നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കുമ്പളങ്ങി നൈറ്റ്സിൽ നമ്മൾ കണ്ട 'കവര'യെ ഇതിനു മുമ്പു കണ്ടിട്ടുണ്ടോ?

  കുമ്പളങ്ങി നൈറ്റ്സിൽ നമ്മൾ കണ്ട 'കവര'യെ ഇതിനു മുമ്പു കണ്ടിട്ടുണ്ടോ?

  കുമ്പളങ്ങിയിലെ രാത്രികളിലേതിനേക്കാൾ ഗംഭീരമായി ഇതിനു മുമ്പും നമ്മൾ ഈ ജൈവദീപ്തി കണ്ടിട്ടുണ്ട്. ലൈഫ് ഓഫ് പൈ എന്ന സിനിമയിൽ.

  • Share this:
   കുമ്പളങ്ങിയിലെ ഒരു രാത്രിയിൽ, പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം വീട്ടിൽ വിദേശിയായ പെൺസുഹൃത്തിന്‍റെ മടിയിൽ ബോണി കിടക്കുകയാണ്. അപ്പോഴാണ് ബോബി, 'ബോണീ, കവര് പൂത്തിട്ടുണ്ട്, കൊണ്ടുപോയി കാണിച്ചു കൊടുക്ക്' എന്ന് പറയുന്നത്. കേൾക്കുന്ന ഉടനെ തന്നെ കൂട്ടുകാരിയുമായി ബോണി വീടിനു മുന്നിലെ കായലിലേക്ക് പോകുന്നു. വെള്ളത്തിലിറങ്ങി നടക്കുമ്പോൾ ചുറ്റും നീലവെളിച്ചം. ബയോലുമിനസെൻസ് (Bioluminescence) അഥവാ ജൈവദീപ്തി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇത്.

   കുമ്പളങ്ങിയിലെ രാത്രികളിലേതിനേക്കാൾ ഗംഭീരമായി ഇതിനു മുമ്പും നമ്മൾ ഈ ജൈവദീപ്തി കണ്ടിട്ടുണ്ട്. ലൈഫ് ഓഫ് പൈ എന്ന സിനിമയിൽ. കടലിലെ ഏകാന്തജീവിതത്തിനൊടുവിൽ ശുദ്ധജലവും കായ്കനികളും ലഭിക്കുന്ന ഒരു ദ്വീപിലെത്തുന്നു. എന്നാൽ, രാത്രിയാകുന്നതോടെ ആ ദ്വീപ് വിരുദ്ധസ്വഭാവമുള്ളതായി മാറുകയാണ്. ജൈവപ്രതിഭാസത്തിന്‍റെ അതീവസുന്ദരമാ കാഴ്ചയാണ് അപ്പോൾ കാണാൻ കഴിയുന്നത്.

   ബയോലുമിനസെൻസ് (Bioluminescence) അഥവാ ജൈവദീപ്തി എന്നതിന് ഏറ്റവും ചെറിയ ഉദാഹരണം നമ്മുടെ മിന്നാമിനുങ്ങുകൾ തന്നെയാണ്. രാസപ്രവർത്തനത്തിലൂടെ ജീവികൾ പ്രകാശം ഉത്പാദിപ്പിക്കുന്ന രീതിയാണ് ജൈവദീപ്തി. ആഴക്കടലിൽ ജീവിക്കുന്ന മിക്ക ജീവികളും ജൈവദീപ്തി ഉള്ളവരാണ്. ചില ജീവികൾ സ്വന്തം ശരീരത്തിലുള്ള മാറ്റങ്ങൾ ഉപയോഗിച്ചാണ് ജൈവദീപ്തി പ്രകടിപ്പിക്കുന്നത്. എന്നാൽ, മറ്റു ചില ജീവികൾ ശരീരത്തിൽ വസിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചാണ് ജൈവദീപ്തി പ്രകടിപ്പിക്കുന്നത്.

   എന്താണ് ബയോലുമിനസെൻസിനു പിന്നിലെ ശാസ്ത്രം

   ജൈവ - രാസ പ്രവർത്തനത്തിന്‍റെ ഫലമായി ഫോട്ടോണുകൾ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് ജൈവദീപ്തി അഥവാ ബയോലുമിനസെൻസ്. ലൂസിഫെറേസ് എന്ന എൻസൈമിന്‍റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ എന്ന പ്രോട്ടീൻ ഓക്സിജനുമായി സംയോജിക്കുമ്പോഴാണ് ഫോട്ടോണുകൾ പുറത്തുവരുന്നത്. ജൈവദീപ്തിയുടെ രഹസ്യം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത് ഡ്യൂബോയ്സ് എന്ന ശാസ്ത്രജ്ഞൻ ആയിരുന്നു.

   ആഴക്കടലിലെ ജീവികൾ പല തരത്തിലാണ് ജൈവദീപ്തിയെ ഉപയോഗിക്കുന്നത്. ഇരതേടാനും സഞ്ചരിക്കാനും ഇണയെ ആകർഷിക്കാനും എല്ലാം ഈ ജൈവദീപ്തി ജീവികൾ ഉപയോഗിക്കുന്നു. തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ജൈവദീപ്തി പ്രതിഭാസം പലപ്പോഴും കൂടുതലായി കണ്ടു വരുന്നത്.

   First published:
   )}