യോഗ (yoga) വെറുമൊരു ശാരീരിക പ്രവര്‍ത്തനമല്ലെന്നും മറിച്ച് നമ്മുടെ മനസിനും ആത്മാവിനും ഒരുപോലെ ഉൻമേഷം നൽകുന്നതുമാണെന്നും ആവര്‍ത്തിച്ച് കേൾക്കാറുള്ള കാര്യമാണ്. യോഗ നമ്മുടെ ഉള്ളിലെ സമ്മര്‍ദ്ദങ്ങള്‍ (Stress) ഇല്ലാതാക്കുകയും പേശികളെ (muscle) ബലപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും പേശികളുടെ പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു.
എന്നാല്‍ യോഗക്കൊപ്പം സംഗീതം കൂടി ചേര്‍ന്നാലോ? സംഗീതം ഒരു കല എന്നതിലുപരി ഒരു ചികിത്സാരീതിയാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ ഫലം കൂടുതൽ മെച്ചപ്പെടും. സംഗീതം എങ്ങനെ യോഗയുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പരിശോധിക്കാം.
1. ഏകാഗ്രത വർധിപ്പിക്കുന്നു
നിങ്ങളുടെ ജീവിതരീതികളും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് സംഗീതമെന്ന് പറയപ്പെടുന്നു. എന്തെങ്കിലും ജോലി ചെയ്യുന്നതിനിടയിൽ സംഗീതം കൂടി അതിനൊപ്പം ഉണ്ടെങ്കില്‍ നിങ്ങള്‍ ആ ജോലി കൂടുതൽ ആസ്വദിക്കുംയോഗ ചെയ്യുമ്പോൾ സംഗീതവും ഒപ്പം ഉണ്ടെങ്കിൽ മനസ്സിനും ആത്മാവിനും യോഗയുടെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കും.
2.സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു
നിശബ്ദമായ അന്തരീക്ഷത്തില്‍ യോഗ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പല ഉത്കണ്ഠകളും ചിന്തകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്
നിങ്ങളുടെ മനസിനെ വ്യതിചലിപ്പിക്കും. എന്നാല്‍ സംഗീതം കേള്‍ക്കുന്നതിലൂടെ ഇതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും മനസിന്റെ സമ്മര്‍ദ്ദം കുറക്കുകയും ചെയ്യും.
3.മാനസികാവസ്ഥ ഉത്തേജിപ്പിക്കുന്നു
നിങ്ങളുടെ മാനസികാവസ്ഥ കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ പ്രിയപ്പെട്ടൊരു പാട്ടിനോ ഈണത്തിനോ സാധിക്കും. യോഗയും സംഗീതവും ഇടകലരുമ്പോള്‍ നിങ്ങളെ മനസ് കൂടുതല്‍ സന്തോഷിക്കുകയും എല്ലാ യോഗാസനങ്ങളും അതിന്റെ പൂര്‍ണ്ണതയോടെയും ചെയ്തു തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
4. നിങ്ങളുടെ ശരീരത്തിന് ഉൻമേഷം നൽകുന്നു
നിങ്ങളുടെ ശരീരത്തിന് ഉൻമേഷം നല്‍കാന്‍ സംഗീതത്തിന്റെ താളത്തിന് സാധിക്കും. ശരീരത്തിലെ ഓക്‌സിജന്റെ ശരിയായ രീതിയിൽ നടക്കുകയും അത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് നിങ്ങളെ ആരോഗ്യവാനാക്കുന്നു.
അതേസമയം, യോഗ പരിശീലിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ആദ്യം എളുപ്പമുള്ള യോഗാസനങ്ങളില്‍ നിന്ന് വേണം തുടങ്ങാന്‍. എളുപ്പമുള്ള ചില യോഗാസനങ്ങള്‍ പരിശോധിക്കാം.
തഡാസനം
ഇതിനായി നിങ്ങള്‍ കാല്‍വിരലുകളില്‍ ഊന്നി നിവര്‍ന്ന് നില്‍ക്കുകയും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ശരീരം വലിച്ചു പിടിക്കുകയും വേണം.
സുഖാസനം
ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു യോഗമുറയാണിത്. അതിനായി ആദ്യം കാലുകള്‍ കവച്ചുവെച്ച് ഇരിക്കുക. പരമാവധി നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. കൈകള്‍ കാല്‍മുട്ടില്‍ തൊടുന്ന രീതിയില്‍ മടിയില്‍ വയ്ക്കുക.
വൃക്ഷാസനം
നിങ്ങള്‍ ഒരു കാലില്‍ നിന്നുകൊണ്ട് ബാലന്‍സ് ചെയ്യുകയും അതേമയം കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ചേര്‍ത്ത് വെക്കുകയും വേണം. രണ്ടു കാലുകളിലും മാറിമാറി നിന്നുകൊണ്ട് ഈ ആസനം ആവര്‍ത്തിക്കാം.
ശവാസനം
യോഗാസനകളില്‍ ചെയ്യാവുന്നത്തില്‍ വെച്ച ഏറ്റവും എളുപ്പമുള്ള ആസനം ഇതാണ്. ഇതിനായി വെറുതെ കിടന്ന് കണ്ണടച്ചാല്‍ മതി.
ബാലാസനം
ഈ ആസനം നിങ്ങളുടെ നാഡീ, ലിംഫറ്റിക് സിസ്റ്റത്തെ വളരെ അധികം സഹായിക്കുന്നു. നിങ്ങളിലെ സമ്മര്‍ദ്ദവും ക്ഷീണവും കുറയ്ക്കാന്‍ ഈ ആസനം ചെയ്യുന്നതിലൂടെ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.