നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Animal Day 2021 | ഇന്ന് ലോക മൃഗ ദിനം; മൃഗങ്ങളുടെ സംരക്ഷകൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ

  World Animal Day 2021 | ഇന്ന് ലോക മൃഗ ദിനം; മൃഗങ്ങളുടെ സംരക്ഷകൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ

  വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ബഹുമാനാർത്ഥമാണ് ഒക്ടോബർ 4 ലോക മൃഗ ദിനമായി തിരഞ്ഞെടുത്തത്. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 4.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മൃഗങ്ങളുടെ അവകാശങ്ങൾക്കായുള്ള ആഗോള ദിനാചരണമാണ് ലോക മൃഗ ദിനം. എല്ലാ വർഷവും ഒക്ടോബർ 4നാണ് ലോക മൃഗ ദിനം ആഘോഷിക്കുന്നത്. മൃഗങ്ങളുടെ ക്ഷേമത്തിന് മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനും പ്രകൃതിയിൽ മൃഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ലോക മൃഗ ദിനം മൃഗസ്നേഹികളുടെ ദിനം എന്നും അറിയപ്പെടുന്നു. ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..

   ലോക മൃഗ ദിനത്തിന്റെ ചരിത്രം
   മൃഗങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് ഓഫ് അസീസി അഥവാ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ബഹുമാനാർത്ഥമാണ് ഒക്ടോബർ 4 ലോക മൃഗ ദിനമായി തിരഞ്ഞെടുത്തത്. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 4.

   1925 മാർച്ച് 24ന് ജർമ്മനിയിലെ ബെർലിനിൽ സ്പോർട് പാലസിൽ, സൈനോളജിസ്റ്റും മൃഗസംരക്ഷണ പ്രവർത്തകനുമായ ഹെൻറിച്ച് സിമ്മർമാൻ ആദ്യ ലോക മൃഗ ദിനം ആചരിച്ചിരുന്നു. ഈ മഹത്തായ പരിപാടിയ്ക്ക് പിന്തുണ നൽകാൻ 5000ത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു എന്നാണ് വിവരം.

   ഒക്ടോബർ 4 ന് (ഫ്രാൻസിസിന്റെ ബഹുമാനാർത്ഥം) ഈ ദിനം ആചരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും വേദി ലഭ്യമല്ലാത്തതിനാൽ പരിപാടി നടത്താനായില്ല. 1929ൽ, സിമ്മർമാൻ്റെ നിരന്തരമായ പരിശ്രമത്തിനുശേഷം, ഒക്ടോബർ 4ന് ലോക മൃഗദിനം ആഘോഷിച്ചു.

   1931 മേയിൽ, ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര മൃഗ സംരക്ഷണ കോൺഗ്രസിൽ, ഹെൻറിച്ച് സിമ്മർമാന്റെ ലോക മൃഗദിന നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. പിന്നീട്, 2003 മുതൽ, യുകെ ആസ്ഥാനമായുള്ള മൃഗക്ഷേമ ചാരിറ്റി സ്ഥാപനമായ നേച്ചർവാച്ച് ഫൗണ്ടേഷനാണ് ഈ അന്താരാഷ്ട്ര ആഘോഷത്തിന് മേൽനോട്ടം വഹിക്കുന്നത്.

   ലോക മൃഗ ദിനത്തിന്റെ പ്രാധാന്യം
   മനുഷ്യരും സസ്യങ്ങളും പോലെ മൃഗങ്ങളും നമ്മുടെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. പ്രകൃതിയിൽ മൃഗങ്ങളുടെ പങ്ക് വളരെ വലുതാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വിഘടിപ്പിക്കൽ, പോഷകങ്ങൾ നൽകൽ, കാർബൺ, നൈട്രജൻ ചക്രം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ മൃഗങ്ങളുടെ പങ്ക് നിർണായകമാണ്.

   മൃഗങ്ങൾക്ക് രക്ഷാ കവചം ഉറപ്പുവരുത്തുക, മൃഗസംരക്ഷണ പദ്ധതികൾ ആരംഭിക്കുക, മൃഗ സംരക്ഷണ പദ്ധതികൾക്കായി ധനസമാഹരണം നടത്തുക, മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്നത് സംബന്ധിച്ച് അവബോധം വളർത്തുക, മൃഗങ്ങൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

   Read also: ലോകത്തിലെ ഏറ്റവും വിലപിടിച്ച സോപ്പ്; സ്വർണവും ഡയമണ്ടും ഒത്തുചേർന്നപ്പോൾ വില 2 ലക്ഷം രൂപയോളം

   മൃഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന റിച്ചാർഡ് ഗെറെയുടെ വാക്കുകൾ അനുസരിച്ച് “ഭൂമിയുടെ സൂക്ഷിപ്പുകാർ എന്ന നിലയിൽ, എല്ലാ ജീവികളോടും ദയയോടും സ്നേഹത്തോടും അനുകമ്പയോടും കൂടി ഇടപെടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മൃഗങ്ങൾ മനുഷ്യന്റെ ക്രൂരത കൊണ്ട് കഷ്ടപ്പെടുന്നു എന്നത് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ഈ ഭ്രാന്ത് തടയാൻ ദയവായി സഹായിക്കൂ. ”
   Published by:Sarath Mohanan
   First published:
   )}