കേരളം, കര്‍ണാടകയിലെ തുളുനാട് പ്രദേശം, മാഹി, തമിഴ്നാട്ടിലെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് വിഷു (Vishu). മലയാള മാസമായ മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം നമ്മള്‍ മേടം രണ്ടിനാണ് ആഘോഷിക്കുന്നത്. മുന്‍പും ചിലവര്‍ഷങ്ങളില്‍ രണ്ടാം തീയതി നമ്മള്‍ വിഷു ആഘോഷിച്ചിട്ടുണ്ട്.. ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ?
രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. വിഷു ഒരു കാര്‍ഷികയാണ് ഉത്സവം കൂടിയാണ്. കാലം മാറിയതോടെ പുതുവര്‍ഷവും വിഷുവും കൂടി ഒരുമിച്ച് ആഘോഷിക്കുന്ന രീതി കടന്ന് വന്നു. അതിനാല്‍ തന്നെ മേടം ഒന്നിന് പുതുവര്‍ഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും ഒന്നായി മാറി.
ചില വര്‍ഷങ്ങളില്‍ ഉദയശേഷമാകും സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുക. ഉദിക്കുന്ന സമയത്ത് സൂര്യന്‍ മീനത്തിലായിരിക്കും. അത്തരത്തില്‍ സംഭവിക്കുന്ന വര്‍ഷങ്ങളില്‍ ഒന്നാം തീയതിക്ക് പകരം രണ്ടാം തീയതിയായിമാറും. നിലവില്‍ മീനത്തിലാണ് രാവും പകലും തുല്യമായി വരുന്ന ദിവസം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അത് കുംഭത്തിലേക്ക് മാറുമെന്നാണ് ചിലര്‍ പറയുന്നു. എന്തായാലും ഇന്നത്തെ സൂര്യോദയത്തിനുശേഷം സംക്രമം വരുന്നതിനാൽ, വിഷു മേടം രണ്ട് അതായത് നാളെ (ഏപ്രിൽ 15) ആണ്.
വിഷുവിന് പിന്നിലെ ചരിത്രംഎഡി 844 മുതല്‍ സ്ഥാണു രവിയുടെ ഭരണകാലത്താണ് കേരളത്തില്‍ വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. നരകാസുരന്‍ എന്ന അസുരനെ ഭഗവാന്‍ കൃഷ്ണന്‍ (Lord Krishna) വധിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ വിഷുവിനോടനുബന്ധിച്ച് ആരാധിക്കുകയും വിഷുക്കണി (Vishu Kani) ഒരുക്കുമ്പോള്‍ കൃഷ്ണന്റെ വിഗ്രഹം കണികാണാനായി വെയ്ക്കുകയും ചെയ്യുന്നു. ഭക്തര്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് വിഷുദിനം.
വിഷുവിന്റെ പ്രാധാന്യംകേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. നരകാസുരനെതിരെ ശ്രീകൃഷ്ണന്‍ നേടിയ വിജയം കൂടിയാണിത്. കണി കാണുന്നതാണ് വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്ന്. ഭക്തര്‍ പുലര്‍ച്ചെയാണ് വിഷുക്കണി കാണുക. വിഷുക്കണി കാണുന്നത് വര്‍ഷം മുഴുവനും മികച്ചതാക്കുകയും ഭാഗ്യദായകമാണെന്നുമാണ് വിശ്വാസം. വിഷുവുമായി ബന്ധമുള്ള മറ്റൊന്നാണ് കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയാണ്.
വിഷു ആഘോഷങ്ങള്വിഷുക്കണി ഒരുക്കിയത് കാണാന്‍ കുട്ടികളെയും കുടുംബാംഗങ്ങളെയും കണ്ണ് പൊത്തിയാണ് പൂജാമുറിയിൽ അല്ലെങ്കിൽ വിഷുക്കണി ഒരുക്കിയിരിക്കുന്നിടത്ത് എത്തിക്കുന്നത്. അരി, വെള്ളരി, ചക്ക, മാങ്ങ, നാണയങ്ങള്‍, മഹാവിഷ്ണുവിന്റെ ചിത്രം അല്ലെങ്കിൽ വിഗ്രഹം എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി ഒരുക്കുന്നത്.
വിഷുവിനോടനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിക്കാറുണ്ട്. വീട്ടിലെ മുതിർന്നവർ എല്ലാവർക്കും കൈനീട്ടം നല്‍കുന്നതും ഒരു ആചാരമാണ്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. തുടര്‍ന്ന് സദ്യ തയ്യാറാക്കുകയും മറ്റ് കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും ഒപ്പം ഭക്ഷണം കഴിക്കുന്നതും ഈ ദിവസത്തെ പ്രത്യേകതയാണ്.
വിഷു ഫലംപണ്ടുകാലത്ത് വിഷു ഫലം പറയുന്ന രീതി നിലനിന്നിരുന്നു. ജ്യോതിഷന്മാർ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലുകളും എത്ര മഴ കിട്ടും, കാറ്റ് ഉണ്ടാകുമോ, നാശനഷ്ടങ്ങൾ സംഭവിക്കുമോ എന്ന് തുടങ്ങുന്ന കാര്യങ്ങളൊക്കെ ജ്യോതിശാസ്ത്രപ്രകാരം വിശദീകരിക്കുന്ന രീതിയാണിത്.ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ ഗതി അടിസ്ഥാനമാക്കി വിഷു ഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതല്‍ നിലനിന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.