നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • COVID 19 | കുട്ടികളും വാക്സിൻ എടുക്കാത്ത കൗമാരക്കാരും ആയിരിക്കുമോ കോവിഡിന്റെ അടുത്ത ഇരകൾ?

  COVID 19 | കുട്ടികളും വാക്സിൻ എടുക്കാത്ത കൗമാരക്കാരും ആയിരിക്കുമോ കോവിഡിന്റെ അടുത്ത ഇരകൾ?

  ലോകത്ത് എങ്ങും പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിക്കാത്തതിനാൽ വൈറസിന് വീണ്ടും മ്യൂട്ടേഷൻ സംഭവിക്കാനും പുതിയ വകഭേദം സൃഷ്ടിക്കാനും ഇടയാക്കുന്നു.

  • Share this:
   2020ന്റെ തുടക്കത്തിൽ കോവിഡിന്റെ ആരംഭം മുതൽ യുവാക്കൾക്കിടയിൽ പലതരത്തിലുള്ള രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു. പനി, ക്ഷീണം, ചുമ തുടങ്ങിയ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾക്ക് പുറമെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം പോലുള്ള പല ആശങ്കാജനകമായ പ്രശ്നങ്ങളും നേരിട്ടിരുന്നു.

   18 വയസ്സിന് താഴെയുള്ള കുട്ടികൾ ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ലാത്തതിനാൽ, പുതിയ വകഭേദമായ ഒമിക്രോൺ കുട്ടികളിൽ പെട്ടെന്ന് പിടിപെടാനും കഠിനമായ ലക്ഷണങ്ങൾ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് ഗവേഷകർ ഭയപ്പെടുന്നു.

   സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ കുട്ടികളുടെ വാക്സിനുകൾക്ക് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ടെങ്കിലും, വാക്സിനേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല.

   കൂടാതെ, ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ആശുപത്രിയിൽ ഏകദേശം 5 മുതൽ10 വരെ കുട്ടികളെ ഒരേസമയം പ്രവേശിപ്പിക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ ക്രിസ് ഹാനി ബരഗ്‌വനാഥ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ.റൂഡോ മതിവ്വ പറഞ്ഞു.

   രണ്ട് ഗുരുതരമായ കോവിഡ്-19 കേസുകളും ഡോക്ടർ പരാമർശിച്ചു. അതിൽ 15 വയസ്സുള്ള ഒരു കുട്ടി രോഗം ബാധിച്ച് മരിച്ചു, 17 വയസ്സുള്ള ഒരാൾ ഇപ്പോഴും ഐസിയുവിലാണ്. എന്നാൽ, ഇരുവരെയും ഒമിക്രോൺ വേരിയന്റ് ആണോ ബാധിച്ചിരുന്നതെന്ന് ആശുപത്രിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആദ്യത്തെ രണ്ട് ദിവസങ്ങളിൽ അവർക്ക് പനി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനുശേഷം അവരുടെ അവസ്ഥ അതിവേഗം വഷളാകുകയാണെന്നുമാണ് ആശുപത്രി അതികൃതർ പറഞ്ഞു.

   കുട്ടികൾ ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികൾക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറയുന്നത്.

   “കുട്ടികൾക്ക് വാക്സിനുകൾ ലഭ്യമായിട്ടില്ല.വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്ക് വാക്സിനേഷൻ നിലവിൽ നൽകുന്നത്. കേസുകൾ കൂടുമ്പോൾ കുട്ടികൾക്കും വാക്സിൻ എടുക്കാത്തവർക്കും കൂടുതൽ രോഗം ബാധിക്കാം. കുട്ടികളിൽ ഒമിക്രോൺ വേരിയന്റിന്റെ സ്വാധീനം കണ്ടെത്തുന്നതിനുള്ള വിവരങ്ങൾക്കായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്." CNBC TV-18-നുമായുള്ള ഒരു സംഭാഷണത്തിൽ അവർ പറഞ്ഞു.

   സ്കൂളുകളും കോളേജുകളും സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, പുതിയ വേരിയന്റിന്റെ ആവിർഭാവവും ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളും എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

   ലോകത്ത് എങ്ങും പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിക്കാത്തതിനാൽ വൈറസിന് വീണ്ടും മ്യൂട്ടേഷൻ സംഭവിക്കാനും പുതിയ വകഭേദം സൃഷ്ടിക്കാനും ഇടയാക്കുന്നു. പ്രതിരോധ കുത്തിവയ്പുകള്‍ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിനെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ വാക്‌സിനുകള്‍ എടുത്തിട്ടില്ലെങ്കില്‍ കോവിഡ് വൈറസ് മനുഷ്യകോശത്തെ ആക്രമിച്ച് ആയിരക്കണക്കിന് പകര്‍പ്പുകള്‍ ഉണ്ടാക്കും. ഇങ്ങനെ പുതിയ പകര്‍പ്പുകൾ രൂപപ്പെടുമ്പോൾ അതില്‍ എന്തെങ്കിലും പിശക് സംഭവിച്ച് മ്യൂട്ടേഷന്‍ സംഭവിക്കുന്നു. അത് പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് കാരണമാകുന്നു. ഉദ്ദാഹരണത്തിന് എറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സൃഷ്ടിക്കപ്പെട്ടത് എയ്ഡ്‌സ് രോഗിയുടെ ശരീരത്തില്‍ എത്തിയ കോവിഡ് വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാണെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.
   Published by:Sarath Mohanan
   First published:
   )}