ലോകം ഇപ്പോള്‍ ആളുകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ അന്തരീക്ഷവും സന്തോഷകരമായ ഒരു ലോകവും കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരുടെ മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
ഓഫീസ് ജീവനക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് വളരെ നിര്‍ണായകമാണ്. ജീവനക്കാരുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ്, എന്തൊക്കെ കാരണങ്ങളാണ് അവരെ ബാധിക്കുന്നതെന്ന് നാം മനസ്സിലാക്കണം. ജീവനക്കാരുടെ മെച്ചപ്പെട്ട ക്ഷേമത്തിനായി ജോലിസ്ഥലത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന വഴികള്‍ എന്തെല്ലാമെന്ന് നോക്കാം.
തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ മാനസികാരോഗ്യം മോശമാകാനുള്ള കാരണങ്ങള്‍:
ജോലിഭാരം (workload)
ജീവനക്കാര്‍ക്ക് കൂടുതല്‍ ജോലിഭാരം നല്‍കുന്നത് അവര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു, ഇത് അവരില്‍ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാകുന്നതിന് കാരണമാകുന്നു.
കുറഞ്ഞ ശമ്പളം (Law pay)
ശമ്പളക്കുറവ് പല ജീവനക്കാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത് അവരില്‍ നിരാശയും വിഷാദവും ഉണ്ടാക്കുന്നു.
തൊഴിലിടങ്ങളിലെ രാഷ്ട്രീയം (Office politics)
പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ പ്രചോദനം നല്‍കാറുണ്ട്. എന്നാല്‍ മറ്റ് പല സ്ഥാപനങ്ങൾ കമ്പനിയുടെനേട്ടത്തിനായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഇത് ജീവനക്കാരെ മാനസികമായ പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
വ്യക്തിജീവിതത്തിനും തൊഴിലിനും ഇടയിലുള്ള അതിര്‍ത്തി ലംഘിക്കപ്പെടുന്നു(Diminished Boundaries)
പലരും തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം പരസ്പരം അകറ്റി നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അത് അവര്‍ക്ക് സമാധാനം നല്കുന്നു. എന്നാൽ ചിലപ്പോള്‍ മേലധികാരികളും സഹപ്രവര്‍ത്തകരും ജീവനക്കാരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാറുണ്ട്. ഇത് അവരില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവുമുണ്ടാക്കുന്നു.
ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം എങ്ങനെ പടുത്തുയര്‍ത്താം?
ആരോഗ്യകരവും പോസിറ്റീവ് അന്തരീക്ഷവുമുള്ള തൊഴിലിടങ്ങള്‍ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെയും തൊഴിലുടമകളുടെയും ഉത്തരവാദിത്തമാണ്. അതിനായി ഇനിപ്പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലുടമകള്‍ അവരുമായി ആശയവിനിമയം നടത്തണം. അവരുമായുള്ള സംഭാഷണം മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്.
ജോലിയില്‍ അമിതഭാരം നല്കുമ്പോള് 'നോ' എന്ന് പറയാന്‍ ജീവനക്കാര്‍ പഠിക്കണം.
തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വ്യവസായ മാനദണ്ഡങ്ങള്‍ പാലിക്കണം. അവരെ പ്രചോദിപ്പിക്കുന്നതിന് സമയബന്ധിതമായി ശമ്പള വര്‍ധനവ് നടപ്പിലാക്കണം.
ഓരോ ആഴ്ചയിലും ഓരോ ടീമുകളെ ജോലി ഏല്‍പ്പിക്കുക. അത് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പരം ബന്ധമുണ്ടാക്കുകയും അവര്‍ക്കിടയിലുള്ള വിടവ് നികത്തുകയും ചെയ്യും.
Summer Skin Care | വേനല്‍ക്കാലത്ത് നവജാത ശിശുക്കളുടെ ചര്‍മ സംരക്ഷണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വര്‍ക്കം ഫ്രം ഹോം ജോലി രീതി ആരംഭിച്ചപ്പോൾ തന്നെജീവനക്കാര്ക്കിടയില് മാനസിക പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം, മേലുദ്യോഗസ്ഥന്റെ ശകാരം, അമിത ജോലി, സമയക്രമവുമായോ സഹപ്രവര്‍ത്തകരുമായോ പൊരുത്തപ്പെടാന്‍ കഴിയാതെ വരിക, ആശയവിനിമയം കുറയുന്നു, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കാതിരിക്കുക, സാമ്പത്തിക പ്രശ്നങ്ങള്‍, സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുക, ലിംഗ-ജാതി വിവേചനം തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണങ്ങളാണ്. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെയാണ് ജീവനക്കാരുടെ മാനസിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മുന്‍കൈയെടുക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Healthy lifestyle