നിങ്ങള്‍ കാപ്പി കുടിക്കുന്ന ആളാണോ? രാവിലെ ഒരു കപ്പ് കാപ്പി കുടിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. അത് എസ്പ്രെസോയോ മോച്ചയോ ആകട്ടെ, ഒരു കപ്പ് കാപ്പി നിങ്ങള്‍ക്ക് തീർച്ചയായും ഉന്മേഷം പകരും. എന്നാല്‍, കാപ്പിക്ക് ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. അമിതമായ കഫീന്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി അമിതമായി ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഹൃദയ സംബന്ധമായ അസുഖം (CVD)സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഓസ്ട്രേലിയ സെന്റര്‍ ഫോര്‍ പ്രിസിഷന്‍ ഹെല്‍ത്ത് നടത്തിയ പഠനമനുസരിച്ച്, പ്രതിദിനം മൂന്നോ അഞ്ചോ കപ്പ് എസ്പ്രെസോ കുടിക്കുന്നവരില്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ധിക്കുകയും അത് നിങ്ങളുടെ രക്തത്തിലെ ലിപിഡുകളുടെ (കൊഴുപ്പ്) അളവിനെ ബാധിക്കുകയും ചെയ്യും, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, പ്രതിദിനം 3-5 കപ്പ് കാപ്പി കുടിക്കുന്ന പുരുഷന്മാരുടെ കൊളസ്ട്രോള്‍ നില സ്ത്രീകളേക്കാള്‍ കൂടുതലാണെന്നും കണ്ടെത്തി.
ഉത്കണ്ഠ (Anxiety)എസ്പ്രെസോ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുമ്പോള്‍ ആളുകളില്‍ അസ്വസ്ഥത ഉണ്ടാകും. ഇത് സാധാരണയായി ഉത്കണ്ഠയുടെ ലക്ഷണമാണ്. ചിലര്‍ക്ക് കാപ്പി ഊര്‍ജം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഉത്കണ്ഠ അനുഭവിക്കുന്നവര്‍ ഒരു കപ്പ് കാപ്പിയില്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (Hormonal shift)കഫീന്റെ അമിത ഉപയോഗം സ്ത്രീകളിലെ ഈസ്ട്രജന്റെ അളവില്‍ വ്യതിയാനം ഉണ്ടാക്കും. ഇതും അപകടകരമാണ്.
Also Read- രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരഭാരം കൂടുമോ? അറിയേണ്ടതെല്ലാംഉറക്കമില്ലായ്മ (Insomnia)നമുക്ക് ഉറക്കം വരുമ്പോഴെല്ലാം നമ്മെ ഉണര്‍ത്താനുള്ള ശക്തി കാപ്പിക്കുണ്ട്. എന്നാല്‍ അത് അമിതമായാല്‍ ഉറക്കം വരാന്‍ പ്രയാസമാകും. എന്നാല്‍ മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ ബാധിക്കില്ല. ഒരു ദിവസം അഞ്ച് കപ്പ് കാപ്പി വരെ കുടിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് മുമ്പത്തെ ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോഗത്തിന്റെ പരിധിയെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ചായ, കാപ്പി, മദ്യം തുടങ്ങിയ ഏത് പാനീയവും മിതമായ അളവില്‍ കഴിക്കണമെന്നാണ് എല്ലായ്പ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നത്.
ഒരു ദിവസം എത്രത്തോളം കഫീന്‍ ഉപയോഗിക്കാം?ഒരു ദിവസം രണ്ട് കപ്പ് ചായയോ കാപ്പിയോ കുടിച്ചാൽ മതിയാകും. അതില്‍ കൂടുതല്‍ കഴിക്കരുത്.
ഭക്ഷണത്തിനു ശേഷം ചായയോ കാപ്പിയോ കുടിക്കരുത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞതിനു ശേഷമേ കഫീന്‍ ഉപയോഗിക്കാവൂ.
ഉച്ചയ്ക്ക് ശേഷം കഫീന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക
ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫ്ലമേറ്ററി പ്രശ്നങ്ങള്‍ ഉള്ള വ്യക്തികള്‍ കഫീന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം.
എന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കാപ്പി പൂര്‍ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം കാപ്പി കുടിക്കുന്നവര്‍ക്ക് അതുകൊണ്ട് പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. കഫീന്‍ കൂടാതെ കാപ്പിയില്‍ ആന്റിഓക്സിഡന്റുകളും മറ്റ് സജീവ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ ആന്തരിക വീക്കം കുറയ്ക്കാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നിങ്ങളെ സഹായിക്കും. കരളിലെ എന്‍സൈമിനെ നിലനിര്‍ത്താനും കാപ്പി സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.