നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'രണ്ടാനച്ഛന്‍റെ മകനോട് പ്രണയം'; യുവതിയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ!

  'രണ്ടാനച്ഛന്‍റെ മകനോട് പ്രണയം'; യുവതിയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ!

  മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം മാഡിയും യുവാവും യുവതിയും കണ്ടുമുട്ടിയില്ല. എന്നാൽ ഏറെ കാലത്തിനു ശേഷം അവർ സോഷ്യൽ മീഡിയയിലൂടെ സൌഹൃദം തുടങ്ങി. അത് പ്രണയമായി മാറി

  Girl-Friend-Lover

  Girl-Friend-Lover

  • Share this:
   പ്രണയവും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന സീക്രട്ട് ക്രഷ് എന്ന റിയാലിറ്റി ഷോയിൽ വന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടാനച്ഛന്‍റെ മകനോട് പ്രണയം ഉണ്ടെന്ന യുവതിയുടെ വെളിപ്പെടുത്തലാണ് ചർച്ചയായി മാറുന്നത്. ഐടിവി 2 ചാനലിലാണ് സീക്രട്ട് ക്രഷ് എന്ന പേരിൽ ഡേറ്റിങ് ഗെയിം ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

   ഡേറ്റിങ് ഷോയിൽ മത്സരാർഥികളായി എത്തുന്നവർ തങ്ങളുടെ ജീവിതത്തിലെ പ്രണയാനുഭവങ്ങൾ തുറന്നു പറയുന്ന സെഗ്മെന്‍റുണ്ട്. അതിലാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ക്രട്ട് ക്രഷ് എന്ന ഷോയിൽ പങ്കെടുത്ത മാഡി എന്ന യുവതിയാണ് കുട്ടിക്കാലം മുതലുള്ള പ്രണയം തുറന്നു പറയുന്നത്. കല്ലം എന്ന യുവാവിനെയാണ് താൻ പ്രണയിച്ചതെന്ന് മാഡി പറയുന്നു. പണ്ട്, അമ്മയും കല്ലത്തിന്റെ അച്ഛനും കുറച്ചു കാലമായി ഒരുമിച്ച് താമസിച്ചിരുന്നു. അവർ, വിവാഹം കഴിച്ചിട്ടൊന്നുമില്ലെന്നും മാഡി പറയുന്നു.

   വളരെ കാലമായി തനിക്ക് അവനോട് പ്രണയം ഉണ്ടായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. പക്ഷേ കല്ലത്തെ വിവാഹം കഴിക്കാനോ ഒരുമിച്ച് താമസിക്കാനോ സാധിച്ചിരുന്നില്ലെന്ന് യുവതി വിഷമത്തോടെ പറയുന്നു. ‘എനിക്ക് കല്ലത്തെ ഇഷ്ടമാണെന്ന് പറയാൻ ഞാൻ ഇവിടെയുണ്ട്. വ്യക്തമായി പറഞ്ഞാൽ ഞങ്ങൾക്കിടയിൽ ഒരു ബന്ധവുമില്ലായിരുന്നു. എന്റെ അമ്മയും അവന്‍റെ അച്ഛനും വർഷങ്ങൾക്കുമുമ്പ് ഒരുമിച്ചു താമസിച്ചിരുന്നു. ഞാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി കല്ലവുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വളരെ പക്വതയുള്ള ഒരാളായി മാറിയിരുന്നു, ഒമ്പത് വർഷം മുമ്പ് എന്റെ അമ്മയുടെ കാമുകന്റെ മകനായിരുന്നു കല്ലം" മാഡി പറഞ്ഞു.

   Also Read- 'അടുത്ത വീട്ടിൽ ഒരു ബോഡി ഉണ്ട്'; സെർച്ചിനെത്തി പോലീസ്; ഹാലോവീൻ കളി കാര്യമായി

   മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം മാഡിയും കല്ലമും പരസ്പരം കണ്ടുമുട്ടിയില്ല. എന്നാൽ ഏറെ കാലത്തിനു ശേഷം അവർ സോഷ്യൽ മീഡിയയിലൂടെ സൌഹൃദം തുടങ്ങി. അത് പ്രണയമായി മാറി. ഇരുവരും പ്രണയം തുറന്നു പറഞ്ഞു. എന്നാൽ കല്ലത്തിന്‍റെ അച്ഛൻ ആദ്യം ഈ ബന്ധത്തെ എതിർത്തു. മാഡിക്ക് തന്നോട് പ്രണയമുണ്ടായിരുന്നുവെന്ന് ആദ്യമായി അറിഞ്ഞപ്പോൾ കല്ലം അത്ഭുതപ്പെട്ടു. ‘ഇത് നിങ്ങളാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല. ഇത് ശരിക്കും ഭ്രാന്തമായ കാര്യമാണ്. മാഡിയുമായി മുന്നോട്ട് പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും കല്ലം പറയുന്നു.

   മാതാപിതാക്കളുടെ ബന്ധത്തിന്റെ നിയമസാധുതയെക്കുറിച്ച് ചോദിച്ചപ്പോൾ, മാഡി പ്രതികരിച്ചു: "ഞങ്ങൾ നിയമം ലംഘിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല." അച്ഛനും മാഡിയുടെ അമ്മയും വിവാഹിതരല്ലെന്ന് കല്ലം പ്രതികരിച്ചു, അതിനാൽ അവർ സഹോദരി-സഹോദരൻമാരെ പോലെയാണെന്ന് കല്ലം പറഞ്ഞു.

   തന്റെ പിതാവിന് ഇതിനെക്കുറിച്ച് അൽപ്പം ദേഷ്യമുണ്ടെന്ന് കരുതുന്നുവെന്നും കല്ലം പറഞ്ഞു. അവിടെ എന്താണ് നടക്കുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാൽ അദ്ദേഹം അത് കാര്യമാക്കുന്നില്ലെന്നും കല്ലം പറഞ്ഞു. മറുവശത്ത് മാഡി, കല്ലത്തെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാൻ അവർ തയ്യാറായിരുന്നു. അമ്മയുടെ മുഖത്ത് പ്രതികരണം കണ്ടതിൽ ആവേശമുണ്ടെന്ന് മാഡി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}