നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Saint Andrew's Day | സെന്റ് ആൻഡ്രൂസ് ദിനം സ്കോട്ട്ലൻഡിന്റെ പതാക ദിനമായി അറിയപ്പെടുന്നത് എന്തുകൊണ്ട്?

    Saint Andrew's Day | സെന്റ് ആൻഡ്രൂസ് ദിനം സ്കോട്ട്ലൻഡിന്റെ പതാക ദിനമായി അറിയപ്പെടുന്നത് എന്തുകൊണ്ട്?

    സെന്റ് ആന്‍ഡ്രൂ സ്‌കോട്ട്‌ലന്‍ഡിന്റെയും ഗ്രീസ്, റൊമാനിയ, റഷ്യ, ഉക്രെയ്ന്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെയും രക്ഷാധികാരിയായിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, രക്ഷാധികാരികളായ വിശുദ്ധരെ പ്രത്യേക സംരക്ഷകരായും, മാലാഖമാരായുമാണ് കണക്കാക്കുന്നത്.

    st andrews day 2021

    st andrews day 2021

    • Share this:
      ക്രിസ്മസ് നൊവേനയുടെ ആരംഭം കുറിക്കുന്നതാണ് വിശുദ്ധ ആന്‍ഡ്രൂസ് ദിനം (Saint Andrew's Day). നവംബര്‍ 30നാണ് വിശുദ്ധ ആന്‍ഡ്രൂസ് ദിനം ആഘോഷിക്കുന്നത്. ഈ ദിനം സ്‌കോട്ട്‌ലന്‍ഡിന്റെ (Scotland) ഔദ്യോഗിക പതാക ദിനം എന്നും അറിയപ്പെടുന്നു. കാരണം സെന്റ് ആന്‍ഡ്രൂ സ്‌കോട്ട്‌ലന്‍ഡിന്റെയും ഗ്രീസ്, റൊമാനിയ, റഷ്യ, ഉക്രെയ്ന്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെയും രക്ഷാധികാരിയായിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, രക്ഷാധികാരികളായ വിശുദ്ധരെ പ്രത്യേക സംരക്ഷകരായും, മാലാഖമാരായുമാണ് കണക്കാക്കുന്നത്. മറ്റ് പല രാജ്യങ്ങള്‍ക്കും അവരുടെ രക്ഷാധികാരിയായ ഒരു വിശുദ്ധനുണ്ട്, അവര്‍ ആ വിശുദ്ധനായി ഒരു ദിനം ആചരിക്കാറുമുണ്ട്.

      വിശുദ്ധ ആന്‍ഡ്രൂസ് ദിനം: ചരിത്രം

      എ ഡി അഞ്ചിനും എ ഡി പത്തിനും ഇടയില്‍ ഇസ്രായേലിന് സമീപമാണ് വിശുദ്ധ ആന്‍ഡ്രൂ ജനിച്ചത്. ക്രിസ്തുമത വിശ്വാസം അനുസരിച്ച്, യേശു തിരഞ്ഞെടുത്ത 12 ശിഷ്യന്മാരില്‍ ഒരാളാണ് വിശുദ്ധ ആന്‍ഡ്രൂസ്. വിശുദ്ധ ആന്‍ഡ്രൂവിന്റെ സഹോദരന്‍ സൈമണ്‍ പീറ്ററും യേശുവിന്റെ ശിഷ്യനായിരുന്നു. ഗലീലിയില്‍ താമസിച്ചിരുന്ന അവര്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് പറയപ്പെടുന്നത്.

      ഒന്‍പതാം നൂറ്റാണ്ടില്‍ സ്‌കോട്ട്ലന്‍ഡിലെ ആംഗസ് രാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സെന്റ് ആന്‍ഡ്രൂസ് രാജാവിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് വിജയം ഉണ്ടാകുമെന്ന് അരുള്‍ ചെയ്തു. യുദ്ധത്തിന്റെ ദിവസം, വിശുദ്ധന്റെ പ്രതീകമായ ഒരു എക്‌സ് ചിഹ്നം ആകാശത്ത് പ്രത്യക്ഷപ്പെട്ടു. താന്‍ വിജയിച്ചാല്‍ വിശുദ്ധ ആന്‍ഡ്രൂസിനെ സ്‌കോട്ട്‌ലന്‍ഡിന്റെ രക്ഷാധികാരിയാക്കുമെന്ന് ആംഗസ് രാജാവ് വാഗ്ദാനം ചെയ്തു. ആംഗസ് രാജാവ് യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ ആ വാഗ്ദാനം പാലിക്കുകയും ചെയ്തു. സ്‌കോട്ടിഷ് പതാകയില്‍ എക്‌സ് ആകൃതിയിലുള്ള ഒരു കുരിശുണ്ട്, അത് വിശുദ്ധ ആന്‍ഡ്രൂവിന്റെ പ്രതീകമാണ്.

      യേശുവിന്റെ കുരിശുമരണത്തിനു ശേഷം വിശുദ്ധ ആന്‍ഡ്രൂസ് ജെറുസലേമിലേക്ക് പോവുകയും അവിടെ നിന്ന് അറേബ്യ, ലബനോന്‍, ജോര്‍ദാന്‍, തുര്‍ക്കി, റഷ്യ തുടങ്ങിയ ദേശങ്ങളില്‍ സുവിശേഷപ്രഘോഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. യേശുവിനെപ്പോലെ തന്നെ വിശുദ്ധ ആന്‍ഡ്രൂസിനെയും കുരിശില്‍ തറച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. റഷ്യയിലുള്ള സ്‌കീതിയ എന്ന സ്ഥലത്തു വച്ചായിരുന്നു വിശുദ്ധ ആന്‍ഡ്രൂസിനെ കുരിശിലേറ്റിയത്.

      വിശുദ്ധ ആന്‍ഡ്രൂസ് ദിനം: പ്രാധാന്യം

      സ്‌കോട്ട്ലന്‍ഡിന്റെ സംബന്ധിച്ചിടത്തോളം ഈ ദിനം അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ദിനമാണ്. ഈ ദിവസം സ്‌കോട്ട്ലന്‍ഡന് ദേശീയ അവധിയാണ്. സ്‌കോട്ടിഷ് സംസ്‌കാരം, ഭക്ഷണം, സംഗീതം, നൃത്തം എന്നിവയുടെ ആഘോഷം കൂടിയാണ് ഈ ദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശീതകാല ഉത്സവങ്ങളുടെ തുടക്കമായും ഇത് അടയാളപ്പെടുത്തുന്നു. ഈ ദിവസം, ഗെയ്‌ലിക് പുരുഷന്മാർ (സ്‌കോട്ട്ലന്‍ഡിലെ തദ്ദേശിയ വിഭാഗക്കാര്‍) മുട്ടോളം നീളമുള്ള പ്രാദേശിക വസ്ത്രമായ പാവാട പോലുള്ള 'കില്‍റ്റ്' ധരിച്ചിരിക്കും.

      ക്യുലന്‍ സ്‌കിങ്ക്, ഹാഗിസ്, മട്ടൺ വിഭവങ്ങള്‍, നെയ്പ്പ്, ടാറ്റികള്‍ എന്നിവ ഉള്‍പ്പെടുന്ന ചില പരമ്പരാഗത വിഭവങ്ങള്‍ ഈ ദിവസം തയ്യാറാക്കുകയും ചെയ്യും. രാജ്യത്തെ ചില നഗരങ്ങളിൽ ആഘോഷങ്ങൾ ഒരാഴ്ച വരെ നീണ്ടുനില്‍ക്കും.

      Also Read- Victims of Chemical Warfare | രാസയുദ്ധ ഇരകളുടെ ഓർമ്മദിനം; യുദ്ധവിപത്തിൽ നിന്ന് രക്ഷിക്കാം വരുംതലമുറയെ
      Published by:Rajesh V
      First published:
      )}