നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളെ അലുമിനിയം ഫോയിലുകളില്‍ പൊതിഞ്ഞ് നിര്‍ത്തുന്നത് എന്തുകൊണ്ട്?

  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളെ അലുമിനിയം ഫോയിലുകളില്‍ പൊതിഞ്ഞ് നിര്‍ത്തുന്നത് എന്തുകൊണ്ട്?

  റെഡ് വുഡിന്റെ ഗണത്തില്‍പ്പെടുന്ന സെക്വോയ മരങ്ങളുടെ ഒരു തോട്ടത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം ഉള്ളത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങള്‍ അലുമിനിയം ഫോയിലുകളില്‍ പൊതിഞ്ഞു നിര്‍ത്തുന്നു. പടിഞ്ഞാറന്‍ അമേരിക്കയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിടങ്ങളിലെ വരൾച്ച ബാധിച്ച സ്ഥലങ്ങളിലെ സ്ഥിരം ഭീഷണിയാണ് കാട്ടു തീ. അതില്‍ നിന്നും മരങ്ങളെ രക്ഷിക്കാനാണ് ഇങ്ങനെ അലുമിനിയം കൊണ്ട് സംരക്ഷിച്ച് നിര്‍ത്തുന്നത്.

   റെഡ് വുഡിന്റെ ഗണത്തില്‍പ്പെടുന്ന സെക്വോയ മരങ്ങളുടെ ഒരു തോട്ടത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം ഉള്ളത്. 275 അടി ഉയരം വരുന്ന ഈ മരത്തിന് പേരിട്ടിരിക്കുന്നത് ജനറല്‍ ഷെര്‍മാൻ ട്രീ എന്നാണ്. കാട്ടുതീയില്‍ നിന്ന് സംരക്ഷിക്കുവാന്‍ ഈ മരത്തെയും അലുമിനിയത്തിന്റെ സംരക്ഷണ ആവരണത്തില്‍ പൊതിഞ്ഞാണ് നിര്‍ത്തിയിരിക്കുന്നത്.

   കാലിഫോര്‍ണിയയിലെ സെക്വോയ ദേശീയ ഉദ്യാനത്തിലെ, പഴക്കം ചെന്ന 2000 മരങ്ങള്‍ക്കിടയിലെ കുറ്റിക്കാടുകളും പ്രീ-പൊസിഷനിങ്ങ് എഞ്ചിനുകളും അഗ്നിശമന സേനാംഗങ്ങള്‍ വൃത്തിയാക്കിയെന്ന് സ്ഥലത്തെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ അറിയിച്ചു.   “ഈ മരങ്ങള്‍ സംരക്ഷിക്കുന്നതിന് അവര്‍ അസാധാരണമായ നടപടികളാണ് കൈക്കൊള്ളുന്നത്,” പാര്‍ക്കിന്റെ റിസോഴ്‌സ് മാനേജരായ ക്രിസ്റ്റി ബ്രിഗാം പറഞ്ഞതായി മെര്‍ക്കുറി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “2000വും 3000വും വര്‍ഷങ്ങള്‍ പഴക്കമുള്ള ഉഈ മരങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.”
   കാലിഫോര്‍ണിയയിലെ കാടുകള്‍ക്ക് ദശലക്ഷക്കണക്കിന് ഏക്കറുകളുടെ (ലക്ഷക്കണക്കിന് ഹെക്ടറുകളുടെ) വിസ്തീര്‍ണ്ണമുണ്ട്. ഇവ ഈ വര്‍ഷത്തെ കാട്ടുതീയുടെ സമയത്ത് കത്തിനശിച്ചിരുന്നു. ഈ അവസ്ഥ ഇനിയും വരാതെയിരിക്കാനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

   ഈ പ്രദേശങ്ങളില്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അതേപോലെ വര്‍ഷങ്ങളായി തുടരുന്ന വരള്‍ച്ചയ്ക്കും ഉയര്‍ന്നു കൊണ്ടിരിക്കുന്ന താപനിലയ്ക്കും പിന്നിലുള്ള കാരണം മനുഷ്യ നിര്‍മ്മിത ആഗോള താപനമാണന്ന് ഇവര്‍ ആരോപിക്കുന്നു.

   കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ഘോരമായ ഇടിമിന്നല്‍ ഉണ്ടാവുകയും സ്ഥലത്ത് വന്‍ നാശം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്തിരുന്നു. ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ പാരഡൈസ് തീപിടിത്തം, കോളനി തീപിടിത്തം തുടങ്ങിയ കാട്ടുതീകള്‍ക്കെതിരെ ഏകദേശം 500 ഓളം ഉദ്യോഗസ്ഥരാണ് പോരാടിയത്. ഈ തീപിടുത്തങ്ങള്‍ ഏതാണ്ട് 9,365 ഏക്കറോളം വരുന്ന വനപ്രദേശമാണ് പൂര്‍ണ്ണമായും വെണ്ണിറാക്കിയത്.

   ജയന്റ് ഫോറസ്റ്റിലെ കൂറ്റന്‍ മരങ്ങള്‍, വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണ കേന്ദ്രമാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ഈ മരങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. അവയുടെ ആകര്‍ഷണീയമായ ഉയരവും അസാധാരണമായ ചുറ്റളവും ആരെയും അത്ഭുതപ്പെടുത്താന്‍ പോന്നതാണ്.
   ലോകത്തിലെ ഏറ്റവും ഉയരം കൂടി മരങ്ങള്‍ അല്ലായെങ്കിലും – കാലിഫോര്‍ണിയയിലെ റെഡ്വുഡ് മരങ്ങള്‍ക്ക് 300 അടിയില്‍ കൂടുതല്‍ നീളം വെയ്ക്കാറുണ്ട് – വിസ്തൃതിയുടെ കണക്കനുസരിച്ച് നോക്കിയാല്‍ ഭീമന്‍ സെക്വോയകള്‍ക്കാണ് വലുപ്പം കൂടുതല്‍.

   ചെറിയ തീപിടുത്തങ്ങള്‍ സ്വതവേ സെക്വോയ മരങ്ങളെ ബാധിക്കാറില്ല. കട്ടിയുള്ള പുറംതൊലി ഉള്ളത് കൊണ്ടാണിത്. ചെറിയ തീപിടുത്തങ്ങള്‍ ഇവയ്ക്ക് ഉപദ്രവമുണ്ടാക്കാറില്ല എന്നു മാത്രമല്ല അവയ്ക്ക് സഹായവുമാണ്. ചെറിയ തീപിടുത്തങ്ങള്‍ ഈ മരങ്ങളുടെ കോണുകള്‍ തുറക്കാന്‍ കാരണമാകുകയും അതു വഴി വിത്തുകള്‍ പുറത്തു വിടാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് വഴി അവയ്ക്ക് പ്രത്യുത്പാദനത്തിലേക്കാണ് വഴി തുറക്കുന്നത്.

   അതേസമയം, പടിഞ്ഞാറന്‍ അമേരിക്കയില്‍ കണ്ടു വരുന്ന കൂറ്റന്‍ തീപിടുത്തങ്ങള്‍ ഇവയ്ക്ക് ദോഷകരമായും ഈ പ്രദേശങ്ങളിലേക്ക് മാലിന്യം തള്ളപ്പെടുന്നതിലേക്കുമാണ് എത്തിക്കുന്നത്. കാരണം അവ മരങ്ങളുടെ കൊമ്പില്‍ തീപിടിക്കുന്നതിനും അവ മുകളിലേക്ക് പടരുന്നതിനും കാരണമാകുന്നു.
   Published by:user_57
   First published:
   )}