• HOME
  • »
  • NEWS
  • »
  • life
  • »
  • Paper Bag Day | പ്ലാസ്റ്റിക് വേണ്ട ഇനി പേപ്പർ മതി; ഇന്ന് ലോക പേപ്പര്‍ ബാഗ് ദിനം

Paper Bag Day | പ്ലാസ്റ്റിക് വേണ്ട ഇനി പേപ്പർ മതി; ഇന്ന് ലോക പേപ്പര്‍ ബാഗ് ദിനം

മണ്ണില്‍ വിഘടിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ മാറ്റി അവയ്ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പേപ്പര്‍ ബാഗുകളുടെ ദൈനംദിന (Paper Bag Day 2022) ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 12 (July 12) പേപ്പര്‍ ബാഗ് ദിനമായാണ് ആചരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ (Plastic) ദൂഷ്യഫലങ്ങളെക്കുറിച്ചും അവ പരിസ്ഥിതിക്ക് (environment) എത്രത്തോളം ദോഷകരമാണ് എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

    മണ്ണില്‍ വിഘടിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ മാറ്റി അവയ്ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും വിഭവങ്ങളുടെ ദൗര്‍ലഭ്യവും പേപ്പര്‍ ബാഗുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങൾതിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പേപ്പര്‍ ബാഗ് ദിനമായ ഇന്ന് ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും പ്രമേയവും എന്താണെന്ന് പരിശോധിക്കാം.

    പേപ്പര്‍ ബാഗ് ദിനം: ചരിത്രം

    1852ല്‍ ഫ്രാന്‍സിസ് വോള്‍ എന്ന അമേരിക്കക്കാരനാണ് ആദ്യമായി പേപ്പര്‍ ബാഗ് മെഷീന്‍ കണ്ടുപിടിച്ചത്. പിന്നീട്, 1871-ല്‍ മറ്റൊരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യന്ത്രം മാര്‍ഗരറ്റ് ഇ നൈറ്റ് കണ്ടുപിടിച്ചു. പിന്നീട്1883ല്‍, ചാള്‍സ് സ്റ്റില്‍വെലും 1912-ല്‍ വാള്‍ട്ടര്‍ ഡബ്നറും മികച്ച പേപ്പര്‍ ബാഗ് ഡിസൈനുകളും നിര്‍മ്മാണ പ്രക്രിയകളും കൊണ്ടുവന്നു.

    പേപ്പര്‍ ബാഗ് ദിനത്തിന്റെ പ്രാധാന്യം

    പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും അവ പരിസ്ഥിതിക്ക് എത്രത്തോളം ഹാനികരമാണെന്ന് ജനങ്ങളില്‍അവബോധംസൃഷ്ടിക്കുകയുമാണ് പേപ്പര്‍ ബാഗ് ദിനത്തിന്റെ ലക്ഷ്യം. പേപ്പര്‍ ബാഗുകള്‍ ബയോഡീഗ്രേഡബിള്‍ ആണ്, അതിനാല്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ പേപ്പർ ബാഗുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

    പേപ്പര്‍ ബാഗ് ദിനം 2022: പ്രമേയം

    If You're 'Fantastic', Do Something 'Dramatic' To Cut the 'Plastic', Use 'Paper Bags'.' എന്നതാണ് ഈ വര്‍ഷത്തെ ലോക പേപ്പര്‍ ബാഗ് ദിനത്തിന്റെ പ്രമേയം. പ്രകൃതിക്ക് ദോഷം വരുത്തുന്നതിനാല്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ഭാവി തലമുറയ്ക്കായും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളിലേക്ക് മാറാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനാചരണത്തിന് പിന്നിലെ ആശയം.

    അതേസമയം, രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണമായി നിരോധിച്ചു. ജൂലൈ 1 മുതല്‍ രാജ്യമാകെ പൂര്‍ണനിരോധനം നടപ്പിലാക്കിയിരുന്നു. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

    തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റ്, ഗ്ലാസുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങി 75 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും ഉപയോഗവുമാണ് നിരോധിച്ചിരിക്കുന്നത്.

    Summary: Why is July 12 observed paper bag day. Know its history and significance
    Published by:user_57
    First published: