പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുത്ത് സ്ത്രീകൾ; എല്ലാവർക്കും പ്രചോദനമായി മോദി

സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകൾ പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെ രാജ്യത്തെ ആവേശഭരിതമാക്കി എന്നതാണ് #SheInspiresUsനെ ശ്രദ്ധേയമാക്കിയത്.

News18 Malayalam | news18-malayalam
Updated: March 9, 2020, 2:36 PM IST
പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുത്ത് സ്ത്രീകൾ; എല്ലാവർക്കും പ്രചോദനമായി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
ഇന്ത്യയിലെ സ്ത്രീകളെയും സമൂഹമാധ്യമങ്ങളിൽ സജീവമായവരെയും സംബന്ധിച്ചടുത്തോളം ഇക്കഴിഞ്ഞ ആഴ്ച ഏറെ വ്യത്യസ്തമായിരുന്നു. സ്ത്രീ ശാക്തീകരണത്തെ പ്രചോദിപ്പിക്കുന്ന സന്ദേശം നൽകിക്കൊണ്ടാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുമോ?- എല്ലാവരും ഒരേശബ്ദത്തിൽ ചോദിച്ച ചോദ്യം

2020 മാർച്ച് 2 ന് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് ഇങ്ങനെനിമിഷങ്ങൾക്കുള്ളിൽ ഈ ട്വീറ്റ് വൈറലാകുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നെന്ന തരത്തിലാണ് എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നത്. സാധാരണക്കാർക്കിടയിൽ പോലും ഇത് ചർച്ചയായി. പ്രധനമന്ത്രിയെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിക്കാൻ പ്രേരിപ്പിച്ചതിന്റെ കാരണം ഓരോരുത്തർ സ്വന്തം നിലയ്ക്ക് കണ്ടെത്തുകയും ചെയ്തു.

ഉപേക്ഷിക്കുകയെന്നാൽ വിട്ടുപോകലല്ല

ഊഹാപോഹങ്ങൾക്കിടെ തൊട്ടടുത്ത ദിവസം താൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കിയുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ പ്രചോദിപ്പിച്ച സ്ത്രീകൾക്കു വേണ്ടി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സമർപ്പിക്കുകയാണെന്നതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. അത്തരം സ്ത്രീകളെ കുറിച്ച്  അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആ ട്വീറ്റിന് വൻപ്രതികരണമാണ് ലഭിച്ചത്. സമൂഹത്തിന് മാതൃകയായി മാറിയ വനിതാ ഓട്ടോഡ്രൈവറും ചെറുകിട സംരംഭകരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ  #SheInspiresUs ഹാഷ്‌ടാഗ് ഉപയോഗിച്ച് പലരും നാമനിർദ്ദേശം ചെയ്തു. ഇത് ശരിക്കും വെല്ലുവിളികൾക്കു മുന്നിൽ പതറാതെ മുന്നേറിയ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതായി. നിർദ്ദേശിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകൾക്കിടയിൽ നിന്നും വനിതാ ദിനത്തിൽ തന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഏഴു പേരെയാണ് പ്രധാനമന്ത്രി തെരഞ്ഞെടുത്തത്.

തെരഞ്ഞെടുക്കപ്പെട്ട ആ ഏഴു പേർ ഇവരാണ്:

  • ഡോ. മാൽവിക അയ്യർ, ബോംബ് സ്ഫോടനം അതിജീവിച്ച ഇവർ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു.

  • സ്നേഹ മോഹൻ ദോസ്(ചെന്നൈ) "ഫുഡ്ബാങ്ക് ഇന്ത്യയുടെ സ്ഥാപകയും സാമൂഹിക പ്രവർത്തകയും.

  • ആരിഫ ജാൻ (കശ്മീർ) നമദ ഹാൻഡിക്രാഫ്റ്റ്സ്  സ്ഥാപക, കൗരകൗശല മേഖലയിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു.

  • കൽപന രമേശ്,  ജല സംരക്ഷണ പ്രവർത്തക, ഹൈദരാബാദിൽ മലിനമായ നിരവിധി തടാകങ്ങൾ വീണ്ടെടുത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

  • വിജയ പവാർ (മഹാരാഷ്ട്ര) പരമ്പരാഗത എംബ്രോയിഡറി വസ്തുക്കൾ ശേഖരിച്ച് സ്വയം സഹായ ഗ്രൂപ്പുകൾ വഴി വിൽക്കുന്നു.

  • കലാവതി ദേവി, കാൺപൂർ സ്വദേശിയായ ഇവർ സ്ത്രീകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി  ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

  • വീണാ ദേവി, കൃഷിയിലൂടെ ശ്രദ്ധേയായ ഇവർ ഗ്രാമാധ്യക്ഷയായി മാറി.


ഇവർ പ്രചോദിപ്പിച്ചത് ഇങ്ങനെ

ഫുഡ്ബാങ്ക് എന്ന തന്റെ സംരംഭത്തിലൂടെ വീടില്ലാത്തവരെ ഊട്ടിയ കഥയാണ് സ്നേഹ മോഹൻദോസ് വിവരിച്ചത്.
ജലസംരക്ഷണത്തിനുള്ള പ്രായോഗികമാർഗം പകർന്നു നൽകിയാണ് കൽപ്പന രമേഷ് രാജ്യത്തിനു പ്രചോദനമായി മാറിയത്. ശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ കലാവതി ദേവിയെ ശ്രദ്ധേയയാക്കിയപ്പോൾ  വീണ ദേവി കാർഷിക വിജയത്തിലൂടെയാണ് പ്രചോദനമുണർത്തുന്ന വ്യക്തിത്വമായി മാറിയത്.  #SheInspiresUs ഹാഷ് ടാഗിനു താഴെയുള്ള കുറിപ്പുകൾ വായിച്ചാൽ ഇവരെ കുറിച്ച് കൂടുതൽ വ്യക്തമാകും.

പൊതുസ്വത്തായി പ്രധാനമന്ത്രിയുടെ ട്വിറ്റർ പാസ്‌വേഡ്

പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ പാസ്‌വേഡ് എന്താണെന്ന് ഒരു നെറ്റിസൺ ചോദിച്ചു. അതിന് സ്നേഹ മോഹൻ‌ദോസ് നൽകിയ മറുപടി എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർത്തുന്നതായിരുന്നു.

ഇതിനു പിന്നാലെ 'ന്യൂ ഇന്ത്യ' എന്ന പാസ്‌വേഡും ഉപയോഗിച്ച് നിരവധി പേരാണ് പ്രാധനമന്ത്രിയുടെ ട്വിറ്റർ ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചത്.മോദിയിൽ നിന്നും എങ്ങനെ Follow back  ലഭിക്കും?

മോദിയിൽ നിന്നും Follow back  കിട്ടാൻ സന്ദീപ് പരേഖ് എന്ന മിടുക്കൻ ചെയ്തത് നോക്കുക. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ഡോ: മാളവികയോട് ഇദ്ദേഹം തന്നെ ഫോളോ ചെയ്യാൻ ആവശ്യപ്പെടുകയും, ആ ആഗ്രഹം നിറവേറ്റപ്പെടുകയും ചെയ്തു. സന്ദീപിന്റെ ഭാഷയിൽ പറഞ്ഞാൽ, ആ ഞെട്ടലിൽ ഇരുന്ന കസേരയിൽ നിന്നും മറിഞ്ഞ് വീണു പോയി. 😊

ഇത് കണ്ട മറ്റുള്ളവർക്കും രസകരമായ കഥകൾ പറയാനുണ്ടായിരുന്നു.#SheInspiresUs ആസ്വദിച്ച് ജനങ്ങൾ

എങ്ങും പോസിറ്റീവ് തരംഗം

#SheInspiresUs ശ്രദ്ധേയമായ ഭാഗം

സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകൾ പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെ രാജ്യത്തെ ആവേശഭരിതമാക്കി എന്നതാണ് #SheInspiresUsനെ ശ്രദ്ധേയമാക്കിയത്. കാശ്മീർ മുതൽ തമിഴ്നാട് വരെ, മഹാരാഷ്ട്രയിൽ നിന്നും ബീഹാർ വരെയുള്ള സ്ത്രീകൾ ഈ ഉദ്യമത്തിന്റെ ഭാഗമായി.

ശുചിത്വം, ജല സംരക്ഷണം, സഹാനുഭൂതി, കൃഷി രംഗത്തെ സ്ത്രീ സാന്നിധ്യം എന്നിങ്ങനെ സ്ത്രീകളെ സംബന്ധിച്ചും അല്ലാതെയുമുള്ള എണ്ണമറ്റ വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു.
Published by: Aneesh Anirudhan
First published: March 9, 2020, 2:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading