നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Arabic Language Day | ഇന്ന് ലോക അറബി ഭാഷാ ദിനം: 'അറബി ഭാഷ, സംസ്ക്കാരങ്ങൾക്കിടയിലെ പാലമെന്ന്' UNESCO

  World Arabic Language Day | ഇന്ന് ലോക അറബി ഭാഷാ ദിനം: 'അറബി ഭാഷ, സംസ്ക്കാരങ്ങൾക്കിടയിലെ പാലമെന്ന്' UNESCO

  'അറബി ഭാഷ, സംസ്ക്കാരങ്ങൾക്കിടയിലെ പാലം' എന്നാണ് യുനെസ്‌കോ 2021-ലെ ലോക അറബിക് ഭാഷാ ദിനത്തിന്റെ സന്ദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്

  World-arabic-language-day

  World-arabic-language-day

  • Share this:
   ഇന്ന് (ഡിസംബർ 18) ലോക അറബി ഭാഷാ ദിനം (World Arabic Language Day). 1973-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അറബി (Arabic) ഭാഷയെ സംഘടനയുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച അതേ ദിവസമാണ് അറബി സംസ്‌കാരത്തിന്റെ വാർഷിക ആഘോഷം നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിലൊന്നായാണ് അറബിയെ യുനെസ്‌കോ (UNESCO) അംഗീകരിച്ചിരിക്കുന്നത്. ലോകത്തിലാകമാനം 400 മില്യണിലധികം ആളുകൾ ദിവസേന അറബി ഭാഷ ഉപയോഗിക്കുന്നുണ്ട്.

   ലോക അറബി ഭാഷാ ദിനത്തിന്റെ ചരിത്രം

   അറബി ഭാഷയുടെ പിതാവിനെക്കുറിച്ചോ പുരാതന ഭാഷയുടെ സ്ഥാപകനെക്കുറിച്ചോ കൂടുതൽ അറിവില്ലെങ്കിലും യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ഈ ഭാഷയുടെ ഉത്ഭവം അറേബ്യൻ പെനിൻസുലയുടെ വടക്കുപടിഞ്ഞാറു ഭാഗത്താണെന്ന് പരാമർശിക്കുന്നു. ഹീബ്രൂവും അരാമിക് ഭാഷയും ഉൾപ്പെടുന്ന സെമിറ്റിക് ഭാഷാ കുടുംബത്തിലെ അംഗമായാണ് അറബിയെ കണക്കാക്കുന്നത്.

   അറബി ഭാഷയുടെ ആദ്യകാല അടയാളങ്ങൾ ബിസിഇ എട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ളതാണ്. എഡി മൂന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണ് അറബി ഭാഷയുടെ വികസനം നടന്നതെന്നാണ് ചരിത്രരേഖകൾ നൽകുന്ന സൂചനകൾ. എഡി ഏഴാം നൂറ്റാണ്ടിൽ എഴുത്ത് എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ അക്ഷരങ്ങളിൽ അനുബന്ധ ചിഹ്നങ്ങൾ ചേർത്ത് ലിപിയിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടത്തിയതായും പറയുന്നു.

   പത്താം നൂറ്റാണ്ടിലാണ് അറബി ഭാഷാ പണ്ഡിതന്മാർക്കിടയിൽ തീവ്രമായ ഭാഷാ താൽപര്യം ഉയർന്നു വന്നത്. പര്യായപദങ്ങളും ഭിന്നാർത്ഥങ്ങളും പോലുള്ള പ്രത്യേക തരം പദാവലി അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് ആറ് അറബി നിഘണ്ടുക്കളുടെ സമാഹാരവും ഈ കാലഘട്ടത്തിൽ പുറത്തിറക്കി.

   ലോക അറബി ഭാഷാ ദിന സന്ദേശം

   'അറബി ഭാഷ, സംസ്ക്കാരങ്ങൾക്കിടയിലെ പാലം' എന്നാണ് യുനെസ്‌കോ 2021-ലെ ലോക അറബിക് ഭാഷാ ദിനത്തിന്റെ സന്ദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുനെസ്‌കോ പങ്കുവെച്ച ഒരു പ്രസ്താവനയിൽ സംസ്‌കാരം, ശാസ്ത്രം, സാഹിത്യം എന്നിവയിലൂടെയും മറ്റ് നിരവധി മേഖലകളിലൂടെയും ലോകജനതയെ കൂട്ടിയിണക്കുന്നതിൽ അറബി ഭാഷ വഹിച്ച പങ്ക് വ്യക്തമാക്കുന്നു.

   Also Read- Google Search Trends | 2021ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പാചകക്കുറിപ്പുകൾ; എനോക്കി മഷ്റൂം മുതൽ മോദക് വരെ

   വിജ്ഞാനം സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സംഭാഷണം മെച്ചപ്പെടുത്തുന്നതിലും സമാധാനം കെട്ടിപ്പടുക്കുന്നതിലും അറബി ഭാഷയുടെ ചരിത്രപരമായ പങ്കാണ് ഈ സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. മറ്റ് ഭാഷകളുമായി അറബി ഭാഷയ്ക്കുള്ള അഗാധമായ ബന്ധം ഭാഷയുടെ സമ്പന്നതയും ചരിത്രവുമാണ് വെളിപ്പെടുത്തുന്നത്. നവോത്ഥാന യൂറോപ്പിലേക്ക് ഗ്രീക്ക്, റോമൻ തത്ത്വചിന്തകളുടെയും ശാസ്ത്രങ്ങളുടെയും വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിൽ അറബി ഭാഷ വഹിച്ച പങ്ക് ചെറുതല്ല

   ''മാറിക്കൊണ്ടിരിക്കുന്ന ലോകത്തെയും രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സംഭാഷണം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും അറബി ഭാഷ തിരിച്ചറിയുന്നു'', 2021ലെ സന്ദേശം അടിയന്തിര പ്രസക്തിയുള്ളതാണെന്ന് വ്യക്തമാക്കി കൊണ്ട് യുനെസ്‌കോ പറഞ്ഞു.
   Published by:Anuraj GR
   First published: