• HOME
  • »
  • NEWS
  • »
  • life
  • »
  • നിങ്ങൾ എന്തുകൊണ്ട് BYJU’S Young Genius 2-ൽ നിങ്ങളുടെ കുട്ടിയെ രജിസ്റ്റർ ചെയ്യണം?

നിങ്ങൾ എന്തുകൊണ്ട് BYJU’S Young Genius 2-ൽ നിങ്ങളുടെ കുട്ടിയെ രജിസ്റ്റർ ചെയ്യണം?

നിങ്ങളുടെ കുട്ടിയുടെ കഴിവ് ലോകത്തെ അറിയിക്കാൻ ഇനി കാത്തിരിക്കേണ്ടതില്ല. BYJU’S Young Genius 2 ഇങ്ങെത്തി. രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങളും ഇതോടൊപ്പമുണ്ട്

Byjus-logo

Byjus-logo

  • Share this:
    News18 പരിപാടിയായ BYJU’S Young Genius-ന്റെ ആദ്യ സീസൺ പ്രഖ്യാപിച്ചപ്പോൾ ആളുകൾക്കുണ്ടായ പ്രതീക്ഷ വളരെ പ്രകടമായിരുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകളും അറിവുകളും അവതരിപ്പിച്ച് കാഴ്ച്ചക്കാരെ വിസ്മയിപ്പിക്കാനും ലക്ഷോപലക്ഷം കുട്ടികളെ പ്രചോദിപ്പിക്കാനുമുള്ള അവസരമായിരുന്നു ഇതിലൂടെ തുറന്നത്. പാട്ടും ഡാൻസും പോലുള്ള ഏതാനും മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കാത്തതിനാൽ അപാരമായ ബൗദ്ധികശേഷിയും അക്കാദമിക കഴിവുകളും കായിക ശേഷികളുമുള്ള നിരവധി കുട്ടികൾക്ക് BYJU’S Young Genius തുറന്നിട്ടത് പുതിയ അവസരങ്ങളാണ്.

    ആദ്യ സീസൺ വിജയിച്ചതിന് പിന്നാലെ രണ്ടാം സീസണുള്ള അണിയറ പ്രവർത്തനങ്ങളും തുടങ്ങി. ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുകയാണ്. BYJU’S Young Genius-ന്റെ രണ്ടാം സീസണായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. മാതാപിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും ഇതിനായി ലഭിച്ചു കൊണ്ടിരിക്കുന്നത് മികച്ച പ്രതികരണമാണ്. BYJU’S Young Genius രണ്ടാം സീസണിന്റെ ഭാഗമായി നിങ്ങളുടെ കഴിവുകളും കഥയും അവതരിപ്പിക്കാനുള്ള അവസരം ഇതാണ്.

    BYJU’S YOUNG GENIUS-ൽ എന്തുകൊണ്ട് ചേരണം

    കുട്ടികളുടെ കഴിവുകളും നൈപുണ്യങ്ങളും അവതരിപ്പിക്കാനുള്ളൊരു വേദിയെന്ന നിലയിൽ അവർ എന്തുകൊണ്ട് ഈ ഷോയുടെ ഭാഗമാകണം എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ഇതിലെ ഏറ്റവും വലിയ റിവാർഡ് എന്ന് പറയുന്നത് ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ആത്മവിശ്വാസമാണ്. തങ്ങളുടെ നൈപുണ്യങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോൾ അത് അവരുടെ ആത്മവിശ്വാസത്തിന്റെ അളവ് വർദ്ധിപ്പിക്കും. അവരുടെ വിജയഗാഥ ലക്ഷോപലക്ഷം ആളുകളുമായി പങ്കിടുമ്പോൾ അത് കൂടുതൽ കുട്ടികൾക്ക് പ്രചോദനമായി തീരുകയും ചെയ്യും. മറച്ചു പിടിച്ചിരിക്കുകയാണെങ്കിൽ പിന്നെ, അപാരമായ ബുദ്ധിവൈഭവം ഉണ്ടെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം?

    കുട്ടികൾക്ക് അറിയപ്പെടുന്ന വ്യക്തിത്വങ്ങളും വിധികർത്താക്കളുമായി ഇടപഴകാൻ അവസരം ലഭിക്കുന്നു. കുട്ടികൾ ചെയ്യുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും അവരിൽ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ ഈ ഇടപഴകൽ ഉപകരിക്കുന്നു. തങ്ങളുടെ കഴിവുകൾ കരുപ്പിടിപ്പിക്കാൻ ചാടികടക്കേണ്ടി വന്ന കടമ്പകളെക്കുറിച്ച് പ്രശസ്ത വ്യക്തികൾ സംസാരിക്കുമ്പോൾ, അത് കുട്ടികൾക്ക് വലിയ പ്രചോദനമാകുകയും തങ്ങളുടെ കഴിവുകൾക്ക് അനുരൂപമായി മനസ്സിനെ പാകപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

    സീസൺ 1-ലൂടെ നാമെല്ലാവരും കണ്ടതാണ് എങ്ങനെയാണ് മത്സരാർത്ഥികളുടെ ജീവിതം തന്നെ മാറി മറിഞ്ഞതെന്ന്. നിരവധി ദേശീയ, പ്രാദേശിക ചാനലുകളിലൂടെ ജീനിയസായ നമ്മുടെ കുട്ടികളുടെ കഥകൾ ഇന്ത്യയിലെ എല്ലാ വീടുകളിലേക്കും അനായാസം എത്തുകയാണ്. ഡ്രമ്മിലെ വണ്ടർകിഡ് അൻഷുമാൻ നന്ദി, ക്ലാസിക്കൽ ഗായകനായ സ്വാസ്തിക് ഭരദ്വാജ്, കാലാവസ്ഥാ ആക്റ്റിവിസ്റ്റായ 11 വയസ്സുകാരി രിഥിമാ പാണ്ഡെ തുടങ്ങി ഷോയിൽ ഫീച്ചർ ചെയ്യപ്പെട്ട ജീനിയസുകളെല്ലാം ഇന്ന് റോൾ മോഡലുകളായി മാറിയിരിക്കുകയാണ്.

    എങ്ങനെയാണ് എൻറോൾ ചെയ്യേണ്ടത്?

    പുതിയ സീസൺ വരുന്നതോടെ ഇപ്പോഴത്തെ പ്രോഡിജികളുടെ പേരിന്റെ കൂടെ കൂടുതൽ പേരുകൾ ചേർക്കപ്പെടുമെന്നതിൽ സംശയമില്ല. BYJU’S Young Genius രണ്ടാം സീസണിലേക്ക് നിങ്ങളുടെ കുട്ടിയുടെ പേര് എൻറോൾ ചെയ്യാൻ അധികം കാത്തിരിക്കരുത്. രജിസ്ട്രേഷൻ ഉടൻ അവസാനിക്കാനിരിക്കുകയാണ്. നിങ്ങളുടെ കുട്ടിയുടെ കഴിവുകൾ ലോകം അറിയാതെ പോകരുത്. രജിസ്ട്രേഷൻ ലിങ്കിലേക്ക് പോയി നിങ്ങളുടെ ഫോം ഇവിടെ പൂരിപ്പിക്കുക.
    Published by:Anuraj GR
    First published: