ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക്, അവരുടെ ദിവസം ആരംഭിക്കുന്ന നേരത്തെ അവശ്യ പാനീയമാണ് കാപ്പി (coffee). ഒരു കപ്പ് കാപ്പി ഊർജം വർദ്ധിപ്പിക്കുക മാത്രമല്ല, വയർ ശൂന്യമാക്കാനുള്ള (bowel movement) അടിയന്തിര ആവശ്യത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ദഹനവ്യവസ്ഥയിൽ കാപ്പി എങ്ങനെ തൽക്ഷണ സ്വാധീനം ചെലുത്തുന്നു എന്നത് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു.
ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഓറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ സർജറി പ്രൊഫസറും ഹോസ്പിറ്റൽ ന്യൂട്രീഷൻ സേവനങ്ങളുടെ മെഡിക്കൽ ഡയറക്ടറുമായ Dr.റോബർട്ട് മാർട്ടിൻഡെയ്ൽ പറയുന്നതനുസരിച്ച് അത് ഒരുപക്ഷേ "കുടൽ-മസ്തിഷ്ക അച്ചുതണ്ടിലൂടെ" കടന്നുപോകുന്നു എന്ന കാരണത്താലാണ്.
ആമാശയത്തിലെ കാപ്പിയുടെ വരവ് തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്‌ക്കുന്നു, തുടർന്ന് വയർ ഒഴിയാനുള്ള സന്ദേശം വൻകുടലിനെ ഉത്തേജിപ്പിക്കുന്നുവെന്ന് മാർട്ടിൻഡെയ്ൽ കൂട്ടിച്ചേർത്തു.
പാനീയം കുടലിലൂടെ വളരെ സാവധാനത്തിൽ നീങ്ങുന്നുണ്ടെങ്കിലും, കാപ്പി കുടിച്ചതിന് ശേഷം തൽക്ഷണം മലമൂത്രവിസർജ്ജനം നടക്കുന്നു, ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കും വൻകുടലിലേക്കും നീണ്ട പാതയിലൂടെ സഞ്ചരിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കും, പഠനം സൂചിപ്പിച്ചു. ആമാശയം, മസ്തിഷ്കം, വൻകുടൽ എന്നിവ തമ്മിലുള്ള ആശയവിനിമയം ഭക്ഷണത്തോടുള്ള സാധാരണ പ്രതികരണമാണ്. ഇതിനെ ഗ്യാസ്ട്രോകോളിക് റിഫ്ലെക്സ് എന്ന് വിളിക്കുന്നു.
കാപ്പി കുടിച്ചതിന് ശേഷം മലവിസർജ്ജനം ഉണ്ടാകുന്ന ആളുകളുടെ ശതമാനം സാധാരണ ജനങ്ങളിൽ വളരെ കൂടുതലായിരിക്കുമെന്നും മാർട്ടിൻഡേൽ പറഞ്ഞു. തന്റെ 60 ശതമാനം രോഗികളും, ലിംഗഭേദമന്യേ, ഈ പ്രഭാവം അനുഭവിക്കുന്നതായി സംശയിക്കുന്നു.
ന്യൂട്രിയന്റ്സ് ജേണലിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, കുടൽ-മസ്തിഷ്ക സന്ദേശമയയ്ക്കലിനെ സ്വാധീനിക്കാനുള്ള കാപ്പിയുടെ കഴിവ് അതിന്റെ ഒന്നോ അതിലധികമോ രാസവസ്തുക്കൾ മൂലമാകാം എന്നാണ്. വറുത്ത കാപ്പി ആയിരക്കണക്കിന് ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സങ്കീർണ്ണ മിശ്രിതമാണെന്നും പാനീയം കഴിച്ചയുടനെ മലമൂത്രവിസർജ്ജനം ചെയ്യാനുള്ള ആഗ്രഹം ദഹനപ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്ന നമ്മുടെ സ്വന്തം ഹോർമോണായ ഗ്യാസ്ട്രിൻ അല്ലെങ്കിൽ കോളിസിസ്‌റ്റോകിനിൻ എന്നിവയിലൂടെ മധ്യസ്ഥത വഹിക്കാമെന്നും പഠനം സൂചിപ്പിച്ചിരുന്നു. കാപ്പി കുടിച്ചതിന് ശേഷം ഇവ രണ്ടും പ്രവർത്തനക്ഷമമാകും.
Summary: A new study pointed out why drinking coffee may affect bowel movements
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.