നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • അടുപ്പം കാണിക്കാത്ത ഭർത്താവ്; അന്വേഷിക്കാൻ ഭാര്യ ഏൽപിച്ചത് ഡിറ്റക്ടീവ് സംഘത്തെ, കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

  അടുപ്പം കാണിക്കാത്ത ഭർത്താവ്; അന്വേഷിക്കാൻ ഭാര്യ ഏൽപിച്ചത് ഡിറ്റക്ടീവ് സംഘത്തെ, കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

  • Share this:
   ഭവേഷ് സക്സേന

   സ്വകാര്യ ഡിറ്റക്ടീവ് കാണാനെത്തുമ്പോൾ എന്തെന്നില്ലാത്ത ടെൻഷനിലായിരുന്നു അവൾ. ഭർത്താവ് തന്നിൽനിന്ന് അകന്നുനിൽക്കുന്നത് എന്തിനാണെന്ന് അറിയാനാണ് ആറു മാസം മുമ്പ് അവൾ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ സമീപിച്ചത്. എന്നാൽ അന്വേഷണം പൂർത്തിയാക്കി, എല്ലാ തെളിവുകളുമായി ഡിറ്റക്ടീവ് അവളോട് ആ സത്യം പറഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവുമൊക്കെ വന്നു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ അവർ കൈമാറിയ തെളിവുകളുമായി അവൾ വീട്ടിലേക്ക് പോയി.

   ഡൽഹിയിൽ നടന്ന ഒരു സംഭവത്തിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. വിവാഹം എന്നത് രണ്ടു ഹൃദയങ്ങൾ ഒന്നാകുന്ന നിമിഷം എന്നതിലുപരി ശാരീരികമായ അടുപ്പവും കൂടിയാണ്. ഡൽഹിക്കാരിയായ ശ്രേയയ്ക്ക് ഒരു വിവാഹാലോചന വന്നു. സഞ്ജീവ് എന്നാണ് അയാളുടെ പേര്. കാണാൻ സുന്ദരൻ, നല്ല വിദ്യാഭ്യാസമുണ്ട്. സാമ്പത്തികമുള്ള ചുറ്റുപാടും. അവൾക്ക് സഞ്ജീവിനെ ഇഷ്ടമായി. അങ്ങനെ ആഘോഷപൂർവം വിവാഹം നടന്നു.

   എന്നാൽ വിവാഹം കഴിഞ്ഞ ശേഷം തന്നോട് അടുത്തിടപഴകാൻ സഞ്ജീവ് എന്തോ മടി കാണിക്കുന്നതായി ശ്രേയ തിരിച്ചറിഞ്ഞു. കൂടുതൽ സംസാരിക്കുകയോ, സ്പർശിക്കുകയോ ചെയ്യാൻ അയാൾ തയ്യാറാകുന്നില്ല. കിടപ്പറയിൽപ്പോലും ഈ അകലം തുടർന്നു. എന്താണ് കാര്യമെന്നറിയാതെ ശ്രേയ വിഷമിച്ചു. ഇനി സഞ്ജീവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടാകുമോ? അതോ ശാരീരികമായോ മാനസികമായോ എന്തെങ്കിലും അസുഖങ്ങളുണ്ടോ? ഇങ്ങനെയൊക്കെയുള്ള സംശയങ്ങൾ അവൾക്കുണ്ടായി. സഞ്ജീവിന്‍റെ ഫോൺ പരിശോധിച്ചതിൽനിന്ന് മറ്റ് സ്ത്രീകളുമായി അയാൾക്ക് അടുപ്പമില്ലെന്ന് മനസിലായി. തന്നെയുമല്ല, സഞ്ജീവ് എപ്പോഴും വിളിക്കുകയും തിരിച്ചുവിളിക്കുകയുമൊക്കെ ചെയ്യുന്ന രണ്ടു നമ്പരുകളിലേക്ക് ശ്രേയ വിളിച്ചപ്പോൾ ഫോണെടുത്തത് പുരുഷൻമാരായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് മറ്റുതരത്തിലുള്ള ഒരു സംശയവും തോന്നിയില്ല. ഒടുവിൽ ഭർത്താവിന്‍റെ പ്രശ്നം കണ്ടെത്താൻ സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ശ്രേയ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ സമീപിച്ചു.

   അങ്ങനെ ഡിറ്റക്ടീവുകൾ സഞ്ജീവിന് പിന്നാലെ കൂടുന്നു. രണ്ടു മൂന്ന് ആഴ്ച അയാളെ നിരീക്ഷിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസിലായി. രാജ, സുശീൽ എന്നിങ്ങനെ രണ്ടുപേരുമായാണ് സഞ്ജീവിന് കൂടുതൽ അടുപ്പം. ജോലി ഇല്ലാത്തപ്പോഴും മറ്റും ഇവരുടെ ഫ്ലാറ്റിലാണ് സഞ്ജീവ് പോയിരുന്നതെന്നും വ്യക്തമായി. സഞ്ജീവിന്‍റെ ഫോണിൽനിന്ന് എപ്പോഴും വിളിച്ചിരുന്ന രണ്ടു നമ്പരുകൾ ഇവരുടേതാണെന്നും ഡിറ്റക്ടീവുകൾ കണ്ടെത്തി. ഇവരുടെ മൂന്നുപേരുടെയും സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പരിശോധിച്ചതിൽനിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. അടുത്ത സുഹൃത്തുക്കളാണ് മൂന്നുപേരുമെന്ന് മനസിലായി.

   ഇതോടെ ഡിറ്റക്ടീവുകൾ അന്വേഷണം സഞ്ജീവിന്‍റെ കുടുംബത്തിലേക്ക് വ്യാപിപ്പിച്ചു. അയാളുടെ ബന്ധുക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് സഞ്ജീവിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അന്വേഷണം രണ്ടു മാസം പിന്നിട്ടിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് സുശീലിനെയും രാജയെയും ഡിറ്റക്ടീവുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. അവർ സ്ഥിരമായി ഒരു ക്ലബിൽ പോകുന്നതായി കണ്ടെത്തി. മാത്രമല്ല, അവിടെ സ്ത്രീകളാരും പോകുന്നില്ലെന്നും മനസിലായി. വൈകാതെ, ആ ഞെട്ടിക്കുന്ന വിവരം ഡിറ്റക്ടീവുകൾ മനസിലാക്കി, അതൊരു ഗേ ക്ലബ് ആയിരുന്നു. മൂന്നാഴ്ചയോളം കാത്തിരുന്നപ്പോൾ സഞ്ജീവും അവിടെയെത്തുന്നത് അവർ കണ്ടു. ഇത് ഡിറ്റക്ടീവ് സംഘം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതോടെ ഊണും ഉറക്കവുമൊഴിഞ്ഞ് സഞ്ജീവിന്‍റെ പിന്നാലെ കൂടാൻ ഡിറ്റക്ടീവ് സംഘം തീരുമാനിച്ചു. അങ്ങനെ സന്ധ്യസമയത്തും രാത്രിയിലുമൊക്കെ സഞ്ജീവ് പുറത്തേക്കെന്ന് പറഞ്ഞു പോകുന്നത് രാജയുടെയും സുശീലിന്‍റെയുമടുത്തേക്കാണെന്ന് മനസിലായി. കാറിലും ഫ്ലാറ്റിലും, ഇരുട്ട് നിറഞ്ഞ ഇടങ്ങളിലുമൊക്കെ ഇവർ സംഗമിച്ചിരുന്നത് വീഡിയോയിൽ ചിത്രീകരിക്കാൻ ഡിറ്റക്ടീവ് സംഘത്തിന് സാധിച്ചു. ഏറെ നാൾ ഇവരെ നിരീക്ഷിച്ചതിൽനിന്ന് സഞ്ജീവ് സ്വവർഗാനുരാഗിയാണെന്നും, ഇക്കാരണത്താലാണ് ശ്രേയയിൽനിന്ന് അകലംപാലിച്ചതെന്നും ഡിറ്റക്ടീവ് കണ്ടെത്തി.

   ഹണിമൂൺ കഴിഞ്ഞാൽ ഡൈവോഴ്സ്; പണത്തിനുവേണ്ടി വിവാഹം കഴിക്കുന്ന യുവതിയുടെ കഥ

   അങ്ങനെ വീഡിയോ ഉൾപ്പടെ വിശദമായ തെളിവുകളുമായി ഡിറ്റക്ടീവ് സംഘം ശ്രേയയെ കാണാനെത്തി. വിവരമറിഞ്ഞപ്പോൾ അവൾ ഞെട്ടിത്തരിച്ചുപോയി. അവൾക്ക് സങ്കടവും ദേഷ്യവുമൊക്കെ വന്നു. ഡിറ്റക്ടീവ് സംഘം കൈമാറിയ തെളിവുകളുമായി അവൾ പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിപ്പോയി. മൂന്നുദിവസം കഴിഞ്ഞപ്പോൾ അവൾ ഡിറ്റക്ടീവ് ഏജൻസിയിലേക്ക് വിളിച്ചു, വിവാഹമോചനക്കേസ് ഫയൽ ചെയ്തെന്നും, കേസിൽ സാക്ഷി പറയണമെന്നും ആവശ്യപ്പെട്ടു. കേസിൽ വിചാരണ നടക്കുമ്പോൾ താൻ സ്വവർഗാനുരാഗിയല്ലെന്ന വാദമാണ് സഞ്ജീവ് ഉന്നയിച്ചത്. എന്നാൽ ഡിറ്റക്ടീവ് സംഘത്തിന്‍റെ കണ്ടെത്തലുകൾ അവന്‍റെ വാദം അപ്പാടെ പൊളിച്ചുകളഞ്ഞു. അങ്ങനെ വാദപ്രതിവാദത്തിനൊടുവിൽ കോടതി ശ്രേയയ്ക്ക് വിവാഹമോചനം അനുവദിച്ചു.

   (ഡൽഹിയിലെ തർലിക ലാഹിരി എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ശേഖരത്തിലുള്ള ഒരു കേസ് ഡയറിയെ ആസ്പദമാക്കിയുള്ളതാണ് ഈ സംഭവം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല)
   First published:
   )}