HOME » NEWS » Life » WHY AND HOW COVID 19 PANDEMIC HAS AFFECTED WOMENS MENSTRUAL HEALTH IN RURAL INDIA GH

Covid 19 | മഹാമാരി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ഗ്രാമീണ മേഖലകളിലുള്ളവർ ഇന്നും ആർത്തവത്തെക്കുറിച്ചുള്ള കെട്ടുകഥകളിലും തെറ്റിദ്ധാരണകളിലും വിശ്വസിക്കുന്നവരാണ്. ചില പ്രദേശങ്ങളിലും കമ്മ്യൂണിറ്റികളിലും ആർത്തവമുള്ള സ്ത്രീകൾ പൂർണ്ണമായും പുറത്താക്കപ്പെടുന്നു

News18 Malayalam | Trending Desk
Updated: June 3, 2021, 9:49 PM IST
Covid 19 | മഹാമാരി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?
Sanitary_Napkin
  • Share this:
ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനത്തിലധികവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇന്ത്യയിലെ മൊത്തം ഗ്രാമീണ ജനസംഖ്യയുടെ 48 ശതമാനം സ്ത്രീകളാണ്. സ്ത്രീകളുടെ ആർത്തവവും ആർത്തവവിരാമവുമെല്ലാം ഒരു സാധാരണ,ശാരീരിക പ്രക്രിയയാണ്. എന്നാൽ ഗ്രാമീണ ഇന്ത്യയിലെ സ്ഥിതി ഇതല്ല. ഇവിടെ ആർത്തവ സമയം സ്ത്രീകളുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കുന്നുണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം. പെൺകുട്ടികൾക്ക് സ്കൂളിലോ ജോലിയ്ക്കോ പോലും പോകാൻ കഴിഞ്ഞെന്ന് വരില്ല. ഒപ്പം സ്ത്രീകളിൽ സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയം കൂടിയാണ് ആർത്തവ സമയം.

ഗ്രാമീണ മേഖലകളിലുള്ളവർ ഇന്നും ആർത്തവത്തെക്കുറിച്ചുള്ള കെട്ടുകഥകളിലും തെറ്റിദ്ധാരണകളിലും വിശ്വസിക്കുന്നവരാണ്. ചില പ്രദേശങ്ങളിലും കമ്മ്യൂണിറ്റികളിലും ആർത്തവമുള്ള സ്ത്രീകൾ പൂർണ്ണമായും പുറത്താക്കപ്പെടുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രധാന വിവേചനങ്ങളിൽ അടുക്കളയിൽ കയറുന്നതിനുള്ള വിലക്ക് മുതൽ, ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് വരെ ഉൾപ്പെടുന്നു. കൂടാതെ അച്ചാറുകൾ തൊടാൻ പാടില്ല, തലമുടി കഴുകാൻ പാടില്ല, കളിക്കാൻ പാടില്ല ഇങ്ങനെ നീളുന്നു ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.



ഏതാനും ആഴ്ചകൾക്ക് മുമ്പ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് ടീം ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ വ്യാജ വാർത്തയുടെ സത്യാവസ്ഥ പുറത്തുവിട്ടിരുന്നു. സ്ത്രീകൾ അവരുടെ പീരിയഡ് സമയത്തിന് മുമ്പും ശേഷവും അഞ്ച് ദിവസത്തേക്ക് വാക്സിൻ എടുക്കരുതെന്നായിരുന്നു ആവശ്യം. ഈ സമയത്ത് “പ്രതിരോധശേഷി കുറവായതിനാൽ” ആണ് വാക്സിൻ എടുക്കാൻ പാടില്ലാത്തത് എന്നാണ് വ്യാജ സന്ദേശം പ്രചരിച്ചത്.

മിഥ്യാധാരണകൾക്കും തെറ്റിദ്ധാരണകൾക്കും പുറമേ സ്ത്രീകളോടും പെൺകുട്ടികളോടും ആർത്തവ സമയത്ത് പോഷകങ്ങൾ കുറഞ്ഞ ഭക്ഷണം കഴിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് വിളർച്ച പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഇത് ഇന്ത്യയിലെ 53 ശതമാനം പെൺകുട്ടികളെയും സ്ത്രീകളെയും ബാധിക്കുന്ന (15-49 വയസ്സിനിടയിൽ) പ്രധാന പ്രശ്നമാണ്.



ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകളും വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രം സ്കൂളുകളാണ്. കൂടാതെ പെൺകുട്ടികൾക്ക് മാത്രമായുള്ള ടോയ്‌ലറ്റിന്റെ ലഭ്യത പോലെ അടിസ്ഥാനപരമായ സൌകര്യങ്ങൾ ലഭിക്കുന്നതും ഇവിടെയാണ്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുന്നില്ല. അതുകൊണ്ട് തന്നെ പകർച്ചവ്യാധിയുടെ സമയത്ത് സ്കൂളുകൾ അടച്ചതോടെ ഗ്രാമീണ ഇന്ത്യയിലെ പെൺകുട്ടികളുടെ ആർത്തവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.

ആർത്തവ ഉൽ‌പന്നങ്ങളുടെ വിതരണ ശൃംഖലയെയും മഹാമാരി ബാധിച്ചിട്ടുണ്ട്. ആർത്തവ ഹെൽത്ത് അലയൻസ് ഇന്ത്യ (എം‌എ‌എ‌ഐ‌ഐ) അടുത്തിടെ നടത്തിയ (2021) സർവേയിൽ 84 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത് ആർത്തവ ഉൽ‌പന്നങ്ങൾ, പ്രത്യേകിച്ച് സാനിറ്ററി പാഡുകൾ ലഭ്യമല്ല അല്ലെങ്കിൽ വാങ്ങാൻ പ്രയാസമാണ് എന്നാണ്. വിതരണത്തിലെ ഈ കുറവ് പരമ്പരാഗത രീതികളായ തുണികളും മറ്റും ഉപയോഗിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നു. ഇത് ആർത്തവ സമയത്തെ ശുചിത്വത്തെ ഏറെ ബാധിക്കും.

Keywords: Covid 19, Periods, Menstrual Health, Women, കോവിഡ് 19, ആർത്തവം, ആർത്തവ ആരോഗ്യം, സ്ത്രീകൾ
Published by: Anuraj GR
First published: June 3, 2021, 9:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories