• HOME
  • »
  • NEWS
  • »
  • life
  • »
  • Favourite Colour | ഇഷ്ട നിറം പറയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്

Favourite Colour | ഇഷ്ട നിറം പറയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്

നിറങ്ങളെക്കുറിച്ച് വളരെ രസകരമായ പല കണ്ടുപിടുത്തങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിറം പിങ്ക് ആണെന്ന് സമീപകാല ഗവേഷണങ്ങള്‍ പറയുന്നു.

  • Last Updated :
  • Share this:
    നമുക്ക് എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ഒന്നോ രണ്ടോ നിറങ്ങള്‍ (colours) ഉണ്ടായിരിക്കും. ഈ നിറങ്ങള്‍ കൊണ്ട് ഒരാളുടെ വ്യക്തിത്വം (personality) മനസ്സിലാക്കാം എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം? ഇനി പറയാന്‍ പോകുന്നത് നിറങ്ങളും ഒരാളുടെ വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് (relationship). ആദ്യം, നിങ്ങളുടെ ഇഷ്ടപ്പെട്ട നിറത്തെക്കുറിച്ച് ചിന്തിക്കുക. ഇതേ നിറത്തിലുള്ള വസ്ത്രമായിരിക്കും (dress)) ഒരു പക്ഷേ നിങ്ങള്‍ ധരിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ കവറിന്റെയോ (phone cover) വാള്‍ പേപ്പറിന്റെയോ നിറം അതായിരിക്കാം.

    ചുവപ്പ്: മിക്ക ആളുകള്‍ക്കും ഇഷ്ടമുള്ള നിറമാണ് ചുവപ്പ്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും വളരെ ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായിരിക്കും. വ്യത്യസ്തമായ നിരവധി ആളുകളുമായി ഇടപെഴകാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. വളരെ ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള വ്യക്തിയാകും നിങ്ങള്‍. സ്വന്തമായി പ്രചോദനം ഉള്‍ക്കൊള്ളുന്ന ആളായിരിക്കും. ചുവപ്പ് നിറം ഇഷ്ടമുള്ള ആളുകള്‍ പൊതുവെ വളരെ ധീരരും ഊര്‍ജ്ജസ്വലരും സാഹസികരുമായിരിക്കും.

    ഓറഞ്ച്: വളരെ സൗഹാര്‍ദ്ദപരമായ വ്യക്തിത്വം കാത്തുലസൂക്ഷിക്കുന്ന ആളായിരിക്കും. വളരെ ഊര്‍ജ്ജസ്വലരായിരിക്കും. മറ്റുള്ളവര്‍ക്ക് ഇവരോട് ഇടപെഴകാന്‍ വളരെ എളുപ്പമാണ്. പെരുമാറ്റം ഇവരുടെ വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടുന്നു. ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ വളരെ പെട്ടെന്ന് ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നവരാണ്.

    മഞ്ഞ: മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ വലിയ തമാശക്കാരായിരിക്കും. ഇവരോടൊപ്പം സമയം ചെലവഴിയ്ക്കുന്നത് മറ്റുള്ളവരും നന്നായി ആസ്വദിക്കും. വളരെ യുക്തിസഹമായി ചിന്തിച്ച് അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തിക്കുന്നവരായിരിക്കും. സര്‍ഗ്ഗാത്മകമായ നിരവധി കഴിവുകളും ഇക്കൂട്ടര്‍ക്കുണ്ട്.

    പച്ച: വളരെ ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും. ആകര്‍ഷകമായ വ്യക്തിത്വമായിരിക്കും പച്ച നിറം ഇഷ്ടപ്പെടുന്നവരുടേത്. കഠിനാധ്വാനികളും നേതൃഗുണമുള്ളവരുമായിരിക്കും. യുക്തിസഹമായി തീരുമാനങ്ങളെടുക്കും. സ്‌നേഹവും അടുപ്പവുമുള്ളവരോട് മനസ്സു തുറക്കുന്നവരാണ്.

    നീല: വളരെ ശാന്ത സ്വഭാവമുള്ളവരായിരിക്കും. സമാധാനപ്രിയരാണ്. വളരെയധികം വിശ്വസിക്കാവുന്നവരാണ്.

    കറുപ്പ്: വളരെ അഭിമാനകരവും രാജകീയവുമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും. നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ളവരായിരിക്കും. ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും അതിജീവിയ്ക്കും. ആര്‍ക്കും ഇവരെ തടയാനാകില്ല. കറുപ്പ് ഇഷ്ടമുള്ളവര്‍ വളരെ വിശ്വസ്തരും ധീരന്മാരും ആത്മവിശ്വാസമുള്ളവരും ആയിരിക്കും.

    പിങ്ക്: പിങ്ക് നിറക്കാര്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും. നിഷ്‌കളങ്കരും വാത്സല്യമുള്ളവരുമാണ് ഇക്കൂട്ടര്‍. മറ്റുള്ളവരില്‍ നിന്ന് വലിയ സ്‌നേഹവും സ്വീകാര്യതയും ഇവര്‍ ആഗ്രഹിക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വലിയ താല്‍പര്യമാണ്. സാമൂഹികമായ ഇടപെടലുകള്‍ എപ്പോഴും നടത്തും.

    നിറങ്ങളെക്കുറിച്ച് വളരെ രസകരമായ പല കണ്ടുപിടുത്തങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിറം പിങ്ക് ആണെന്ന് സമീപകാല ഗവേഷണങ്ങള്‍ പറയുന്നു. പിങ്ക് നിറത്തിന് ഏകദേശം 1.1 ബില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള പാറകള്‍ ഭൂമിയില്‍ നിന്ന് ഖനനം ചെയ്ത് ഗവേഷകര്‍ അതിനുള്ളില്‍ പിങ്ക് നിറം കണ്ടെത്തി. ഈ നിറം ബബിള്‍ ഗമ്മിന് സമാനമാണ്. ഭൂമി ഉണ്ടായതു മുതല്‍ പിങ്ക് നിറം നിലനിന്നിരുന്നതായി കണ്ടെത്തല്‍ തെളിയിക്കുന്നതായി ഓസ്ട്രേലിയന്‍ ഗവേഷകര്‍ പറയുന്നു.
    Published by:Amal Surendran
    First published: