നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World AIDS Day 2021 | ലോക എയ്ഡ്സ് ദിനം: 'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക'

  World AIDS Day 2021 | ലോക എയ്ഡ്സ് ദിനം: 'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക'

  2021ലെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം 'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക' എന്നതാണ്.

  (Representative Image: Shutterstock)

  (Representative Image: Shutterstock)

  • Share this:
   എച്ച്ഐവി അഥവാ എയ്ഡ്‌സ് (HIV/AIDS) ബോധവല്‍ക്കരണത്തിനായി ലോകമെമ്പാടും എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് 'ലോക എയ്ഡ്‌സ് ദിനം' (World AIDS Day) ആചരിക്കുന്നത്. എച്ച്.ഐ.വി ബാധിതര്‍ക്കും എയ്ഡ്‌സ് മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2021ലെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം 'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക' (End Inequalities, End AIDS) എന്നതാണ്.

   1988ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. ആഗോള ആരോഗ്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനം കൂടിയായിരുന്നു ഇത്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV - Human immuno deficiency virus) മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം (AIDS - Acquired Immuno Deficiency Syndrome). രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

   എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് രോഗ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ ധരിക്കുന്നത്.   ഒരു വ്യക്തിയെ എയ്ഡ്‌സ് ബാധിക്കാന്‍ വിവിധ കാരണങ്ങളുണ്ട്. അവയില്‍ ചിലത് നോക്കാം:

   1. രക്തം, ശുക്ലം, പ്രീ-സെമിനല്‍ ദ്രാവകം, യോനി, മലാശയ ദ്രാവകങ്ങള്‍, രോഗബാധിതയായ സ്ത്രീയുടെ മുലപ്പാല്‍ തുടങ്ങിയ ശരീര സ്രവങ്ങള്‍ വഴി ഇത് ബാധിക്കാം.

   2. അണുബാധയുള്ള (എയ്ഡ്‌സ്) ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഈ മാരക രോഗം മറ്റൊരാളിലേക്ക് പകരാന്‍ ഇടയാകും.

   3. ഇന്‍ജക്ഷന്‍ സൂചികള്‍, റേസര്‍ ബ്ലേഡുകള്‍, കത്തികള്‍ എന്നിവ രോഗബാധിതനായ വ്യക്തിയുമായി പങ്കുവയ്ക്കുന്നതും രോഗം പകരാന്‍ കാരണമാകും.

   Also read- Victims of Chemical Warfare | രാസയുദ്ധ ഇരകളുടെ ഓർമ്മദിനം; യുദ്ധവിപത്തിൽ നിന്ന് രക്ഷിക്കാം വരുംതലമുറയെ

   താഴെ പറയുന്ന എയ്ഡ്‌സ് രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്:

   1. പനി

   2. തൊണ്ടവേദന

   3. ചര്‍മ്മത്തിലെ തിണര്‍പ്പ്

   4. ഓക്കാനം

   5. ശരീരവേദന

   6. തലവേദന

   7. വയറിലെ അണുബാധ

   ലോക എയ്ഡ്‌സ് ദിനം: ചികിത്സകള്‍

   എയ്ഡ്‌സ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി (ART - Antiretroviral therapy), എച്ച്ഐവി മരുന്നുകള്‍ എന്നിവ ചികിത്സകളില്‍ ഉള്‍പ്പെടുന്നു. ഈ രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല. എന്നാല്‍ രോഗം പിടിപെടുന്നത് തടയാന്‍ ഒരാള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കേണ്ട ചില സംരക്ഷണ മാര്‍ഗങ്ങളുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക, സൂചികള്‍, ബ്ലേഡുകള്‍ മുതലായവ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങിയവ എച്ച്.ഐ.വി എയ്ഡ്‌സിനെതിരായ പ്രതിരോധ നടപടികളില്‍ ഉള്‍പ്പെടുന്നു.
   Published by:Naveen
   First published: