• HOME
 • »
 • NEWS
 • »
 • life
 • »
 • Dog Attack | ഒരു പട്ടി കടിക്കാൻ വന്നാൽ എന്തു ചെയ്യണം? മൃഗങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള പഠനം പറയുന്നത്

Dog Attack | ഒരു പട്ടി കടിക്കാൻ വന്നാൽ എന്തു ചെയ്യണം? മൃഗങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള പഠനം പറയുന്നത്

ഒരു പട്ടി കടിയ്ക്കാൻ വരുമ്പോൾ എങ്ങനെ നേരിടാമെന്ന് നിങ്ങളോട് പറയുന്നതിനു മുമ്പ്, ഇവ നിങ്ങളെ ആക്രമിക്കുന്നതിനു പിന്നിലെ കാരണവും അറിഞ്ഞിരിക്കണം.

 • Share this:
  ആളുകള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണ് നായ്ക്കള്‍ (dogs). നായ്ക്കളുടെയും നായ്ക്കുട്ടികളുടെയും രസകരമായ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പലപ്പോഴും വൈറലാകാറുണ്ട്.എന്നാൽ നായ്ക്കള്‍ അക്രമാസക്തരാകുന്ന ചില സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നായയുടെ കടിയേറ്റ് മാരകമായ പരിക്കുകള്‍ ഉണ്ടായിട്ടുള്ളവരുമുണ്ട്. ചിലപ്പോള്‍ മരണത്തിനു (death) വരെ ഇത് കാരണമാകാം. എന്നാൽ, ഒരു പട്ടി കടിയ്ക്കാൻ വരുമ്പോൾ എങ്ങനെ നേരിടാമെന്ന് നിങ്ങളോട് പറയുന്നതിനു മുമ്പ്, ഇവ നിങ്ങളെ ആക്രമിക്കുന്നതിനു പിന്നിലെ കാരണവും (reasons) അറിഞ്ഞിരിക്കണം.

  എന്തുകൊണ്ടാണ് നായ്ക്കള്‍ ആക്രമിക്കുന്നത് ?
  അക്രമാസക്തമായ പെരുമാറ്റങ്ങളാണ് നായ്ക്കളെ സാധാരണയായി പ്രകോപിപ്പിക്കുന്നതെന്നാണ് ' ദി കോണ്‍വര്‍സേഷന്‍' റിപ്പോർട്ട് വ്യക്തമാക്കുന്നത്. വീട്ടില്‍ പരിശീലനം നല്‍കുന്ന നായ്ക്കള്‍ മനുഷ്യരുടെ കൂട്ടാളികളായിരിക്കും. ഇങ്ങനെ പരിശീലനം നല്‍കുന്നതിലൂടെ ഉടമസ്ഥര്‍ അവരുടെ സ്വഭാവം രൂപപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ അവര്‍ക്ക് മനുഷ്യരുമായും ചുറ്റുപാടുകളുമായും വീടുമായും പൊരുത്തപ്പെടാന്‍ കഴിയും. എന്നാല്‍ എല്ലായ്‌പ്പോഴും നായ്ക്കളുടെ എല്ലാ സ്വഭാവത്തെയും കൃത്യമായി രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് കഴിയില്ല. അതിനാല്‍ അവര്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ അവരെ തന്നെ സംരക്ഷിക്കാനാകും ശ്രമിക്കുകയെന്ന് പഠനം നടത്തിയ ഗവേഷകർ പറയുന്നു.

  ഒരു ഇനത്തില്‍പ്പെട്ട നായ മറ്റൊരു ഇനത്തില്‍പ്പെട്ട നായയേക്കാള്‍ കൂടുതൽ ആക്രമണകാരിയായിരിക്കില്ല എന്ന് പ്രൊഫഷണല്‍ ഡോഗ് ട്രെയിനറും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അനിമല്‍ ബിഹേവിയര്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മാര്‍ജി അലോണ്‍സോ ഡബ്ല്യുബിയുആറിനോട് പറഞ്ഞു.

  നായയുടെ ആക്രമണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?നായ നിങ്ങളെ ആക്രമിക്കാന്‍ വരുമ്പോള്‍, അവിടെ നിന്ന് നായയുടെ കണ്ണിലേക്ക് നോക്കാതെ ഒരു സ്ഥലത്ത് ഉറച്ചുനിന്ന് താഴോട്ട് നോക്കണമെന്നാണ് അലോണ്‍സോ പറയുന്നത്. നിലവിളിക്കാതെ ഇരിക്കുമ്പോള്‍ മാത്രമേ ഈ രീതി പ്രായോഗികമാകുകയുള്ളൂ. നായയുടെ അടുത്തേക്ക് നടക്കുക എന്നതാണ് മറ്റൊരു രീതി. ഈ രീതിയിലൂടെ നിങ്ങള്‍ അവയെ പിന്തുടരുന്നില്ലെന്നും ആക്രമിക്കില്ലെന്നും നായ്ക്കള്‍ക്ക് ബോധ്യപ്പെടുകയും വേണം

  നായ കടിയ്ക്കാൻ വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍:
  നായ ആക്രമിക്കാന്‍ വരുമ്പോള്‍ നായയ്ക്കും നിങ്ങള്‍ക്കും ഇടയില്‍ എന്തെങ്കിലും തടസം സൃഷ്ടിക്കണം. ഉദാഹരണത്തിന് ഒരു കുടയോ ഡസ്റ്റ്ബിന്നോ പുതപ്പോ ഉണ്ടെങ്കില്‍ അതുപയോഗിച്ച് നായയെ ആക്രമണത്തില്‍ നിന്ന് തടയാം. ഒരു കാറിന്റെ അരികില്‍ വെച്ചാണ് ആക്രമണം ഉണ്ടാകുന്നതെങ്കിലും ഇത്തരത്തില്‍ പ്രതിരോധിക്കാം.

  സ്റ്റാൻഡ് (stand), സിറ്റ് (sit) എന്നീ രണ്ട് കാര്യങ്ങള്‍ ആദ്യം നായ്ക്കളോട് പറഞ്ഞു നോക്കുക.

  ഭക്ഷണസാധനങ്ങളും മറ്റും അവയ്ക്ക് ഇട്ടു കൊടുക്കുന്നത് ആക്രമണ സാധ്യത കുറയ്ക്കും.

  നായയുടെ കഴുത്തില്‍ ചങ്ങലയോ മറ്റോ ഉണ്ടെങ്കില്‍ അത് ഒരു തൂണിലോ മരത്തിലോ കെട്ടിയിട്ട് നിങ്ങള്‍ക്ക് അവയെ തടയാം. ഇങ്ങനെ ചെയ്യുമ്പോള്‍ നായയുടെ മുഖത്തിന് സമീപത്ത് നിങ്ങളുടെ മുഖം കൊണ്ടുവരരുത്.

  നായയെ കാണുമ്പോള്‍ അലറി വിളിക്കാനോ ഓടാനോ പാടില്ല.

  ആക്രമിക്കപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടണം.
  Published by:Jayesh Krishnan
  First published: