ഹൈദരാബാദ്: രാത്രികാലങ്ങളിൽ പതിവായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്ന യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രി സമയത്ത് ഇരുട്ടിൽ മണിക്കൂറുകളോളം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചതാണ് യുവതിയുടെ കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഹൈദരാബാദിൽ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ പറയുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഫ്ലോട്ടറുകൾ കാണുക, പ്രകാശത്തിന്റെ മിന്നലുകൾ, ഇരുണ്ട സിഗ്സാഗ് പാറ്റേണുകൾ, ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളുമായാണ് ഹൈദരാബാദ് സ്വദേശിനി തന്നെ സമീപിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. യുവതിയെ കുടുതല്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ വിഷന്‍ സിന്‍ഡ്രോം ആണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. കണ്ണിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഈ രോഗം മൂലമുണ്ടാകുക. ഇത് അന്ധതയിലേക്ക് വരെ നയിക്കുമെന്നും ഡോക്ടര്‍ ട്വിറ്ററില്‍ കുറിച്ചു.
യുവതിയുടെ കാഴ്ച നഷ്ടപ്പെടാന്‍ കാരണം അമിത ഫോണ്‍ ഉപയോഗം തന്നെയാണെന്നാണ് ഡോക്ടറുടെ നിരീക്ഷണം. രാത്രിയില്‍ വെളിച്ചമില്ലാതെ മണിക്കൂറുകളോളം ആണ് യുവതി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ ശീലം തുടരുന്നു. Also Read- കല്യാണത്തിനെത്തിയവരുടെ പ്രഷറും ഷുഗറും പരിശോധിച്ചു; ജീവിതശൈലി രോഗ നിർണയ ക്യാമ്പൊരുക്കിയത് വരനും കുടുംബവും
യുവതിയുടെ എല്ലാ റിപ്പോര്‍ട്ടും താന്‍ പരിശോധിച്ചു. ഒരു ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. പിന്നീട് തന്റെ ഭിന്നശേഷിയുള്ള കുട്ടിയെ നോക്കാനായി ജോലി ഉപേക്ഷിച്ചു. ഈ സമയത്താണ് ഫോണ്‍ ഉപയോഗം കൂടിയത്. രാത്രിയില്‍ വെളിച്ചമില്ലാതെ രണ്ട് മണിക്കൂറിലധികം യുവതി ഫോണ്‍ ഉപയോഗിക്കാറുണ്ട്. ഡോക്ടര്‍ സുധീര്‍ ട്വിറ്ററിൽ കുറിച്ചു.
പരിശോധനകള്‍ക്ക് ശേഷം ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നൽകിയ മരുന്നുകൾ കഴിക്കുകയും ഫോണ്‍ ഉപയോഗം കുറയ്ക്കുകയും ചെയ്തതോടെ യുവതിയ്ക്ക് കാഴ്ച വീണ്ടെടുക്കാനായെന്നും ഡോക്ടർ സുധീര്‍ പറഞ്ഞു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് കാഴ്ച തിരികെ കിട്ടിയത്. അമിതമായ ഫോണ്‍ ഉപയോഗമാണ് ഇതിനെ കാരണമെന്നാണ് ഡോക്ടറുടെ നിരീക്ഷണം. Also Read- ’23-ാം വയസില്‍ ഞാന്‍ ഒരു വല്യേച്ചി ആകുന്നു’; അമ്മയുടെ നിറവയറില്‍ ചേര്‍ത്തുപിടിച്ച് നടി ആര്യാ പാര്‍വ്വതി
തക്ക സമയത്ത് ചികിത്സ തേടിയത് കൊണ്ടാണ് യുവതിക്ക് കാഴ്ച തിരികെ ലഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. നിരവധി പേരില്‍ ഈ രോഗലക്ഷണം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഭാഗികമായോ പൂര്‍ണ്ണമായോ നിങ്ങളുടെ കാഴ്ചയെ തന്നെ നഷ്ടപ്പെടുത്തുന്ന രോഗമാണ് എസ് വിഎസ്. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ കൊണ്ടും ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിലൂടെയും ഈ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കും.
അതേസമയം മൊബൈല്‍ അനലിറ്റിക്‌സ് സ്ഥാപനമായ data.ai പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജനങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് 2020-ല്‍ 4.5 മണിക്കൂറും 2019-ല്‍ 3.7 മണിക്കൂറും ആയിരുന്നു ഇന്ത്യയിലെ ശരാശരി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗ ദൈര്‍ഘ്യം. 2021-ല്‍ പ്രതിദിന സ്മാർട്ട്ഫോൺ ഉപയോഗ ദൈര്‍ഘ്യം 4.7 മണിക്കൂറായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിയുടെ മാനസികാവസ്ഥയെ തന്നെ ഇവ ബാധിക്കാറുണ്ട്. ദീർഘനേരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനിറ്റ് കഴിയുമ്പോഴും ഇടവേള എടുക്കുകയും കണ്ണിന് വിശ്രമം നല്‍കുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Eye strain, Lifestyle, Smartphone