World Bicycle Day | വ്യത്യസ്ത തരം സൈക്കിളുകളിലൂടെ അത്ഭുതം സൃഷ്ടിച്ച തിരുവനന്തപുരത്തുകാരൻ
ഹൈവീലർ സൈക്കിളിൽ പൊൻമുടിയിലെ ഹെയർപിന്നുകളിറങ്ങിയാണ് പികെ കുമാർ റെക്കോർഡുകൾക്ക് തുടക്കമിട്ടത്.
പികെ കുമാർ
- News18 Malayalam
- Last Updated: June 3, 2020, 12:24 PM IST
തിരുവനന്തപുരം: സൈക്കിളുകൾ ഇഷ്ടപ്പെടുന്നവരും പുതിയ കാലത്ത് അത് പരമാവധി ഉപയോഗപ്പെടുത്തുന്നവരും നിരവധിയാണ്. എന്നാൽ പല തരം സൈക്കിളുകളിലെ സാഹസികത കാണണമെങ്കിൽ തിരുവനന്തപുരം കണ്ണംമൂലയിലേക്ക് എത്തണം.
ഹൈവീലർ സൈക്കിളിൽ പൊൻമുടിയിലെ ഹെയർപിന്നുകളിറങ്ങിയാണ് പികെ കുമാർ റെക്കോർഡുകൾക്ക് തുടക്കമിട്ടത്. വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും ഇടത്തോട്ട് തിരിച്ചാൽ വലത്തോട്ടും തിരിയുന്ന ബാക്ക് വേഡ് സൈക്കിൾ ചവിട്ടി റെക്കോർഡ് നേടിയത് കഴിഞ്ഞ വർഷം.
7.98 കിലോമീറ്റർ ദൂരം ഒരു മണിക്കൂർകൊണ്ട് മറികടന്നായിരുന്നു ഈ റെക്കോർഡ്. ഈ വിധം ഗിന്നസ് നേട്ടമടക്കം 9 റെക്കോര്ഡുകളാണ് പികെ കുമാറിന്റെ പേരിലുള്ളത്.
TRENDING:ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞു; നടിക്കെതിരെ അസഭ്യവർഷവുമായി നടന്റെ ആരാധകർ [NEWS]കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം പീഡനം മൂലമെന്ന് രക്ഷിതാക്കൾ [NEWS]കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ് [NEWS]
പി കെ കുമാറിന്റെ ഭാര്യയും മൂത്ത മകൾ കാർത്തികയും വലതു കൈ ഒരു ദിശയിലേക്കും ഇടത് കൈ എതിർ ദിശയിലേക്കും ഒരേ സമയം കറക്കി ഇൻക്രഡിബിൾസ് ഓഫ് ഇന്ത്യ റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.
ഇളയ മകൾ ദേവിക നാലാം വയസ്സിൽ പ്രൊഫഷണൽ കഥകളി അവതരിപ്പിച്ച് റെക്കോർഡ് നേടിയിട്ടുണ്ട്. തിരുവനന്തപുരം കെയർ ആൻഡ് ക്യുർ എന്ന സ്ഥാപനത്തിലെ പ്രോജക്ട് മാനേജറണ് ഈ നാൽപ്പത്തിയേഴുക്കാരൻ.
ഹൈവീലർ സൈക്കിളിൽ പൊൻമുടിയിലെ ഹെയർപിന്നുകളിറങ്ങിയാണ് പികെ കുമാർ റെക്കോർഡുകൾക്ക് തുടക്കമിട്ടത്. വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടും ഇടത്തോട്ട് തിരിച്ചാൽ വലത്തോട്ടും തിരിയുന്ന ബാക്ക് വേഡ് സൈക്കിൾ ചവിട്ടി റെക്കോർഡ് നേടിയത് കഴിഞ്ഞ വർഷം.
7.98 കിലോമീറ്റർ ദൂരം ഒരു മണിക്കൂർകൊണ്ട് മറികടന്നായിരുന്നു ഈ റെക്കോർഡ്. ഈ വിധം ഗിന്നസ് നേട്ടമടക്കം 9 റെക്കോര്ഡുകളാണ് പികെ കുമാറിന്റെ പേരിലുള്ളത്.TRENDING:ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞു; നടിക്കെതിരെ അസഭ്യവർഷവുമായി നടന്റെ ആരാധകർ [NEWS]കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം പീഡനം മൂലമെന്ന് രക്ഷിതാക്കൾ [NEWS]കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ് [NEWS]