• HOME
  • »
  • NEWS
  • »
  • life
  • »
  • Heart Attack | നിങ്ങൾ ഈ രക്തഗ്രൂപ്പിൽപെട്ടവരാണോ? ഹൃദയാഘാത സാധ്യത കൂടുതൽ ആർക്കൊക്കെ?

Heart Attack | നിങ്ങൾ ഈ രക്തഗ്രൂപ്പിൽപെട്ടവരാണോ? ഹൃദയാഘാത സാധ്യത കൂടുതൽ ആർക്കൊക്കെ?

ഒ-ടൈപ്പ് ഗ്രൂപ്പിനെ അപേക്ഷിച്ച് ബി രക്തഗ്രൂപ്പുള്ള ആളുകള്‍ക്ക് ഹൃദയാഘാത സാധ്യത 15 ശതമാനം കൂടുതലാണ്.

  • Last Updated :
  • Share this:
    രക്തഗ്രൂപ്പുകളെ പൊതുവെ A, B, AB, O എന്നിങ്ങനെ നാല് ഗ്രൂപ്പുകളായാണ് തരംതിരിച്ചിരിക്കുന്നത്. രക്തത്തിലെ (Blood) ആന്റിജനകളുടെ (antigen) എണ്ണത്തിനനുസരിച്ചാണ് ഇവ വേര്‍തിരിച്ചിരിക്കുന്നത്. 'ആര്‍എച്ച് ഫാക്ടര്‍' (Rh factor) എന്ന ആന്റിജന്റെ സാന്നിധ്യമോ അസാന്നിധ്യമോ ഉള്ളതിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് ഗ്രൂപ്പ് നെഗറ്റീവ് ഗ്രൂപ്പ് എന്നും വേര്‍തിരിക്കുന്നു. ഉദാഹരണത്തിന്, രക്തഗ്രൂപ്പ് എ ഉള്ള ഒരു വ്യക്തിയില്‍ Rh ഘടകം ഉണ്ടെങ്കില്‍, അവരുടെ രക്തഗ്രൂപ്പ് A പോസിറ്റീവ് ആണ്.

    അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, എ, ബി, എബി എന്നീ രക്തഗ്രൂപ്പുകളുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ അല്ലെങ്കില്‍ ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് ഒ രക്തഗ്രൂപ്പുള്ളവരേക്കാള്‍ ഹൃദയാഘാത സാധ്യത 8 ശതമാനം കൂടുതലാണൊണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. 4 ലക്ഷം ആളുകളെയാണ് പഠനത്തിന് വിധേയരാക്കിയത്.

    2017ല്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നടത്തിയ മറ്റൊരു പഠനത്തിലും സമാനമായ കണ്ടെത്തല്‍ ഉണ്ടായിരുന്നു. 13.6 ലക്ഷത്തിലധികം ആളുകളെയാണ് അന്ന് പഠനത്തിന് വിധേയരാക്കിയത്. ഒ രക്തഗ്രൂപ്പുള്ള ഒരാളെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുള്ള ആളുകള്‍ക്ക് കൊറോണറി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 9 ശതമാനം കൂടുതലാണെന്ന് ഈ പഠനത്തിൽ കണ്ടെത്തിയിരുന്നു.

    ഒ-ടൈപ്പ് ഗ്രൂപ്പിനെ അപേക്ഷിച്ച് ബി രക്തഗ്രൂപ്പുള്ള ആളുകള്‍ക്ക് ഹൃദയാഘാത സാധ്യത 15 ശതമാനം കൂടുതലാണ്. എന്നാല്‍ എ ഗ്രൂപ്പിന് ഇതിനേക്കാള്‍ ഉയര്‍ന്ന അപകടസാധ്യതയാണ് നിലനില്‍ക്കുന്നത്. എബി രക്തഗ്രൂപ്പുകാരുടെ കാര്യമെടുത്താല്‍ ഒ ഗ്രൂപ്പിനെ അപേക്ഷിച്ച് ഇവര്‍ക്ക് ഹൃദയാഘാത സാധ്യത 11 ശതമാനമാണ് കൂടുതല്‍.

    ഒ ഗ്രൂപ്പ് ഒഴികെ മറ്റുള്ളവരില്‍ അപകട സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള കാരണം രക്തം കട്ടപിടിയ്ക്കാനുള്ള കഴിവ് അവര്‍ക്ക് കൂടുതലായതിനാലാണ്. രക്തം കട്ടപിടിക്കുന്ന പ്രോട്ടീന്‍, വോണ്‍ വില്ലെബ്രാന്‍ഡ് ഫാക്ടര്‍ (വിഡബ്ല്യുഎഫ്) എന്നീ ഘടകങ്ങള്‍ ഒ ഒഴികെയുള്ള മറ്റെല്ലാ രക്തഗ്രൂപ്പുകളിലും കണ്ടെത്തിയിട്ടുണ്ട്. ത്രോംബോട്ടിക് എഫക്ടിന് കാരണമാകുന്ന ഘടകമാണ് ഈ പ്രോട്ടീന്‍. എ, ബി രക്തഗ്രൂപ്പുകളുള്ളവരില്‍ ഒ-ഗ്രൂപ്പിനെ അപേക്ഷിച്ച് രക്തം കട്ടപിടിക്കാനുള്ള സാധ്യത 44 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍.

    അതേസമയം, രക്തം ദാനം ചെയ്യുമ്പോഴും നാം വളരെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം വളര്‍ത്തേണ്ടതുണ്ട്.രക്തം ദാനം ചെയ്യുക എന്നത് ഒരു മഹത്തായ കര്‍മ്മം ആണ്. ഇത് അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും സുരക്ഷിതമായി രക്തം ദാനം ചെയ്യാന്‍ കഴിയും. എന്നാല്‍ രക്തം ദാനം ചെയ്യുന്നതിന് ചില മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, പുരുഷന്മാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ സുരക്ഷിതമായി രക്തം ദാനം ചെയ്യാന്‍ കഴിയും. അതേസമയം സ്ത്രീകളെ സംബന്ധിച്ച് നാല് മാസത്തില്‍ ഒരിക്കലാണ് ഇത് സാധ്യമാവുക. 18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും രക്തം ദാനം ചെയ്യാം.
    Published by:Amal Surendran
    First published: