• HOME
 • »
 • NEWS
 • »
 • life
 • »
 • World Car-Free Day 2021: ഒരു ദിവസമെങ്കിലും കാർ ഉപയോഗിക്കാതിരിക്കാം; പ്രകൃതിയെ സംരക്ഷിക്കാൻ അത്രയെങ്കിലും

World Car-Free Day 2021: ഒരു ദിവസമെങ്കിലും കാർ ഉപയോഗിക്കാതിരിക്കാം; പ്രകൃതിയെ സംരക്ഷിക്കാൻ അത്രയെങ്കിലും

വര്‍ഷത്തില്‍ ഒരു ദിവസം കാറുകള്‍ ഉപയോഗിക്കാതെയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാര്‍ രഹിത ദിനം.

 • Last Updated :
 • Share this:
  ദൈനംദിന യാത്രകളില്‍ കാറുകള്‍ ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത വാഹനമാണ്. വ്യക്തികളുടെ എണ്ണം അനുസരിച്ചാണ് ഇപ്പോള്‍ റോഡുകളില്‍ കാറുകളുടെ എണ്ണം. അണുകുടുംബമായാലും കൂട്ടുകുടുംബമായാലും ആളുകള്‍ക്ക് കാറുകളാണ് യാത്രകള്‍ക്ക് സൗകര്യപ്രദം. കാറുകള്‍ ഉപയോഗിക്കാതെയുള്ള ഒരു ദിവസം സങ്കല്പിക്കാനാകുന്നുണ്ടോ?

  വര്‍ഷത്തില്‍ ഒരു ദിവസം കാറുകള്‍ ഉപയോഗിക്കാതെയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാര്‍ രഹിത ദിനം. കാര്‍ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിന്റെ പ്രയോജനങ്ങള്‍ എടുത്തുകാണിക്കാനുള്ള ദിനമാണിത്. ഒരു ദിവസം തങ്ങളുടെ കാര്‍ ഉപേക്ഷിക്കാന്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 22 ന് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.

  വായു മലിനീകരണം കുറയ്ക്കാനും സുരക്ഷിതമായ അന്തരീക്ഷത്തിലൂടെയുള്ള നടത്തം, സൈക്ലിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ഓരോരുത്തരും കാര്‍ യാത്ര ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (UNEP) ഔദ്യോഗിക വെബ്സൈറ്റില്‍ പ്രതിപാദിക്കുന്നു.

  വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം അപകടകരമാണ്, അത് നമ്മുടെ അന്തരീക്ഷത്തെ നശിപ്പിക്കുന്നു. കൂടാതെ, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആധിക്യം നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഇന്നത്തെ നിലയില്‍ തുടരുകയാണെങ്കില്‍ ഇത് ഭാവിയില്‍ വായുവിനെ പൂര്‍ണമായി മലിനമാക്കുകയും ശ്വസിക്കാന്‍ പോലും കഴിയാത്ത വിധമാക്കി മാറ്റുകയും ചെയ്യും.

  കാര്‍ രഹിത ദിനത്തിലൂടെ അന്തരീക്ഷ മലിനീകരണം തടയേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തുന്നതോടൊപ്പം വളര്‍ന്നു വരുന്ന തലമുറയ്ക്ക് വ്യത്യസ്ത തരത്തിലുള്ള പൊതുഗതാഗതം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പങ്കുവയ്ക്കാന്‍ സാധിക്കും. സൈക്കിള്‍, നടത്തം, പൊതുഗതാഗതം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനായി രാഷ്ട്രീയ പൊതുപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നത് ഈ ദിനത്തിന്റെ പ്രാധാന്യം ഉയര്‍ത്താന്‍ സഹായിക്കും

  വാഹന വില്പന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടങ്ങളില്‍ കാര്‍ രഹിത ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ലോകത്തിന്റെ പല നഗരങ്ങളിലും മികച്ച പൊതുഗതാഗത സേവനം ഇല്ല. ഇത് സ്വകാര്യ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കാര്‍ ദൈനംദിന യാത്രയ്ക്ക് അനിവാര്യമായി മാറുന്നു

  ലോക കാര്‍ രഹിത ദിനത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1990 മുതലാണ് ഐസ്ലാന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ കാര്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ദിനം എന്ന ആശയം ഉയര്‍ന്നുവന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷത്തില്‍ ഒന്നിലധികം കാര്‍ രഹിത ദിനങ്ങള്‍ ആചരിക്കാന്‍ തുടങ്ങി. പിന്നീട് 2000 ല്‍ കാര്‍ബസ്റ്റേഴ്‌സ് (ഇപ്പോള്‍ വേള്‍ഡ് കാര്‍ഫ്രീ നെറ്റ്വര്‍ക്ക്) ആരംഭിച്ച ലോക കാര്‍ രഹിത ദിനത്തോടെ കാര്‍ രഹിത ദിനം എന്ന പ്രചാരണം ആഗോളതലത്തിലേക്ക് എത്തി.

  കാറുകള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കാറുകള്‍ക്ക് ആധിപത്യമുള്ള ഒരു സമൂഹത്തിന് ഒരു ബദല്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നതിനും ഈ ദിനത്തില്‍ ലോകമെമ്പാടും നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

  ഒരു ദിവസം യാത്രയ്ക്ക് കാര്‍ ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് പലരും ആശ്ചര്യപെടാറുണ്ട്. എന്നാല്‍ ഒരു ദിവസത്തെ മാറ്റം വളരെ വലുതാണ് ഉദാഹരണത്തിന്, ഫ്രാന്‍സിലെ പാരീസില്‍ 2015 സെപ്റ്റംബറില്‍ ആദ്യത്തെ 'ജേര്‍ണീസ് സാന്‍സ് വോച്ചര്‍' (കാര്‍ ഇല്ലാതെ ദിവസം) നടന്നു, ഇത് പുറത്തേക്ക് പ്രവഹിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 40 ശതമാനം കുറച്ചതായി കണ്ടെത്തിയെന്ന്, 'UNEP യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

  മോട്ടോറുകളുടെ അമിത ഉപയോഗം കാരണം പരിസ്ഥിതിയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് പുതുതലമുറയെ വാര്‍ത്തെടുക്കണം ഭാവിയില്‍ അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മോട്ടോര്‍ വാഹന മാര്‍ഗങ്ങള്‍ അല്ലാതെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം നിങ്ങളുടെ സ്വന്തം വാഹനം ഉപയോഗിക്കുന്നതിനേക്കാള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതാണ് നല്ലത് എന്നുള്ള ആശയങ്ങള്‍ ഈ ദിനത്തില്‍ പങ്കുവയ്ക്കാന്‍ സാധിക്കും.
  Published by:Jayashankar AV
  First published: