിലെ 10.38 നാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 7:05 വരെ പൂർണിമി തിഥി നീണ്ടുനിൽക്കും. ആ ദിവസത്തെ ശുഭകരമായ സമയങ്ങൾ താഴെ പറയുന്നവയാണ്.

    read also: രക്ഷാബന്ധന്‍ ആഘോഷിക്കാൻ ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ്

    ഓഗസ്റ്റ് 11 വ്യാഴാഴ്ച രാവിലെ 10:38 ന് പൂർണിമ തിഥി ആരംഭിക്കും.

    ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 07:05 ന് പൂർണിമ തിഥി അവസാനിക്കും.

    ഓഗസ്റ്റ് 11 വ്യാഴാഴ്ച രാവിലെ 10:38 ന് ഭദ്ര സമയം ആരംഭിക്കും.

    ഓഗസ്റ്റ് 11 വ്യാഴാഴ്ച രാത്രി 08:51 ന് ഭദ്ര സമയം അവസാനിക്കും.

    ഓഗസ്റ്റ് 11 വ്യാഴാഴ്ച രാത്രി 08:51 മുതൽ 09:12 വരെയാണ് രാഖി കെട്ടാനുള്ള ശുഭ മുഹൂർത്തം.

    ആഗസ്റ്റ് 11 ന്, രാഖി കെട്ടുന്നത് ഭദ്ര സമയത്തിന് ശേഷം ആയിരിക്കണമെന്ന് ജ്യോത്സ്യന്മാർ പറയുന്നു. ഓഗസ്റ്റ് 12-ന് രാഖി കെട്ടാനുള്ള ശുഭ മുഹൂർത്തങ്ങളാണ് താഴെ പറയുന്നത്.

    ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 11:59 മുതൽ 12:52 വരെയുള്ള അഭിജിത് മുഹൂർത്തം.

    ഓഗസ്റ്റ് 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:52 മുതൽ 02:05 വരെയുള്ള ശുഭ് ചോഗാഡിയ.

    രാഖി കെട്ടുന്നതും സമ്മാനങ്ങൾ നൽകുന്നതും ആരതി നടത്തുന്നതും രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ചുള്ള മനോഹരമായ ആചാരങ്ങളിൽ ചിലതു മാത്രമാണ്. കുടുംബങ്ങൾ തമ്മിൽ കൂടുതൽ അടുക്കുകയും ബന്ധങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്യുന്ന സമയമാണിത്.
    Published by:Amal Surendran
    First published: