• HOME
  • »
  • NEWS
  • »
  • life
  • »
  • WHO OBSERVES MUHARRAM KNOW HISTORY AND SIGNIFICANCE JK

Muharram 2021: ആഷൂറാ എന്ത്? മുഹറം ആചരിക്കുന്നതാര്? ചരിത്രവും പ്രാധാന്യവും

മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇസ്ലാമിക കലണ്ടർ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം. ഇംഗ്ലീഷ് കലണ്ടറിലെ ഓഗസ്റ്റ് 9 നാണ് ഈ വർഷത്തെ വിശുദ്ധ മാസം തുടങ്ങിയത്. മുഹറം 10 നാണ് ആശൂറാ ദിവസമായി ആചരിക്കുന്നത്. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. അറബിയിൽ പത്താമത്തെ ദിവസം എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഈ ദിവസങ്ങളിൽ ഇസ്ലാംമത വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു.

    എന്താണ് ആശൂറാ

    മുഹറത്തിലെ പത്താമത്തെ ദിവസത്തെയാണ് ആശൂറ എന്നുവിളിക്കുന്നത്. ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. അതേസമയം, സുന്നി മുസ്ലിംകൾ ശിയാക്കൾ പരിഗണിക്കുന്ന രീതിയിലല്ല ഈ ദിനത്തെ കാണുന്നത്. ഇസ്രായേലികളെ ഈജിപ്തിൽ നിന്ന് മോചിപ്പിച്ചതിനു അല്ലാഹുവിനോടുള്ള നന്ദിസൂചകമായി പ്രവാചകൻ മൂസ ഉപവാസമനുഷ്ഠിച്ചതായി അവർ വിശ്വസിക്കുന്നു. ഇതേ ദിവസം പ്രവാചകൻ മുഹമ്മദ് ഉപവാസമനുഷ്ഠിക്കുകയും അനുയായികളോട് അതു കല്പ്പിക്കുകയും ചെയ്തതായും സുന്നികൾ വിശ്വസിക്കുന്നു.

    ഹസ്രത്ത്‌ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ദിനമാണ്‌ മുഹറം. ശിയാ വിഭാഗക്കാർ ഈ ദിനത്തിൽ ദുഃഖസ്മരണയിൽ സ്വയം പീഡനം നടത്തും.

    മുഹറം ദുഃഖാചരണത്തിന്റെ പ്രത്യേകത

    എ.ഡി. 680ൽ നടന്ന കർബല യുദ്ധത്തിന്റെ പേരിലാണ് കർബല പ്രശസ്തമായത്. മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ് കർബല. ഹുസൈന്റെ ദുഃഖ ഭരിതമായ ഓർമ്മകളിലേക്ക് കടന്നുചെല്ലുകയാണ് ഈ ദിവസം പ്രധാനമായും ആളുകൾ ചെയ്യുന്നത്. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്തുന്നു. പ്രവാചകൻ മുഹമ്മദിന്റെ മകളായ ഫാതിമയുടെ പുത്രനാണ് ഹസ്റത് ഹുസൈൻ. ഇമാം അലിയാണ് ഹുസൈന്റെ പിതാവ്. പ്രവാചകൻ മുഹമ്മദിന് ശേഷം വന്ന ഇസ്ലാമിക ഭരണകൂടത്തിലെ നാലാമത്തെ ഭരണാധികാരിയായിരുന്നു അലി.

    ഇറാഖിൽ കർബല യുദ്ധ നടന്ന സ്ഥലം രാജ്യത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ്. യസീദിന്റെ സൈന്യത്തിനെതിരെ അന്ത്യ ശ്വാസം വലിക്കുന്നത് വരെ ഹുസൈൻ പോരാടി. ആഷൂറാ ദിവസം ഹുസൈന്റെ ധീര രക്തസാക്ഷിത്വത്തെ വിശ്വാസികൾ ഓർമ്മിക്കുന്നു.

    മുഹമ്മദിന്റെ മുൻപ് വന്ന പ്രവാചകനായ മൂസാ നബി ഫറോവക്കെതിരെയുള്ള പോരാട്ടത്തിൽ വിജയം വരിച്ച ദിവസം കൂടിയാണ് ആഷൂറാ.

    മുഹറം 9 നെ താസൂആ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഷൂറാ ദിവസവും, താസൂആ ദിവസവും പല വിശ്വാസികളും വ്രതം അനുഷ്ടിക്കാറുണ്ട്. എന്നാൽ ഈ ദിവസം നോന്പനുഷ്ടിക്കണമെന്നത് ശ്രേഷടമാണെന്നേയുള്ളു. സുന്നത്ത് നോന്പ് എന്നാണ് ഇത്തരം നോന്പുകളെ വിശേഷിപ്പിക്കാറ്. അതേ സമയം എല്ലാ വിശ്വാസികളും റമദാൻ വൃതം നിർബന്ധമായും അനുഷ്ടിക്കേണ്ടതുണ്ട്.
    Published by:Jayesh Krishnan
    First published:
    )}