Friendship Day Trending | ശരിക്കും ഓഗസ്റ്റ് രണ്ടിന് ആഘോഷിക്കേണ്ട 'ഫ്രണ്ട്ഷിപ്പ് ഡേ' എന്തുകൊണ്ടാണ് ഇന്ത്യയിൽ ജൂലൈ 30ന് ട്രൻഡിങ് ആയത്?

ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ സൗഹൃദദിനമായി ആചരിക്കുന്നത്. അതനുസരിച്ചാണ് ഇത്തവണ ഓഗസ്റ്റ് രണ്ട് സൗഹൃദദിനമായത്. പിന്നെങ്ങനെയാണ് ജൂലൈ മുപ്പതാം തിയതി സൗഹൃദദിനം ഇന്ത്യയിൽ ട്രെൻഡിങ് ആയത്. ?

News18 Malayalam | news18
Updated: July 31, 2020, 4:10 PM IST
Friendship Day Trending | ശരിക്കും ഓഗസ്റ്റ് രണ്ടിന് ആഘോഷിക്കേണ്ട 'ഫ്രണ്ട്ഷിപ്പ് ഡേ' എന്തുകൊണ്ടാണ് ഇന്ത്യയിൽ ജൂലൈ 30ന് ട്രൻഡിങ് ആയത്?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 31, 2020, 4:10 PM IST
  • Share this:
ജൂലൈ മുപ്പതാം തിയതി വ്യാഴാഴ്ച സൗഹൃദ ദിന സന്ദേശങ്ങൾ ലഭിച്ചപ്പോൾ ചിലരെങ്കിലും അമ്പരന്ന് കാണണം. ശരിക്കും ഇന്നാണോ ഈ പറയുന്ന ഫ്രണ്ട്ഷിപ്പ് ഡേ എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുമുണ്ടാകണം. അവര് ചിന്തിച്ചത് വെറുതെയായില്ല. ഇന്ത്യയിൽ ശരിക്കും ഇത്തവണ ഓഗസ്റ്റ് രണ്ടിനാണ് സൗഹൃദദിനം. അതായത്, ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ സൗഹൃദദിനമായി ആചരിക്കുന്നത്. അതനുസരിച്ചാണ് ഇത്തവണ ഓഗസ്റ്റ് രണ്ട് സൗഹൃദദിനമായത്.

പിന്നെങ്ങനെയാണ് ജൂലൈ മുപ്പതാം തിയതി സൗഹൃദദിനം ഇന്ത്യയിൽ ട്രെൻഡിങ് ആയത്. കാരണം വേറൊന്നുമല്ല അന്താരാഷ്ട്ര സൗഹൃദദിനമാണ് ജൂലൈ 30. പല രാജ്യങ്ങളിലും പല ദിവസങ്ങളിലാണ് സൗഹൃദദിനം ആചരിക്കുന്നത്.

You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

പരാഗ്വെയിൽ 1958 ജൂലൈ 30നാണ് ആദ്യമായി സൗഹൃദദിനം എന്ന ആശയം മുന്നോട്ടു വെച്ചത്. തുടർന്ന്, ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദദിനമായി പ്രഖ്യാപിക്കുകയായിരുന്നു. 2011 ഏപ്രിൽ 27ന് ആയിരുന്നു പ്രഖ്യാപനം.

എന്നാൽ, വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് സൗഹൃദദിനം ആചരിക്കുന്നത്. ഇന്ത്യയിൽ അത് ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ്.

എന്നാൽ, ജൂലൈ 30ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയെ 'ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ' ആശംസകൾ ആയിരുന്നു.

സൗഹൃദദിന സന്ദേശം നേർന്നും ബാൻഡുകൾ പരസ്പരം കൈമാറിയും പാർട്ടി നടത്തിയും സിനിമയ്ക്ക് പോയുമൊക്കെ ആയിരുന്നു ആളുകൾ സൗഹൃദദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആഘോഷങ്ങളും കൂടിച്ചേരലുകളും എല്ലാം സോഷ്യൽ മീഡിയകളിലും ഓൺലൈനിലും ആയിരിക്കും.
Published by: Joys Joy
First published: July 31, 2020, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading