ജീവനില്ലാത്ത വസ്തുക്കളോട് യുവതിക്ക് ഒടുങ്ങാത്ത പ്രണയം. തന്റെ ഉപദേഷ്ടാവായി സ്വയം കരുതുന്ന സ്വന്തം ബ്രീഫ് കെയ്സിനെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ് യുവതി. ഏറെ അടുപ്പമുള്ള വസ്തുക്കളോട് പ്രണയാകർഷണം തോന്നുന്ന ഒബ്ജക്ടോഫീലിയ അല്ലെങ്കിൽ ഒബ്ജക്ട് സെക്ഷ്വാലിറ്റിയാണ് യുവതിക്ക്. സ്വയം ഉപയോഗിക്കുന്ന ജീവനില്ലാത്ത ചില പ്രത്യേക വസ്തുക്കളോട് ആളുകൾക്ക് ശക്തമായ ആകർഷണവും പ്രണയവും തോന്നുന്ന അവസ്ഥയാണിത്.
Also Read-
എന്തൊരു കൗതുകം! ഉടമസ്ഥ ഗർഭിണിയാണെന്ന് അറിഞ്ഞ വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന ഭാവംമോസ്കോയിലെ റെയിൻ ഗോർദൻ എന്ന യുവതിയാണ് തനിക്ക് ചില വസ്തുക്കളോടുള്ള ഒടുങ്ങാത്ത പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രീഫ്കെയ്സിനോട് വല്ലാത്ത പ്രണയമാണെന്നും തന്റെ ഭർത്താവായാണ് ഇതിനെ കാണുന്നതെന്നും യുവതി പറയുന്നു. ഈ വർഷമാദ്യം ബ്രീഫ് കെയ്സിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതായും യുവതി പറയുന്നു.
Also Read-
Viral Video| തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽനേരത്തെ പല പുരുഷന്മാരുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് 24കാരി പറയുന്നു. എന്നാൽ അവരെക്കാളൊക്കെ അടുപ്പം തോന്നിയിരുന്നത് ചില പ്രത്യേക വസ്തുക്കളോടായിരുന്നു. 2015 ഓഗസ്റ്റിൽ ഒരു ഹാർഡ് വെയർ കടയിൽ വെച്ചാണ് ജിഡിയോൻ എന്ന പേരുള്ള ബ്രീഫ് കെയ്സിനെ റെയിൻ കാണുന്നത്. അന്നുമുതൽ തന്നെ വല്ലാത്ത പ്രണയം ബ്രീഫ് കെയ്സിനോട് തോന്നിയിരുന്നുവെന്നും യുവതി പറയുന്നു.
Also Read-
ആറ് വയസ്സുകാരന് ഐപാഡ് ഉപയോഗിക്കാൻ നൽകി; അമ്മയ്ക്ക് നഷ്ടമായത് 11 ലക്ഷത്തോളം രൂപ''എട്ടാം വയസുമുതലാണ് വസ്തുക്കളോട് പ്രണയം തോന്നിത്തുടങ്ങിയത്. ചുറ്റിലുമുള്ള എല്ലാ വസ്തുക്കൾക്കും ആത്മാവ് ഉണ്ടെന്നാണ് കുഞ്ഞുംനാൾ മുതലുള്ള വിശ്വാസം. എല്ലാത്തിനും ജീവനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്''- റെയിൻ പറയുന്നു. ''കുട്ടിക്കാലത്തും പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോഴുമെല്ലാം നഗരത്തിൽ പുതുതായി തുടങ്ങിയ പുതിയ ഷോപ്പിങ് സെന്ററിനോട് പ്രണയം തോന്നി. ഇത് തെറ്റാണെന്നും സമൂഹം പിന്തുടരുന്ന രീതിയിൽ നിന്നും വിഭിന്നമാണെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഞാൻ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല'' - റെയിൻ കൂട്ടിച്ചേർത്തു.
Also Read-
കടലമ്മ കനിഞ്ഞു; തീരം നിറയെ സ്വർണാഭരണങ്ങൾ; കോരിയെടുത്ത് ഗ്രാമീണർ2017ൽ ഒരു പുരുഷനുമായി ബന്ധമുണ്ടായിരുന്നെങ്കിലും ജിഡിയോൻ എന്ന ബ്രീഫ് കെയ്സിനെ പോലെ അദ്ദേഹവുമായി അടുപ്പം പുലർത്താൻ കഴിഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു. ''എനിക്ക് അയാളുമായി ഇഴചേരാൻ കഴിഞ്ഞില്ല. അയാളാണോ ജിഡിയോൻ ആണോ വേണ്ടതെന്ന മനസ്സിന്റെ ചോദ്യത്തിന് മുന്നിൽ ഒരു മടിയും കൂടാതെ ജിഡിയോനെ തെരഞ്ഞെടുക്കുകയായിരുന്നു''- റെയിൻ തുറന്നുപറയുന്നു.
കഴിഞ്ഞ വർഷം ബോയിങ് യാത്രാ വിമാനവുമായി തനിക്കുള്ള അടുപ്പം മിഷേൽ കോബ്കെ എന്ന 30 കാരി തുറന്നുപറഞ്ഞത് വലിയ വാർത്തയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.