നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Smile Day | പുഞ്ചിരിക്കൂ! ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച്ച ലോക പുഞ്ചിരി ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

  World Smile Day | പുഞ്ചിരിക്കൂ! ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച്ച ലോക പുഞ്ചിരി ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

  മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബോൾ, സ്മൈലി ഫെയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്.

  News18

  News18

  • Share this:
   എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനമായി ആഘോഷിക്കുന്നത്. ഇന്നാണ് (ഒക്ടോബർ 1) ഈ വർഷത്ത പുഞ്ചിരി ദിനം. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബോൾ, സ്മൈലി ഫെയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. ഹാർവി 1963ലാണ് ആദ്യമായി സ്മൈലി ഫെയ്സ് ഉണ്ടാക്കിയത്. ആദ്യത്തെ ലോക പുഞ്ചിരി ദിനം 1999ലാണ് ആഘോഷിച്ചത്.

   ലോകമെമ്പാടുമുള്ള ആളുകൾ പുഞ്ചിരിയും ദയയും നിറഞ്ഞ പ്രവൃത്തികൾക്കായി എല്ലാ വർഷവും ഒരു ദിവസം നീക്കിവയ്ക്കണമെന്നാണ് ഹാർവി ആഗ്രഹിച്ചത്. 2001ൽ ഹാർവി മരിച്ചതിനുശേഷം, ഹാർവി ബോൾ വേൾഡ് സ്മൈൽ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം എല്ലാ വർഷവും ആഘോഷിക്കാൻ തുടങ്ങി.

   2021 ലെ ലോക പുഞ്ചിരി ദിനത്തിന്റെ വിഷയം
   2021 ലെ ലോക പുഞ്ചിരി ദിനത്തിന്റെ വിഷയം "ദയയുള്ള ഒരു പ്രവൃത്തി ചെയ്യുക. ഒരു വ്യക്തിയെ എങ്കിലും പുഞ്ചിരിക്കാൻ സഹായിക്കുക" എന്ന താണ്.

   Read also: Mission Paani | ജലം ജീവാമൃതം; ഇന്ത്യയിലെ ചില  മികച്ച ജലസംരക്ഷണ പദ്ധതികൾ

   • ലോക പുഞ്ചിരി ദിനത്തിൽ നാം അനുസ്മരിക്കേണ്ട ചില ഉദ്ധരണികൾ
    "ലളിതമായ പുഞ്ചിരിയിലൂടെ ഹൃദയത്തിന്റെ കാഠിന്യം ലോലമാകുന്നത് ഞാൻ കണ്ടു." - ഗോൾഡി ഹോൺ

   • "ഒരു നല്ല പുഞ്ചിരി ദയയുടെ സാർവത്രിക ഭാഷയാണ്." - വില്യം ആർതർ വാർഡ്

   • "എല്ലാം നേരെയാക്കുന്ന ഒരു വക്രമാണ് പുഞ്ചിരി." - ഫില്ലിസ് ഡില്ലർ

   • "കേവലം ലളിതമായ ഒരു പുഞ്ചിരി കൊണ്ട് ചെയ്യാൻ കഴിയുന്ന നന്മകളെക്കുറിച്ച് നമ്മൾ അറിയുന്നില്ല" - മദർ തെരേസ

   • "പുഞ്ചിരി നിങ്ങളുടെ മൂക്കിനു താഴെ കാണുന്ന സന്തോഷമാണ്." - ടോം വിൽസൺ

   • "പുഞ്ചിരിക്കൂ, ഇത് സൗജന്യ ചികിത്സയാണ്." - ഡഗ്ലസ് ഹോർട്ടൺ

   • "പുറത്ത് വലിയ മഴയാണെങ്കിലും ഓർക്കുക, നിങ്ങൾ പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ സൂര്യൻ ഉടൻ തന്നെ മുഖം കാണിക്കുകയും നിങ്ങളെ നോക്കി പുഞ്ചിരിക്കുകയും ചെയ്യും." - അന്ന ലീ

   • "കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുക. എല്ലാ ദിവസവും രാവിലെ ഇത് ചെയ്യുക, നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങും." - യോക്കോ ഓനോ

   • "എപ്പോഴും നിങ്ങളുടെ പുഞ്ചിരി നിലനിർത്തുക. എന്റെ ദീർഘായുസ്സിനെക്കുറിച്ച് ഞാൻ വിശദീകരിക്കുന്നത് അങ്ങനെയാണ്. " - ജീൻ കാൽമെന്റ്


   ലോക പുഞ്ചിരി ദിനാശംസകൾ

   • ഏറ്റവും കഠിനമായ യുദ്ധങ്ങളിൽ വിജയിക്കാൻ നിങ്ങൾക്ക് വേണ്ടത് ഒരു പുഞ്ചിരിയാണ്. ലോക പുഞ്ചിരി ദിനാശംസകൾ.

   • പുഞ്ചിരിക്കുക, കാരണം ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുകയും നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ടാകാം. എപ്പോഴും പുഞ്ചിരിക്കുക. ലോക പുഞ്ചിരി ദിനാശംസകൾ!

   • പുഞ്ചിരി കൊണ്ട് നിങ്ങൾക്ക് ഈ ലോകം കീഴടക്കാൻ കഴിയും, കാരണം ഒരു പുഞ്ചിരിക്ക് ജീവിതത്തിൽ പലതും ശരിയാക്കാനുള്ള കഴിവുണ്ട്. ലോക പുഞ്ചിരി ദിനാശംസകൾ!

   Published by:Sarath Mohanan
   First published:
   )}