HOME » NEWS » Life » WHY DRINK MILK ON THE FIRST NIGHT KNOW THE 5 BENEFITS

ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് എന്തിന്? അറിയാം 5 ഗുണങ്ങൾ

ആദ്യ രാത്രിയിൽ പാലുമായി മണിയറയിലേക്ക് കടന്നു വരുന്ന നവവധു ഇന്ത്യയിൽ പരമ്പരാഗതമായി കണ്ടു വരുന്ന രീതിയാണ്. എന്തൊക്കെയാണ് ആദ്യരാത്രിയിൽ പാൽ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

News18 Malayalam | news18-malayalam
Updated: June 7, 2021, 7:09 PM IST
ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് എന്തിന്? അറിയാം 5 ഗുണങ്ങൾ
Milk
  • Share this:
വിവാഹത്തിന് ഇന്ത്യയിൽ പരമ്പരാഗതമായ ചില രീതികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആദ്യ രാത്രിയിൽ ഗ്ലാസ് നിറയെ പാലുമായി മണിയറയിലേക്കു വരുന്ന നവവധു എന്ന സങ്കൽപം. വെറും പാൽ അല്ല ഇങ്ങനെ നൽകുന്നത്. ആദ്യരാത്രിയിൽ പാലിൽ സാധാരണയായി കുങ്കുമം, മഞ്ഞൾ, പഞ്ചസാര, കുരുമുളക്, ബദാം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്ന പതിവുണ്ട്. ഇങ്ങനെ പാൽ കുടിക്കുന്നതുകൊണ്ട് എന്ത് ഗുണമാണ് ഉള്ളത്?

1. സന്തോഷം: പാശ്ചാത്യ നാടുകളെ അപേക്ഷിച്ച് ഇന്ത്യയിലെ നവദമ്പതികൾ ആദ്യരാത്രിയിലായിരിക്കും ആദ്യമായി ഏറ്റവും അടുത്തിടപഴകുന്നത്. ഇത് ചിലരിലെങ്കിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. പാൽ കുടിക്കുന്നത് അവർക്ക് സന്തോഷവും മാനസിക സുഖം വർദ്ധിപ്പിക്കാനും സഹായിക്കും. പാലിൽ ചേർക്കുന്ന കുങ്കുമപ്പൂ എൻ‌ഡോർ‌ഫിനുകൾ‌ അല്ലെങ്കിൽ‌ ‘ഹാപ്പി ഹോർ‌മോൺ‌’ റിലീസ് ചെയ്യാൻ സഹായിക്കുന്നു, ഇത് സന്തോഷവും ശാന്തതയും പ്രദാനം ചെയ്യുന്നു.

2. ഊർജ്ജസ്വലത: പാൽ, പഞ്ചസാരയുമായി സംയോജിപ്പിക്കുമ്പോൾ അതിന്റെ എല്ലാ പോഷകങ്ങളും അടങ്ങിയ ഊർജ്ജദായക പാനീയമാണ്. അതിനാൽ ആ നീണ്ട വിവാഹ കർമ്മങ്ങൾക്ക് ശേഷം ക്ഷീണിച്ചെത്തുന്ന നവദമ്പതികൾക്ക് ഊർജ്ജത്തോടെ ആദ്യരാത്രിയെ വരവേൽക്കാൻ പാൽ സഹായിക്കും.

Also Read- ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

3. പ്രതിരോധശേഷി: മഞ്ഞൾ, കുരുമുളക് എന്നിവയാൽ സമ്പന്നമായ ആദ്യരാത്രിയിലെ പാൽ ആൻറി ബാക്ടീരിയൽ ഘടകങ്ങളുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പാനീയമാണ്. എന്തുകൊണ്ട് ഇത് ആവശ്യമാണ്? നിങ്ങൾ ആദ്യമായി ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ (ശാരീരിക ദ്രാവകങ്ങൾ കൈമാറ്റം ചെയ്യുന്നതുമൂലം) അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇവിടെയാണ് പ്രതിരോധശേഷി അണുനശീകരശേഷിയുമുള്ള മഞ്ഞൾ ചേർത്ത പാൽ ഉത്തമമാകുന്നത്.

4. ലൈംഗിക ഉത്തേജനം: പാൽ സാധാരണയായി ഊഷ്മളമായ പാനീയമാണ്, അതിനൊപ്പം ചതച്ച കുരുമുളക്, ബദാം തുടങ്ങിയ ലൈംഗിക ഉത്തേജനം നൽകുന്നതാണ്. തിളപ്പിക്കുമ്പോൾ, ഈ രണ്ട് ചേരുവകളും ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രാസ സംയുക്തങ്ങൾ പുറത്തുവിടുന്നു.

Also Read- ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് കുട്ടികൾ അമിതവണ്ണമായോ? ഇത്തരം കുട്ടികളിൽ കോവി‍ഡ് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കൂടുതൽ

5. ഊഷ്മളമായ ദാമ്പത്യം: രുചികരമായ ഒരു ഗ്ലാസ് ചൂട് പാൽ കൈമാറി ആരംഭിക്കുന്ന ദാമ്പത്യ ബന്ധത്തിന് വളരെയേറെ ഊഷ്മളത കൈവരും, സാമീപ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പാനീയമാണ് പാൽ. അതിനായി, നിങ്ങൾ രണ്ടുപേരും ഒരു ഗ്ലാസ് പാൽ പങ്കിടുമ്പോൾ മാനസികമായ അടുപ്പം വർദ്ധിപ്പിക്കും.

ഇത്തരത്തിൽ സുഗന്ധവ്യജ്ഞനങ്ങൾ ചേർത്ത പാൽ ആദ്യരാത്രിയിൽ മാത്രമല്ല, ജീവിതത്തിൽ ഉടനീളം ശീലമാക്കുന്നത് മാനസികവും ശാരീരികവുമായ നല്ല ആരോഗ്യത്തിന് ഉത്തമമായ മാർഗമാണ്.
Published by: Anuraj GR
First published: June 7, 2021, 7:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories