ആണിന് പഞ്ചാര ഇഷ്ടം; പെണ്ണിന് അതുക്കും മേലെ: മധുരം തുളുമ്പുന്ന പഠനറിപ്പോർട്ട് പുറത്ത്

സർവേയിൽ കണ്ടെത്തിയ ഏറ്റവും രസകരമായ കാര്യം കുട്ടികളേക്കാൾ പ്രായമായവരാണ് കൂടുതൽ അതി മധുരം (Added Sugar) ഉപയോഗിക്കുന്നത് എന്നായിരുന്നു.

News18 Malayalam | news18
Updated: January 9, 2020, 4:21 PM IST
ആണിന് പഞ്ചാര ഇഷ്ടം; പെണ്ണിന് അതുക്കും മേലെ: മധുരം തുളുമ്പുന്ന പഠനറിപ്പോർട്ട് പുറത്ത്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 9, 2020, 4:21 PM IST
  • Share this:
ന്യൂഡൽഹി: മധുരം ഇഷ്ടമില്ലാത്തവർ അധികമുണ്ടാകില്ല. എന്നാൽ, മധുരത്തിനോടുള്ള ഇഷ്ടത്തിന്‍റെ കാര്യത്തിൽ പുരുഷനും സ്ത്രീക്കുമിടയിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ. പുരുഷൻമാർ മധുരം ഇഷ്ടപ്പെടുമ്പോൾ സ്ത്രീകൾക്ക് അതിമധുരമാണ് ഇഷ്ടമെന്നാണ് റിപ്പോർട്ട്.

ഹൈദരാബാദിലെ ഐസിഎംആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ന്യൂട്രിഷ്യൻ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇന്‍റർനാഷണൽ ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട് ഇന്ത്യയാണ് സർവേ സ്പോൺസർ ചെയ്തത്.

സർവേയിൽ കണ്ടെത്തിയ ഏറ്റവും രസകരമായ കാര്യം കുട്ടികളേക്കാൾ പ്രായമായവരാണ് കൂടുതൽ അതി മധുരം (Added Sugar) ഉപയോഗിക്കുന്നത് എന്നായിരുന്നു. 10 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികൾ 19. 9 ഗ്രാം മധുരം ഉപയോഗിക്കുമ്പോൾ 60 വയസിനു മുകളിലുള്ളവർ 20.3 ഗ്രാമാണ് ഉപയോഗിക്കുന്നത്. 19 വയസിനും 35 വയസിനും ഇടയിലുള്ളവർ 19.4 ഗ്രാം മധുരം ഉപയോഗിക്കുമ്പോൾ 36 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ളവർ 20.5 ഗ്രാം മധുരം ഉപയോഗിക്കുന്നു. അതേസമയം, രാജ്യത്ത് മധുരം ഉപയോഗിക്കുന്നവരുടെ കണക്കെടുത്താൽ മുംബൈയിൽ ഉള്ളവരാണ് ഏറ്റവും കൂടുതൽ മധുരം ഉപയോഗിക്കുന്നത്.

ഭക്ഷണം ഉണ്ടാക്കുമ്പോൾ പഞ്ചസാരയും സിറപ്പും ചേർത്ത് ഉണ്ടാക്കുന്നതിനെയാണ് അതിമധുരം (Added Sugar) എന്നു വിളിക്കുന്നത്. ഡെസ്സേർട്സ്, സോഡ, എനർജി ഡ്രിങ്ക് എന്നിവയിൽ പ്രധാനമായും Added Sugar ആണ് ഉള്ളത്.
Published by: Joys Joy
First published: January 9, 2020, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading