നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Navratri 2021 | നവരാത്രി വ്രതമെടുക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾ കഴിക്കേണ്ടത് എന്തെല്ലാം?

  Navratri 2021 | നവരാത്രി വ്രതമെടുക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾ കഴിക്കേണ്ടത് എന്തെല്ലാം?

  നവരാത്രി സമയത്ത് വ്രതമെടുക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾ അതീവ ശ്രദ്ധ പാലിക്കേണ്ടതാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഭക്ഷണ ശീലങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. എന്നാൽ ഗർഭകാലത്ത് സ്ത്രീകൾ ഭക്ഷണ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. കൂടാതെ ചെറിയ ഇടവേളകളിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും വേണം. ചെറിയ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ സമയം നിലനിർത്തുകയും കൃത്യമായ ഇടവേളകളിൽ കുഞ്ഞിന് എല്ലാ പോഷകങ്ങളും എത്തിക്കുകയും ചെയ്യുന്നു.

   കൂടാതെ ഗർഭിണികൾ ഉപവാസം പോലുള്ള കാര്യങ്ങൾ ചെയ്യരുത്. മാത്രമല്ല രണ്ട് നേരത്തെ ഭക്ഷണങ്ങൾക്കിടയിൽ നീണ്ട ഇടവേള എടുക്കരുത്. എന്നാൽ നവരാത്രി സമയത്ത് വ്രതമെടുക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾ അതീവ ശ്രദ്ധ പാലിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച തുടങ്ങിയ രോഗങ്ങളുള്ള ഗർഭിണികൾ ഉപവാസം ഒഴിവാക്കണം. കാരണം ഇത് കൂടുതൽ സങ്കീർണതകൾക്ക് കാരണമാകും.

   എന്നാൽ നവരാത്രി സമയത്ത് ഉപവാസമനുഷ്ഠിക്കാൻ താത്പര്യപ്പെടുന്നവർക്ക് ഈ വ്രതമനുസരിച്ച് കൃത്യമായ ഇടവേളകളിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ഗർഭിണിയായിരിക്കുമ്പോൾ കാർബോഹൈഡ്രേറ്റുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇത് കുട്ടിയുടെ വളർച്ചാ സംവിധാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാർബോഹൈഡ്രേറ്റ് പേശികൾക്കും തലച്ചോറിനും ഊർജ്ജം നൽകുക മാത്രമല്ല അവശ്യ പോഷകങ്ങൾ ശരീരത്തിൽ കൃത്യമായി എത്തിക്കാനും സഹായിക്കും.

   എന്നാൽ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. രണ്ട് തരത്തിലുള്ള കാർബോഹൈഡ്രേറ്റുകൾ ഉണ്ട്. ശരീരത്തിൽ വേഗത്തിൽ പ്രവർത്തിക്കുന്നതും മന്ദഗതിയിയിൽ പ്രവർത്തിക്കുന്നതും. ഫാസ്റ്റ് കാർബോഹൈഡ്രേറ്റുകൾ വളരെ ഉയർന്ന വേഗതയിൽ ഊർജ്ജം പുറപ്പെടുവിക്കും. സ്ലോ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിലേക്ക് പതുക്കെ മാത്രമേ ഊർജ്ജം പുറപ്പെടുവിക്കുകയുള്ളൂ.

   ഫാസ്റ്റ് കാർബോഹൈഡ്രേറ്റുകളിൽ പ്രോസസ് ചെയ്ത ഭക്ഷണങ്ങളായ ബ്രെഡ്, പഞ്ചസാര, അന്നജം, പച്ചക്കറികൾ, ജ്യൂസുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് നിങ്ങളിൽ ഇടയ്ക്കിടെ വിശപ്പ് തോന്നിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം സ്ലോ കാർബോഹൈഡ്രേറ്റുകൾ ധാന്യങ്ങൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയതാണ്. ഇവ കഴിച്ചാൽ പെട്ടെന്ന് വിശപ്പ് തോന്നിയ്ക്കുകയുമില്ല.

   ഗർഭിണികൾ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കണം. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

   ഉരുളക്കിഴങ്ങ് പോലുള്ള ഉയർന്ന കാർബോഹൈഡ്രേറ്റ് പച്ചക്കറികൾക്കൊപ്പം കാബേജ്, ചീര, തക്കാളി, കാപ്സിക്കം തുടങ്ങിയ നാരുകളടങ്ങിയ പച്ചക്കറികൾ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഗർഭിണികൾ പൂരി, വട, ഉരുളക്കിഴങ്ങ് ചിപ്സ് പോലുള്ള പലഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങൾക്ക് പകരം വേവിച്ച ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം.

   Summary: Pregnant women should not even consider fasting or include a long gap between two meals. However, if you want to fast during Navratri be extremely careful as it will affect not only your health but your baby’s health too. Pregnant women, who have ailments like diabetes, high blood pressure, anaemia, should avoid fasting as it could lead to complications
   Published by:user_57
   First published:
   )}