നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • World Bamboo Day 2021: കാലാവസ്ഥാ വ്യതിയാനം തടയാൻ ഒരു മുള; ലോക മുള ദിനത്തിന്റെ ചരിത്രമിങ്ങനെ

    World Bamboo Day 2021: കാലാവസ്ഥാ വ്യതിയാനം തടയാൻ ഒരു മുള; ലോക മുള ദിനത്തിന്റെ ചരിത്രമിങ്ങനെ

    മുളയെ കുറിച്ച് ആളുകൾക്കിടയിൽ ബോധവത്കരണം നടത്താൻ വേണ്ടിയാണ് എല്ലാ വർഷവും സെപ്തംബർ 18 ലോക മുള ദിനമായി ആഘോഷിക്കുന്നത്.

    Bamboo

    Bamboo

    • Share this:
      ഭൂമിയിൽ ഏറ്റവും കൂടുതൽ വേഗതയിൽ വളരുന്ന സസ്യമായ മുളയെ കുറിച്ച് ആളുകൾക്കിടയിൽ ബോധവത്കരണം നടത്താൻ വേണ്ടിയാണ് എല്ലാ വർഷവും സെപ്തംബർ 18 ലോക മുള ദിനമായി ആഘോഷിക്കുന്നത്. ലോക മുള സംഘടന (World Bamboo Organisation - WBO) യാണ് ഇത്തരം ബോധവത്കരണ പരിപാടികൾക്കും പ്രകൃതി വിഭവങ്ങളെയും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ക്യാംപെയ്നുകൾക്കും നേതൃത്വം നൽകുന്നത്. കിഴക്കൻ ഏഷ്യയിലും, തെക്കു കിഴക്കൻ ഏഷ്യയിലും നിരവധി ആവശ്യങ്ങൾക്കായി മുള ഉപയോഗിക്കാറുണ്ട്. സുസ്ഥിരമായ രീതിയിൽ മാത്രം ഇവയെ ഉപയോഗിക്കണമെന്ന് WBO ആവശ്യപ്പെടുന്നു.

      ഈ വർഷത്തെ മുള ദിനം ആഘോഷിക്കാൻ വേണ്ടി WBO #PlantBamboo എന്ന ഹാഷ്ടാഗ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇപ്പോൾ ടെക്നോളജിയും മറ്റു കണ്ടുപിടുത്തങ്ങളും മുളയുടെ ഉപയോഗം കൂടുതൽ സമകാലിക പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു എന്നതാണ് വസ്തുത. രാസപരമായോ ജൈവപരമായോ പ്രശ്നങ്ങളുള്ള ഭൂമിയെ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ മുള സഹായിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ തടയാനും ദാരിദ്ര നിർമ്മാർജനത്തിനും മുള സഹായിക്കും. അതുകൊണ്ട് തന്നെ ഇന്ന് തന്നെ മുള നടാൻ ഒരോരുത്തരും ശ്രമിക്കണം.

      ചരിത്രം
      2009 ൽ ബാംഗോകിൽ വെച്ച് നടന്ന എട്ടാമത്തെ വേൾഡ് ബാംബൂ കോൺഗ്രസിലാണ് WBO ഔദ്യോഗികമായി സെപ്തംബർ 18 ലോക മുള ദിനമായി പ്രഖ്യാപിച്ചത്.  മുളയുടെ സാധ്യതകളെ കുറിച്ച് കൂടുതൽ പേരിൽ അവബോധമുണ്ടാക്കുക, ലോകത്താകമാനം മുളകൾ നടാൻ പ്രേരിപ്പിക്കുക, പ്രാദേശിക തലങ്ങളിൽ സാമ്പത്തിക ഉന്നമനത്തിന് കാരണമാകുന്ന പരമ്പരാഗത വ്യാവസായിക ഉപയോഗം ശക്തിപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഈ ദിനാചരണത്തിന് പിന്നിൽ.

      മുളയെ കുറിച്ചുള്ള ചില വസ്തുതകൾ
      ഉയരമുള്ള, മരം പോലെയുള്ള ഈ ചെടി പോസി (Poaceae) എന്ന സസ്യ കുടുംബത്തിൽ പെടുന്നു. 115 ജേനീറകളും 1,400 സ്പീഷിസുകളുമാണ് ഇതിലുള്ളത്. ഏറ്റവും വേഗതയിൽ വളരുന്ന ബഹുവർഷിയാണിത്. ഇവയിൽ ചില വർഗങ്ങൾ ദിവസം 30 സെന്റീ മീറ്റർ വരെ വളരും.  നിരവധി ആവശ്യങ്ങൾക്കായി മുള ഉപയോഗിക്കാറുണ്ട്. ഭക്ഷണാവശ്യങ്ങൾക്ക് പുറമെ വിറകിന് പകരമായും കെട്ടിട നിർമ്മാണത്തിനും മുള ഉപയോഗിക്കാറുണ്ട്. പേപ്പർ നിർമ്മിക്കാനും കരകൗശല ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.

      മുള നടൽ പ്രകൃതിയെ സംരക്ഷിക്കാനും തരിശ് ഭൂമി വിളനിലമാക്കാനും സഹായിക്കും. മണ്ണും വെള്ളവും സംരക്ഷിക്കുന്നതിലും ഇവയുടെ പങ്ക് വലുതാണ്. മുളയുടെ പച്ച ഇലകൾ കന്നുകാലികൾക്ക് ഭക്ഷണമായി നൽകാറുണ്ട്. കൂടാതെ ചില മുളകളുടെ പൾപ് ഫൈബറുകൾ ഗുണനിലവാരമുള്ള  പേപ്പർ നിർമ്മിക്കാൻ ഉയോഗിക്കാറുണ്ട്.

      മുളകളിലെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സിലികയിൽ നിന്ന് ചില മരുന്നുകളും തയ്യാറാക്കാറുണ്ട്.  മുള വളർത്താൻ  വളമോ കീടനാശിനിയോ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇവയുടെ  മറ്റൊരു പ്രത്യേകത. മുളയുടെ കൊഴിഞ്ഞ ഇലകൾ തന്നെ അവയ്ക്ക് വളമായി മാറി വേണ്ട പോഷണം നൽകും.
      Published by:Naveen
      First published:
      )}