നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഹൃദയാഘാതം സംഭവിക്കുന്നത് അറിയാതെ സ്ത്രീ; രക്ഷിച്ചത് ആപ്പിൾ വാച്ച്

    ഹൃദയാഘാതം സംഭവിക്കുന്നത് അറിയാതെ സ്ത്രീ; രക്ഷിച്ചത് ആപ്പിൾ വാച്ച്

    ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചപ്പോൾ മാത്രമാണ് സ്ത്രീ കാര്യം അറിയുന്നത്

    representative image

    representative image

    • Share this:
      ഹൃദയാഘാതം സംഭവിക്കുന്നത് അറിയാതിരുന്ന സ്ത്രീയ്ക്ക് തുണയായത് ആപ്പിൾ വാച്ച്. യുഎസ്സിലെ മിഷിഗണിലാണ് സംഭവം. ഇതാദ്യമായല്ല ആപ്പിൾ വാച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്ന വാർത്ത പുറത്തു വരുന്നത്. ആശുപത്രിയിൽ എത്തുന്നത് വരെ സ്ത്രീക്ക് ഹൃദയാഘാതമാണെന്ന് അറിയില്ലായിരുന്നു എന്നതാണ് കൗതുകം.

      മിഷിഗൺ സ്വദേശിയായ ഡയാൻ ഫീൻസ്ട്രയെന്ന സ്ത്രീയെയാണ് ആപ്പിൾ വാച്ച് രക്ഷിച്ചത്. അസാധാരണ ഹൃദയമിടിപ്പിനെ കുറിച്ച് ആപ്പിൾ വാച്ചിൽ നോട്ടിഫിക്കേഷൻ വന്നതോടെയാണ് സ്ത്രീ ആശുപത്രിയിൽ എത്തുന്നത്. WZZM 13 ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

      ഏപ്രിൽ 22 നായിരുന്നു സംഭവം. മിനുട്ടിൽ 169 ഹൃദയമിടിപ്പ് രേഖപ്പെടുത്തിയത്. പന്ത്രണ്ട് സ്റ്റെപ്പ് മാത്രമായിരുന്നു താൻ നടന്നത് എന്ന് WZZM 13 യോട് സ്ത്രീ പറയുന്നു. അസാധാരണമായ രീതിയിൽ ഹൃദയമിടിപ്പ് കണ്ടതോടെ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടനെ ഡോക്ടറെ വിളിക്കാനായിരുന്നു അദ്ദേഹം നിർദേശിച്ചതെന്ന് ഡയാൻ പറയുന്നു.

      ഉടൻ തന്നെ ആശുപത്രിയിലെത്തിയ ഡയാന് ഡോക്ടർമാർ ചികിത്സ നൽകി. ഡയാന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ഡയാൻ ഇത് തിരിച്ചറിഞ്ഞിരുന്നില്ല.

      പുരുഷന്മാരിലുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ സ്ത്രീകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതായി ഡോക്ടർമാർ പറയുന്നു. പുരുഷന്മാർക്ക് നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെടുമെങ്കിൽ സ്ത്രീകളിൽ ഇത് വ്യത്യസ്തമാണ്. നെഞ്ച് വേദന മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം.

      You may also like:രോഗപ്രതിരോധത്തിനായി ചിറ്റമൃത് ഉപയോഗിക്കാറുണ്ടോ? അമിതമായാൽ പച്ചമരുന്നുകളും കരളിന് ആപത്ത്

      സ്ത്രീകളിൽ ക്ഷീണം ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണ്. ഹൃദയാഘതത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ത്രീകളിൽ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു. ഇടത്-വലത് കൈകളിലും വയറ്റിലുമുണ്ടാകുന്ന അസ്വാഭാവിക വേദനകളും ശ്രദ്ധിക്കണം.

      ഇടതു കയ്യിൽ അസാധാരണ വേദനയനുഭവപ്പെട്ടതായി ഡയാനും പറയുന്നു. ഇടതു കാലിലും ചെറിയ പെരുപ്പ് അനുഭവപ്പെട്ടിരുന്നു. പ്രായംകൂടുമ്പോഴുണ്ടാകുന്ന ദഹനക്കേടിന്റെ ബുദ്ധിമുട്ടാണെന്നാണ് കരുതിയത്. തോളിലായിരുന്നു ഏറ്റവും കൂടുതൽ വേദന അനുഭവപ്പെട്ടത്.

      You may also like:World Zoonoses Day 2021: മഹാമാരി കാലത്തെ ജന്തുജന്യരോഗ ദിനാചരണത്തിന്റെ പ്രാധാന്യം അറിയാം

      ആശുപത്രിയിലെത്തിയ ഡയാനെ ഡോക്ടർമാർ ഇലക്ട്രോകാർഡിയോഗ്രാഫിക്ക് വിധേയയാക്കിയതോടെയാണ് ഹൃദയാഘാതമാണെന്ന് മനസ്സിലായത്. തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തി. തുടർന്ന് ധമനികളിൽ ബ്ലോക്കും കണ്ടെത്തി. ആപ്പിൾ വാച്ചിൽ കാണിച്ച അപായ സൂചനയാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഡയാൻ പറയുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്താനായത് കാര്യമായെന്നും അവർ പറയുന്നു.

      എല്ലാ ദിവസവും രാവിലെ ഹൃദയമിടിപ്പ് പരിശോധിക്കണമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്നും ഡയാന് മറ്റുള്ളവരോട് പറയാനുള്ളത്. ചെറിയ അശ്രദ്ധ വലിയ വിപത്തിന് കാരണമാകുമെന്ന് ഡയാൻ പറയുന്നു.

      നേരത്തേ, 78 വയസ്സുള്ള വയോധികനും ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ബോധം നഷ്ടമായി കുഴഞ്ഞു വീണ മൈക്ക് യാഗർ എന്നയാളെയാണ് ആപ്പിൾ വാച്ച് രക്ഷിച്ചത്. മൈക്ക് കുഴഞ്ഞു വീണതോടെ ആപ്പിൾ വാച്ചിൽ നിന്നും ആരോഗ്യപ്രവർത്തകർക്ക് അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു.

      ബോധം തിരികെ ലഭിക്കുമ്പോൾ താൻ ആശുപത്രിയിലായിരുന്നു. എങ്ങനെയാണ് താൻ അപകടത്തിൽ പെട്ട കാര്യം അറിഞ്ഞതെന്ന് അന്വേഷിച്ചപ്പോഴാണ് വാച്ചിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞത്.
      Published by:Naseeba TC
      First published:
      )}