നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Children's Day | ഇന്ന് ലോക ശിശുദിനം: എന്തുകൊണ്ടാണ് നവംബർ 20 ലോക ശിശുദിനമായി ആചരിക്കുന്നത്?

  World Children's Day | ഇന്ന് ലോക ശിശുദിനം: എന്തുകൊണ്ടാണ് നവംബർ 20 ലോക ശിശുദിനമായി ആചരിക്കുന്നത്?

  വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത തീയതികളിലാണ് ശിശുദിനം ആഘോഷിക്കുന്നതെങ്കിലും, അന്താരാഷ്ട്ര ശിശുദിനം നവംബർ 20നാണ് ആഘോഷിക്കുന്നത്.

  Representative Image: Shutterstock

  Representative Image: Shutterstock

  • Share this:
   1959 മുതലാണ് യുഎൻ (UN) ജനറൽ അസംബ്ലി കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി വർഷം തോറും നവംബർ 20 ലോക ശിശുദിനമായി (World Children's Day) ആചരിക്കാൻ തുടങ്ങിയത്. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ആഗോളതലത്തിൽ ഈ ദിനം ആഘോഷിക്കുന്നത്. ഇത് അന്താരാഷ്ട്ര കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് അവബോധം വളർത്തുകയും ചെയ്യുന്നു.

   വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത തീയതികളിലാണ് ശിശുദിനം ആഘോഷിക്കുന്നതെങ്കിലും, അന്താരാഷ്ട്ര ശിശുദിനം നവംബർ 20നാണ് ആഘോഷിക്കുന്നത്.

   ലോക ശിശുദിനത്തിന്റെ ചരിത്രം
   1954 ഡിസംബർ 14ന് യുഎൻ ജനറൽ അസംബ്ലി, ലോകമെമ്പാടുമുള്ള കുട്ടികൾ തമ്മിലുള്ള സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ശിശുദിനം ആചരിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ ക്ഷേമത്തിനായുള്ള യുഎന്നിന്റെ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിനം ആചരിക്കാനാണ് മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിച്ചത്. 1959ൽ കുട്ടികളുടെ അവകാശ പ്രഖ്യാപനവും 1989 നവംബർ 20-ന് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനും യുഎൻ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നവംബർ 20 ലോക ശിശു ദിനം ആചരിക്കാൻ തിരഞ്ഞെടുത്തത്.

   ലോക ശിശുദിനത്തിന്റെ പ്രാധാന്യം
   ശിശുദിനം കുട്ടികൾക്കൊപ്പം ആഘോഷിക്കാനുള്ള ഒരു ആചരണം മാത്രമല്ല. ലോകമെമ്പാടുമുള്ള ദുരുപയോഗം, ചൂഷണം, വിവേചനം എന്നിവയുടെ രൂപങ്ങളിൽ അക്രമം അനുഭവിക്കുന്ന കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഭവനരഹിതരാകുക, അല്ലെങ്കിൽ മതമോ ന്യൂനപക്ഷ പ്രശ്‌നങ്ങളോ അനുഭവിക്കേണ്ടി വരിക വൈകല്യങ്ങൾ കാരണമുള്ള മാറ്റി നിർത്തലുകൾ ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാൽ നിരവധി കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നുണ്ട്.

   നിലവിൽ, 5 മുതൽ 14 വയസ്സുവരെയുള്ള 153 മില്യൺ കുട്ടികൾ അടിമത്വം, വേശ്യാവൃത്തി എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ബാലവേലകൾക്കും ചൂഷണങ്ങൾക്കും നിർബന്ധിതരാകുന്നുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1999ൽ ബാലവേല നിരോധിച്ചിരുന്നു.

   2021ലെ ലോക ശിശുദിന തീം
   കഴിഞ്ഞ രണ്ട് വർഷമായി മഹാമാരി മൂലം അനുഭവിക്കേണ്ടി വന്ന തടസ്സങ്ങളിൽ നിന്നും പഠന നഷ്ടങ്ങളിൽ നിന്നും കരകയറാൻ കുട്ടികളെ സഹായിക്കുക എന്നതാണ് യുനിസെഫിന്റെ ഈ വർഷത്തെ പ്രമേയം.

   ഇന്ത്യയിൽ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും നവംബർ 14ന് ശിശുദിനം ആഘോഷിക്കുന്നത്. പണ്ഡിറ്റ് നെഹ്‌റു ജനിച്ചത് 1889 നവംബർ 14ന് ആണ്.
   Published by:Jayesh Krishnan
   First published:
   )}