ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുട്ടിക്ക് ആയിരം കോടി നന്ദി: സുരേന്ദ്രന്റെ ഭാര്യ

ബുധനാഴ്ച തിരുവനന്തപുരത്ത് KSRTC ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രന് CPR(കൃത്രിമ ശ്വാസോച്വാസം) നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് PRS ആശുപത്രിയിലെ നഴ്സായ രഞ്ജുവായിരുന്നു

News18 Malayalam | news18-malayalam
Updated: March 5, 2020, 4:27 PM IST
ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുട്ടിക്ക് ആയിരം കോടി നന്ദി: സുരേന്ദ്രന്റെ ഭാര്യ
surendran wife
  • Share this:
അപ്രതീക്ഷിതമായ ആ വിയോഗത്തിന്റെ ഞെട്ടൽ ഈ കുടുംബത്തിന് ഇനിയും വിട്ടുമാറിയിട്ടില്ല.എന്നാൽ വാവിട്ട് കരയുമ്പോഴും   ഭർത്താവിൻറെ ജീവനുവേണ്ടി പരമാവധി പരിശ്രമിച്ച ആ നേഴ്സിന് നന്ദി പറയുകയാണ് പ്രമീള.

ബുധനാഴ്ച തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രന് സി പി ആർ ((അടിയന്തിര ഘട്ടങ്ങളിൽ കൃത്രിമമായി ഹൃദയമിടിപ്പ് കൂട്ടാൻ നടത്തുന്നത് )) നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് പി ആർ എസ് ആശുപത്രിയിലെ നഴ്സായ രഞ്ജുവായിരുന്നു.

രഞ്ജുവിന് ആയിരം കോടി അനുഗ്രഹം ഉണ്ടാകട്ടെ എന്നാണ് പ്രമീളയുടെ വാക്കുകൾ.രഞ്ജുവിനെ പോലെ ഇനിയും കൂടുതൽ സുമനസ്സുകൾ ഭൂമിയിൽ ജനിക്കട്ടെ എന്നും പ്രമീള പ്രാർത്ഥിക്കുന്നു. അച്ഛനമ്മമാരെ മക്കൾ ഉപേക്ഷിക്കുന്ന കാലമാണിത്. ഇക്കാലത്ത് രഞ്ജുവിനെ പോലെയുള്ളവർ അപൂർവമാണെന്നും രഞ്ജുവിന് എല്ലാ നന്മകളും നേരുന്നതായും പ്രമീള പറയുന്നു.

ട്രക്ക് ഡ്രൈവറായിരുന്ന സുരേന്ദ്രൻ ആരോഗ്യകാരണങ്ങളാൽ ജോലി ഉപേക്ഷിച്ചു.സാമ്പത്തിക ബാധ്യതകൾ കാരണം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു 64 കാരനായ സുരേന്ദ്രൻ.മൂന്നുലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയിട്ട് കാലങ്ങളായി. ജപ്തി നോട്ടീസ് അയക്കുമെന്ന് അടുത്തിടെ ബാങ്ക് അധികൃതർ സുരേന്ദ്രനെ അറിയിച്ചിരുന്നു.പലരിൽ നിന്നായി കടംവാങ്ങി രണ്ടു പെൺമക്കളെയും വിവാഹം കഴിപ്പിച്ചു. സ്വന്തമായി വീടില്ലാത്ത സുരേന്ദ്രനും പ്രമീളയും കഴിഞ്ഞ കുറച്ചുകാലങ്ങളായി ബന്ധുക്കളുടെ വീടുകളിലാണ് സുരേന്ദ്രനും പ്രമീളയും താമസിച്ചിരുന്നത്.
TrendingStories:ചരിത്രത്തെ വളച്ചൊടിക്കുന്നു; മോഹൻലാൽ ചിത്രത്തിനെതിരെ മരയ്ക്കാറുടെ കുടുംബം [VIDEO]Shocking: മൂന്നു വയസുകാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 11 സൂചികൾ; അന്വേഷണം ആരംഭിച്ച് പൊലീസ് [NEWS]Viral: BBC ചര്‍ച്ചയിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനം; അഭിമാനത്തോടെ പങ്കുവച്ച് മുഖ്യമന്ത്രി [NEWS]
ഹൃദ്രോഗിയായ സുരേന്ദ്രന് ഒരു മാസം മരുന്നിനു മാത്രം അയ്യായിരം രൂപയോളം വേണം. ന്യായവില മെഡിക്കൽ സ്റ്റോറിൽ നിന്ന് കുറഞ്ഞ നിരക്കിൽ മരുന്ന് വാങ്ങാൻ കിഴക്കേകോട്ടയിലേക്കുള്ള യാത്രയാണ് സുരേന്ദ്രന് അന്ത്യ യാത്രയായത്.

മുന്നോട്ടുള്ള ജീവിതത്തിൽ ആശങ്കയിലാണ് പ്രമീള. ആശ്വസിപ്പിക്കാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമുന്നിലും പ്രമീള വിങ്ങിപ്പൊട്ടി.കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് നാട്ടുകാരൻ കൂടിയായ മന്ത്രി വാഗ്ദാനം ചെയ്തു.

ചെന്നിലോട് സിഎസ്ഐ ഹാളിലും,ചിറ്റാഴ പള്ളിയിലും നിരവധിപേർ   സുരേന്ദ്രന്  അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സഹോദരന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാരചടങ്ങുകൾ.
First published: March 5, 2020, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading