• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആരാണ് സീക്രട് സാന്‍റ ?

news18india
Updated: December 22, 2018, 6:36 PM IST
ആരാണ് സീക്രട് സാന്‍റ ?
news18india
Updated: December 22, 2018, 6:36 PM IST
സീക്രട് സാന്‍റയുടെ സന്ദേശങ്ങൾക്കു വേണ്ടിയും സമ്മാനത്തിനു വേണ്ടിയും കാത്തിരുന്ന ഒരു ക്രിസ്മസ് കാലമെങ്കിലും നമുക്ക് ഉണ്ടായിരിക്കും. പാശ്ചാത്യരാജ്യത്ത് നിന്നു വന്ന് നമ്മുടെ നാട്ടിലും പ്രിയങ്കരമായി മാറിയ സീക്രട് സാന്‍റ ക്രിസ്മസ്, ന്യൂ ഇയർ കാലമാകുമ്പോൾ സജീവമാണ്. സ്കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും സൗഹൃദ കൂട്ടങ്ങൾക്കിടയിലും സീക്രട് സാന്‍റ തെരഞ്ഞെടുക്കുന്ന പതിവുണ്ട്. ക്രിസ്മസ് ഫ്രണ്ട് എന്ന പേരിലും ഇത് കളിക്കുന്നുണ്ട്.

കൂട്ടായ്മകളിലാണ് സീക്രട് സാന്‍റ തെരഞ്ഞെടുക്കുന്നത്. ഓരോരുത്തരുടെയും പേരുകൾ നറുക്കായി എഴുതിയിടുന്നു. അതിൽ നിന്ന് ഒരാളുടെ പേര് തെരഞ്ഞെടുക്കുന്നു. ആരുടെ പേരാണോ നമുക്ക് ലഭിക്കുന്നത് അവർക്ക് നമ്മൾ സമ്മാനം നൽകണം. സമ്മാനം നൽകുന്നതിനായി ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ടാകും. അതിനു മുമ്പുള്ള ദിവസങ്ങളിൽ സീക്രട് സാന്‍റയ്ക്ക് രഹസ്യ സന്ദേശങ്ങൾ കൈമാറാവുന്നതാണ്. അതിൽ ചിലപ്പോൾ നിർദ്ദേശങ്ങൾ ആയിരിക്കും ചിലപ്പോൾ ഉപദേശങ്ങൾ ആയിരിക്കും.

സീക്രട് സാന്‍റയെ ഗസ് ചെയ്യാം

സീക്രട് സാന്‍റെയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ സന്ദേശങ്ങൾ അയയ്ക്കലും സമ്മാനങ്ങൾ അയയ്ക്കലുമാണ്. നമ്മുടെ പേര് ആർക്കാണോ കിട്ടിയത് അവർ നമുക്ക രഹസ്യസന്ദേശങ്ങൾ അയയ്ക്കും. ചിലപ്പോൾ ചെറിയ ചെറിയ സമ്മാനങ്ങളും അയയ്ക്കും. ആരാണ് നമുക്ക് സമ്മാനം അയയ്ക്കുന്ന സീക്രട് സാന്‍റ എന്നു കണ്ടുപിടിക്കുന്നത് തന്നെ ഒരു വലിയ ടാസ്കാണ്.

സീക്രട് കാസിനോ സാന്‍റ

ഇതിൽ എല്ലാവരും നിശ്ചിത തുകയ്ക്ക് സമ്മാനം വാങ്ങും. അതിനു ശേഷം പേര് നറുക്കിടും. എന്നിട്ട് ആരുടെ പേരാണോ ലഭിക്കുന്നത് അവർക്ക് സമ്മാനം കൈമാറും.

കോൺസ്പിരസി സാന്‍റ
Loading...

പ്രധാനമായും ജോലി സ്ഥലങ്ങളിലും സ്കൂളുകളിലുമാണ് കോൺസ്പിരസി സാന്‍റയെ പ്രധാനമായും തെരഞ്ഞെടുക്കു. ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ സാന്‍റയായി തെരഞ്ഞെടുക്കുന്നു. അവർക്ക് രഹസ്യ സന്ദേശങ്ങളും സമ്മാനങ്ങളും ലഭിക്കും. ഇതിൽ, ആരാണോ സാന്‍റയായി തെരഞ്ഞെടുക്കപ്പെടുന്നത് അവർക്ക് ഇതിനെക്കുറിച്ച് യാതൊരുവിധ അറിവും ഉണ്ടാകുകയില്ല.

സീക്രട് സാന്‍റ ഓൺലൈൻ

ഓൺലൈൻ സമൂഹങ്ങളിലും സീക്രട് സാന്‍റ സജീവമാണ്. ഒരുമിച്ച് ചേർന്ന് നറുക്കിട്ട് സീക്രട് സാന്‍റയെ തെരഞ്ഞെടുക്കാൻ കഴിയാത്തവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. കഴിഞ്ഞവർഷം റെഡ് ഇറ്റ് എന്ന ഓൺലൈൻ ആപ്പ് സംഘടിപ്പിച്ച സീക്രട് സാന്‍റ കളിയിൽ ബിൽ ഗേറ്റ്സും അംഗമായിരുന്നു. തനിക്ക് സീക്രട് സാന്‍റയായി ലഭിച്ച് മേഗൻ എന്ന യുവതിയെ ആയിരുന്നു. പൂച്ച പ്രേമിയായ മേഗന് 17 മനോഹരസമ്മാനങ്ങൾ ആയിരുന്നു ലഭിച്ചത്.

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...