• HOME
  • »
  • NEWS
  • »
  • life
  • »
  • World Bee Day | ഇന്ന് ലോക തേനീച്ച ദിനം: തേനീച്ച സംരക്ഷണത്തിന്റെ പ്രാധാന്യമറിയാം, സവിശേഷതകളും

World Bee Day | ഇന്ന് ലോക തേനീച്ച ദിനം: തേനീച്ച സംരക്ഷണത്തിന്റെ പ്രാധാന്യമറിയാം, സവിശേഷതകളും

ജൈവവൈവിധ്യം നിലനിറുത്തുന്നതില്‍ തേനീച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് പ്രധാനമായും ലോക തേനീച്ച ദിനം ആചരിക്കുന്നത്.

(Representative image: Shutterstock)

(Representative image: Shutterstock)

  • Last Updated :
  • Share this:
    മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കുകയാണ്. നമ്മുടെ ആവാസവ്യവസ്ഥയില്‍ തേനീച്ചകളുടെയും മറ്റ് പരാഗണകാരികളുടെയും പ്രാധാന്യം തിരിച്ചറിയുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യം നിലനിറുത്തുന്നതില്‍ തേനീച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് പ്രധാനമായും ലോക തേനീച്ച ദിനം (world bee day) ആചരിക്കുന്നത്. കൂടാതെ, തേനീച്ചകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുകയും തേനീച്ച വളര്‍ത്തലിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള സംഘടനകളുടെയും സിവില്‍ സൊസൈറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതു കൂടിയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

    ലോക തേനീച്ച ദിനം 2022: തീം

    ''തേനീച്ചകളുടെയും തേനീച്ചവളര്‍ത്തല്‍ സംവിധാനങ്ങളുടെയും വൈവിധ്യം ആഘോഷിക്കുക'' ( Celebrating the diversity of bees and beekeeping systems) എന്നതാണ് ഈ വര്‍ഷത്തെ ലോക തേനീച്ച ദിനത്തിന്റെ തീം.

    ലോക തേനീച്ച ദിനം: ചരിത്രം

    തേനീച്ച വളര്‍ത്തലിന്റെ തുടക്കക്കാരനായ ആന്റണ്‍ ജാന്‍സയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. 2016ല്‍ സ്ലോവേനിയ സര്‍ക്കാര്‍ മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കാനുള്ള ആശയം മുന്നോട്ടുവെച്ചു.

    2017ല്‍ ലോക തേനീച്ച ദിനമായി ആചരിക്കാനുള്ള സ്ലോവേനിയയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. തേനീച്ചകളുടെ പ്രത്യേക സംരക്ഷണ നടപടികള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെടുകയും തേനീച്ച സംരക്ഷണത്തിന്റെ പ്രാധാന്യവും അതുകൊണ്ട് മനുഷ്യരാശിക്കുള്ള പ്രയോജനവും പ്രമേയത്തില്‍ ഊന്നിപ്പറഞ്ഞു. 2018ല്‍ ആദ്യമായി ലോക തേനീച്ച ദിനം ആചരിച്ചു.

    ലോക തേനീച്ച ദിനം: പ്രാധാന്യം

    മനുഷ്യര്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ തേനീച്ചകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തേനീച്ചകള്‍ ഇല്ലായിരുന്നുവെങ്കില്‍, ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുകയും ജനസംഖ്യയുടെ വലിയൊരു ഭാഗം ആളുകള്‍ പട്ടിണി മൂലം മരണപ്പെടുകയും ചെയ്യും. തേനീച്ചകള്‍ പരാഗണം നടത്തി ലോകമെമ്പാടുമുള്ള കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മനുഷ്യരുടെ ഇടപെടല്‍ മൂലം തേനീച്ചകള്‍ നേരിടുന്ന ഭീഷണികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും നമ്മുടെ ജൈവവൈവിധ്യത്തില്‍ തേനീച്ചകളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനുമാണ് ലോക തേനീച്ച ദിനം ആചരിക്കുന്നത്.

    ലോക തേനീച്ച ദിനം: ആഘോഷം

    ലോകമെമ്പാടുമുള്ള ആളുകള്‍ ലോക തേനീച്ച ദിനം വളരെ ഉത്സാഹത്തോടെയാണ് ആഘോഷിക്കുന്നത്. ലോക തേനീച്ച ദിനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന പരിപാടികള്‍, ശില്‍പശാലകള്‍, എന്നിവ സംഘടിപ്പിക്കാന്‍ പല സംഘടനകളും സഹകരിക്കുന്നുണ്ട്. തേനീച്ചകളെ സംരക്ഷിക്കാനും തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ ചാരിറ്റി പരിപാടികളും നടക്കുന്നുണ്ട്

    തേനീച്ചകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍:

    - ഒരു മിനിറ്റില്‍ 11,400 തവണ ചിറകുകള്‍ അടിക്കുന്നതു കൊണ്ടാണ് തേനീച്ചകള്‍ ഇത്രയധികം ശബ്ദമുണ്ടാക്കാന്‍ കാരണം

    - തേനീച്ചകള്‍ക്ക് ഏകദേശം 20 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയും.

    - തേനീച്ചകള്‍ക്ക് 5 കണ്ണുകളും 6 കാലുകളുമുണ്ട്.

    - ഏകദേശം 30 മില്യണ്‍ വര്‍ഷങ്ങളായി തേനീച്ചകള്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്.
    Published by:Rajesh V
    First published: