ആരോഗ്യം നന്നായി നിലനിർത്താൻ വ്യായാമം അത്യന്താപേക്ഷിതമാണ്. ആരോഗ്യ വിദഗ്ദരും ന്യൂട്രീഷ്യനിസ്റ്റുകളും ജിം ട്രെയിനർമാരും ഒരുപോലെ നിർദ്ദേശിക്കുന്നത് ദിവസവും 40 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യണമെന്നാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതി കരുത്തോടെ നിലനിർത്താൻ ജീവിതചര്യയിൽ വർക്കൗട്ട് ഉൾപ്പെടുത്തുക തന്നെ വേണം. ന്യൂട്രീഷ്യനിസ്റ്റായ എൻമാമി അഗർവാൾ ഇതിന്റെപ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. 40 മിനിറ്റ് വർക്കൗട്ട് ചെയ്താൽ നിങ്ങൾക്ക് എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടാവുകയെന്നാണ് അവർ വിശദീകരിക്കുന്നത്.
എന്തുകൊണ്ട് 40 മിനിറ്റ് നേരം വർക്കൗട്ട് ചെയ്യണം? ഒരു കാരണം പറയാം.. ഇങ്ങനെയൊരു ക്യാപ്ഷനുമായാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യത്തെ 20 മിനിറ്റ് നേരം നിങ്ങൾ വാം അപ്പിന് വേണ്ടിയാണ് ചെലവിടേണ്ടതെന്നും രണ്ടാമത്തെ 20 മിനിറ്റിലാണ് കൂടുതൽ കാര്യക്ഷമമായി വർക്കൗട്ട് ചെയ്യേണ്ടതെന്നും അവർ പറയുന്നു.
Also Read-
ഇന്ത്യയിലെ ഗര്‍ഭഛിദ്രങ്ങളിൽ നാലിലൊന്ന് സ്ത്രീകള്‍ സ്വയം നടത്തുന്നത്; കാരണം ആസൂത്രിതമല്ലാത്ത ഗർഭധാരണമെന്ന് പഠനം
തടി കുറയ്ക്കണമെന്നും ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളണമെന്നും ആഗ്രഹിക്കുന്നവർ നിർത്താതെ ദിവസവും 40 മിനിറ്റ് നേരം വർക്കൗട്ട് ചെയ്യണം. “40 മിനിറ്റ് വർക്കൗട്ട് ചെയ്യണമെന്ന് പറയുന്നതിന് വ്യക്തമായ കാരണമുണ്ട്. ആദ്യത്തെ 20 മിനിറ്റ് നേരം നിങ്ങൾ വാം അപ് ചെയ്യുകയാണ് ചെയ്യേണ്ടത്. ശരീരം വ്യായാമത്തിനായി തയ്യാറെടുക്കുന്ന സമയമാണിത്. അടുത്ത 20 മിനിറ്റ് നേരമാണ് കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി കഠിനമായി വ്യായാമം ചെയ്യേണ്ടത്. 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ പോരെന്നും നിങ്ങൾ മനസ്സിലാക്കുക. 40 മിനിറ്റ് നേരം തന്നെയാണ് വർക്കൗട്ട് ചെയ്യേണ്ടത്,” എൻമാമി അഗർവാൾ പറഞ്ഞു.
Also Read-
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ; തയ്യാറാക്കേണ്ടത് എങ്ങനെ?
ശരീരഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല വ്യായാമം ചെയ്യുന്നത്. അത് തെറ്റായ ധാരണയാണ്. ദിവസവും വർക്കൗട്ട് ചെയ്താൽ നിങ്ങളുടെ പേശികൾക്കും മസിലുകൾക്കുമൊക്കെ കരുത്ത് വർധിക്കുകയാണ് ചെയ്യുക. മൊത്തം ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വേണ്ടിയാണ് ദിവസവും വ്യായാമം ചെയ്യുന്നത്.
എന്നാൽ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും വ്യായാമം പ്രധാനമാണ്. ആകാംക്ഷ, വിഷാദം, മാനസിക സമ്മർദ്ദം തുടങ്ങിയ ബുദ്ധിമുട്ടുള്ളവർക്ക് ദിവസവും വ്യായാമം ചെയ്യുന്നത് ഏറെ ഗുണം ചെയ്യാറുണ്ടെന്ന് ഹെൽത്ത് ലൈൻ നടത്തിയിട്ടുള്ള ഒരു പഠനത്തിൽ പറയുന്നു. വിഷാദ രോഗം മൂലം ബുദ്ധിമുട്ടിയിരുന്ന 24 സ്ത്രീകളിൽ പഠനം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവരോട് ആദ്യം നിർദ്ദേശിച്ചത് ദിവസവും നിശ്ചിതസമയം വർക്കൗട്ട് ചെയ്യുക എന്നാണ്. സ്ഥിരമായി ഇത് ചെയ്ത് തുടങ്ങിയതിന് ശേഷം അവരിൽ കാര്യമായ മാറ്റം ഉണ്ടായതായാണ് പഠനത്തിൽ വ്യക്തമായത്.
നല്ല ഉറക്കം കിട്ടുന്നതിനും ദിവസേനയുള്ള വ്യായാമം വളരെ ഗുണകരമാണ്. മാനസിക സമ്മർദ്ദവും ബുദ്ധിമുട്ടുകളും നേരിടുന്ന പലരുടെയും വലിയൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ദിവസേന നിശ്ചിത സമയം വ്യായാമം ചെയ്താൽ നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനും സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് ദിവസം മുഴുവൻ ഊർജ്ജസ്വലമായി ജോലി ചെയ്യാൻ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.