• HOME
  • »
  • NEWS
  • »
  • life
  • »
  • HOLI 2022 | ഹോളി നിറങ്ങളുടെ ഉത്സവം എന്ന് അറിയപ്പെടുന്നത് എന്തുകൊണ്ട്? വിവിധ വർണങ്ങളുടെ പ്രാധാന്യം 

HOLI 2022 | ഹോളി നിറങ്ങളുടെ ഉത്സവം എന്ന് അറിയപ്പെടുന്നത് എന്തുകൊണ്ട്? വിവിധ വർണങ്ങളുടെ പ്രാധാന്യം 

സാധാരണയായി ശൈത്യകാലത്തോട് വിടപറഞ്ഞ് വസന്തത്തെ വരവേൽക്കുന്ന സമയത്താണ് ഇന്ത്യക്കാർ ഹോളി ആഘോഷിക്കുന്നത്

  • Last Updated :
  • Share this:
    ഇന്ത്യയിലെ ( India) ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോളി (Holi) നിറങ്ങളുടെ (Colors) ഉത്സവം (Festival) എന്നാണ് അറിയപ്പെടുന്നത്. പരസ്‌പരം നിറങ്ങൾ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന സന്തോഷകരമായ ഉത്സവമാണ് ഹോളി. എല്ലാ വർഷവും ഫൽഗുണ (Phalguna) മാസത്തിലാണ് ഈ ദിവസം ആഘോഷിക്കുന്നത്.

    മാർച്ച് മാസം ആദ്യം വരുന്ന ഈ ദിവസം തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ആഘോഷിക്കുന്നത്. ഹോളി ഒരു പുരാതന ഹിന്ദു ഉത്സവമാണെങ്കിലും ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. സാധാരണയായി ശൈത്യകാലത്തോട് വിടപറഞ്ഞ് വസന്തത്തെ വരവേൽക്കുന്ന സമയത്താണ് ഇന്ത്യക്കാർ ഹോളി ആഘോഷിക്കുന്നത്.

     Also Read- ഓരോ നാട്ടിലും ഹോളി ആഘോഷിക്കുന്നത് എങ്ങനെ? വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളെ കുറിച്ച് അറിയാം

    മറ്റേതൊരു ഉത്സവത്തെയും പോലെ ഹിന്ദു സംസ്കാരത്തിന്റെ സമ്പന്നമായ ചരിത്ര പശ്ചാത്തലവും സാംസ്കാരിക പ്രാധാന്യവും ഹോളിക്കും ഉണ്ട്. ഹോളിയുടെ ആദ്യ ദിവസം ആളുകൾ ഒരു സ്ഥലത്ത് ഒത്തുകൂടുന്നു. ഒരു പുതിയ തുടക്കം കുറിച്ചുകൊണ്ട് ഹോളിക ദഹാൻ എന്ന ആചാരം നടത്തുന്നു. ഐതിഹ്യമനുസരിച്ച് ഈ പാരമ്പര്യ ഉത്സവം ഹോളികയെയും ഹിരണ്യകശിപുവിനെയും കേന്ദ്രീകരിച്ചാണ് നടത്തപ്പെടുന്നത് എന്നാണ് വിശ്വാസം.

    എന്തുകൊണ്ടാണ് ഹോളിയെ നിറങ്ങളുടെ ഉത്സവം എന്ന് വിളിക്കുന്നത്?

    കുട്ടിക്കാലത്ത് മുലപ്പാലിൽ നിന്ന് വിഷം ഉള്ളിൽ ചെന്ന് മുഖത്തിന്റെ നിറം നീലയായി മാറിയ കൃഷ്ണൻ അതിനെകുറിച്ച് വളരെ ഉത്കണ്ഠാകുലനായിരുന്നു എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മതപരമായ ഉത്സവം. ഈ നിറത്തിന്റെ പേരിൽ രാധയ്ക്കും മറ്റു പെൺകുട്ടികൾക്കും തന്നെ ഇഷ്ടമല്ലെന്ന് വിശ്വസിച്ച് ശ്രീകൃഷ്ണൻ നിരാശനായിരുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട മകന്റെ വിഷമം കണ്ടപ്പോൾ അമ്മ യശോദ രാധയുടെ മുഖത്ത് നിറം പൂശാൻ കൃഷ്ണനോട് നിർദ്ദേശിച്ചു.

    കൃഷ്ണനെ ആശ്വസിപ്പിക്കാനായി അമ്മ ഉപദേശിച്ച ഈ മാർഗം ഇന്നും തുടർന്നുപോരുന്നു. ഇന്നിതാ ലോകമെമ്പാടുമുള്ള എല്ലാവരും പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞ് ഈ ദിവസം ആഘോഷിക്കുകയാണ്. ഹോളിയുടെ വ്യത്യസ്ത നിറങ്ങളിൽ സ്വയം മൂടപ്പെടുകയും മറ്റുള്ളവരെ നിറത്തിൽ മൂടുകയും ചെയ്യുന്നതിന്റെ കാരണം ഇതാണെന്നും ചിലർ വിശ്വസിക്കുന്നു.

    ഹോളി ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന വിവിധ നിറങ്ങൾ ചില കാര്യങ്ങളുടെ പ്രതീകങ്ങളായും കാണപ്പെടുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം.

    ചുവപ്പ്- സ്നേഹം, അഭിനിവേശം, സമ്പുഷ്ടത എന്നിവയെ സൂചിപ്പിക്കുന്നു.

    ഓറഞ്ച്- ഒരു പുതിയ തുടക്കത്തിന്റെയും ക്ഷമയുടെയും നിറമായി കണക്കാക്കപ്പെടുന്നു

    മഞ്ഞ- സന്തോഷം, സമാധാനം, ധ്യാനം, അറിവ്, പഠനം എന്നിവയെ സൂചിപ്പിക്കുന്നു.

    പിങ്ക്- ദയയെയും അനുകമ്പയെയും ശുഭാപ്തിവിശ്വാസത്തെയും സൂചിപ്പിക്കുന്നു.

    പച്ച- പ്രകൃതി, ജീവിതം, വിളവെടുപ്പ് എന്നിവയെ സൂചിപ്പിക്കുന്നു.

    നീല- ഭഗവാൻ കൃഷ്ണന്റെ ചർമ്മത്തിന്റെ നിറമായ നീല ശക്തിയുടെയും ആത്മീയ വളർച്ചയുടെയും പ്രതീകമാണ്.

    പർപ്പിൾ- മാന്ത്രികതയെയും നിഗൂഢതയെയും സൂചിപ്പിക്കുന്നു.

    വടക്കേ ഇന്ത്യയിലാണ് ഹോളി കൂടുതലായും ആഘോഷിക്കുന്നത്. അവധി ദിവസമായ ഹോളിയിൽ കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഒത്തുചേർന്ന് പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞാണ് ആഘോഷിക്കുന്നത്.
    Published by:Arun krishna
    First published: