• HOME
 • »
 • NEWS
 • »
 • life
 • »
 • Parenting | രക്ഷിതാക്കൾ സ്കൂളിൽ നിന്നുള്ള ഫീൽഡ് ട്രിപ്പുകൾക്ക് പോകാൻ കുട്ടികളെ അനുവദിക്കേണ്ടത് എന്തുകൊണ്ട് ?

Parenting | രക്ഷിതാക്കൾ സ്കൂളിൽ നിന്നുള്ള ഫീൽഡ് ട്രിപ്പുകൾക്ക് പോകാൻ കുട്ടികളെ അനുവദിക്കേണ്ടത് എന്തുകൊണ്ട് ?

പതിറ്റാണ്ടുകളായി യുഎസിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് സ്‌കൂള്‍ ഫീല്‍ഡ് ട്രിപ്പുകള്‍

 • Share this:
  ഒരു അധ്യയന വര്‍ഷത്തില്‍ ഒന്നിലധികം ഫീല്‍ഡ് ട്രിപ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (Students) ടെസ്റ്റുകളിൽ ഉയര്‍ന്ന സ്‌കോറുകള്‍ നേടാന്‍ സാധിക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. കൂടാതെ ക്ലാസില്‍ (Class) മികച്ച പ്രകടനം നടത്തുകയും കുട്ടികളിൽ പതിയെ സാംസ്‌കാരിക ബോധം വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നും 'ദി ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ റിസോഴ്സസ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പടിഞ്ഞാറന്‍ യുഎസിലെ ഉട്ടയിലുള്ള ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

  പതിറ്റാണ്ടുകളായി യുഎസിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് സ്‌കൂള്‍ ഫീല്‍ഡ് ട്രിപ്പുകള്‍. പല സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരും വിദ്യാര്‍ത്ഥികളെ ക്ലാസ്‌റൂമിന് പുറത്തുള്ള അനുഭവങ്ങളിലൂടെ സാമൂഹികമായി സ്വയം വളരാന്‍ അനുവദിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാൽ ഫീല്‍ഡ് ട്രിപ്പുകളുടെ കൃത്യമായ സ്വാധീനവും മൂല്യവും കണക്കാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യങ്ങളില്‍ - കലാവേദികള്‍, സയന്‍സ് മ്യൂസിയങ്ങള്‍, മൃഗശാലകള്‍ എന്നിവിടങ്ങളില്‍ ഫീല്‍ഡ് ട്രിപ്പുകളുടെ ഭാഗമായി എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

  സ്‌കൂളുകൾ സ്പോൺസർ ചെയ്യുന്ന യാത്രകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് അക്കാദമിക് തലത്തില്‍ താഴ്ന്ന നിലവാരമുള്ള സ്‌കൂളുകളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഫീല്‍ഡ് ട്രിപ്പുകള്‍ വളരെയധികം കുറഞ്ഞു. ''വിദ്യാര്‍ത്ഥികളെ വിശാലമായ ലോകം തുറന്നുകാട്ടി, അക്കാദമിക് കാര്യങ്ങളിൽ കുറവ് വരുത്താതെ അവരെ സാംസ്‌കാരികമായി സമ്പുഷ്ടമാക്കുന്ന പാഠ്യപദ്ധതി ആവശ്യമാണ്, അത് യഥാര്‍ത്ഥത്തില്‍ അവരുടെ അക്കാദമിക് ഫലങ്ങള്‍ മെച്ചപ്പെടുത്തിയേക്കാം,'' ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷണല്‍ ലീഡര്‍ഷിപ്പ് അസിസ്റ്റന്റ് പ്രൊഫസറും ഈ പഠനത്തിന്റെ പ്രധാന രചയിതാവുമായ ഹെയ്ഡി ഹോംസ് എറിക്സണ്‍ പറഞ്ഞു

  പരീക്ഷണാത്മകമായ ഒരു ഘടനയിലാണ് പഠനം നടന്നത്. കൂടാതെ ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ പതിനഞ്ച് എലിമെന്ററി സ്‌കൂളുകളില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ഗ്രേഡ് വിദ്യാര്‍ത്ഥികളെ, സംസ്‌കാരികമായി സമ്പന്നരാക്കുന്ന മൂന്ന് ഫീല്‍ഡ് ട്രിപ്പുകളില്‍ (ഒരു അധ്യയന വര്‍ഷത്തില്‍) പങ്കെടുപ്പിക്കുകയും ചെയ്തു. ഫീല്‍ഡ് ട്രിപ്പുകളില്‍ ഒരു ആര്‍ട്ട് മ്യൂസിയത്തിലേക്കുള്ള ഒരു യാത്ര, ഒരു ലൈവ് തിയറ്റര്‍ പ്രകടനം, ഒരു സിംഫണി കോണ്‍സേര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളുന്നു.

  മൂന്ന് വ്യത്യസ്ത ഫീല്‍ഡ് ട്രിപ്പുകളിലും പങ്കെടുത്ത നാലാമത്തെയോ അഞ്ചാമത്തെയോ ഗ്രേഡ് വിദ്യാര്‍ത്ഥികള്‍, അവരുടെ അവസാന പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയും ഉയര്‍ന്ന കോഴ്സ് ഗ്രേഡുകള്‍ നേടുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ അവരുടെ ഹാജര്‍ നില കുറഞ്ഞിട്ടില്ല, പെരുമാറ്റ വൈകല്യങ്ങളും കുറവായിരുന്നു. ഇതിന്റെ സ്വാധീനം, ഈ വിദ്യാര്‍ത്ഥികള്‍ മിഡില്‍ സ്‌കൂളില്‍ പ്രവേശിച്ചപ്പോഴും ശക്തമായിരുന്നു.

  ''ഫീല്‍ഡ് ട്രിപ്പുകള്‍ ടെസ്റ്റ് സ്‌കോറുകളെ ദോഷകരമായി ബാധിക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഫീല്‍ഡ് ട്രിപ്പുകള്‍ അക്കാദമിക തലത്തില്‍ ഗുണകരമാകുമെന്നും പഠനത്തിലൂടെ കണ്ടെത്തി. ഫീല്‍ഡ് ട്രിപ്പുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് മനസ്സിലാക്കി. ഫീല്‍ഡ് ട്രിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ലോക സങ്കല്‍പ്പങ്ങള്‍ വികസിപ്പിക്കുകയും അവരെ പുതിയ ആശയങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നു. ഫീല്‍ഡ് ട്രിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുമായി കൂടുതല്‍ ഇടപെഴകുവാനും അവര്‍ക്ക് സ്‌കൂള്‍ കൂടുതല്‍ ആവേശകരമാണെന്ന് തോന്നാനും ക്ലാസില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനും സഹായിക്കുന്നുവെന്ന്'' എറിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
  Published by:Arun krishna
  First published: