• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആസ്തമ- മനുഷ്യ ജീവന് വെല്ലുവിളിയാകുന്ന വില്ലൻ


Updated: May 1, 2018, 8:41 PM IST
ആസ്തമ- മനുഷ്യ ജീവന് വെല്ലുവിളിയാകുന്ന വില്ലൻ

Updated: May 1, 2018, 8:41 PM IST
ഇന്ന് ലോക ആസ്തമദിനം

ശ്വസിക്കാൻ ബുദ്ധിമുട്ടും വിമ്മിട്ടവും അനുഭവപ്പെടുന്ന രോഗാവസ്ഥ. ശ്വാസനാളത്തിലും ശ്വാസകോശത്തിലും കഫം നിറഞ്ഞ് സാധാരണഗതിയിൽ ശ്വാസം എടുക്കാനാകാത്ത അവസ്ഥയാണ് ആസ്തമ. കുട്ടികളിലും പ്രായമായവരിലുമാണ് കൂടുതലായി ആസ്തമ കാണപ്പെടുന്നത്. പ്രധാനമായും 10 മുതൽ 14 വയസ് വരെയുള്ള കുട്ടികളിലും 75 മുതൽ 79 വയസ് വരെയുള്ള വൃദ്ധരിലുമാണ് ആസ്തമ കൂടുതൽ അപകടകാരിയാകുന്നത്. സൂക്ഷിച്ചാൽ രോഗം ചികിൽസിച്ച് നിയന്ത്രിക്കാനും ഭേദമാക്കാനുമാകും.

വീടിനുള്ളിലെ അലർജിയുണ്ടാക്കുന്ന പൊടി, അന്തരീക്ഷ മലനീകരമുണ്ടാക്കുന്ന പൊടിയും പുകയും, പുകവലി മൂലമുള്ള പുക, പഴകിയ വസ്ത്രങ്ങളും പുസ്തകങ്ങളും പൂമ്പൊടി, വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം എന്നിവയൊക്കെ അലർജി ഉണ്ടാക്കുകയും പിന്നീട് അത് ആസ്തമ ആയി മാറുകയും ചെയ്യുന്നു. ലോകത്ത് 23.5 കോടി ജനങ്ങൾ ആസ്തമ മൂലം ബുദ്ധിമുട്ടുന്നു. 2015ൽ ലോകത്ത് 3.80 പേർ ആസ്തമ മൂലം മരിച്ചു. വികസ്വര-അവികസിത രാജ്യങ്ങളിലാണ് ആസ്തമ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
First published: May 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍