• HOME
  • »
  • NEWS
  • »
  • life
  • »
  • World Chocolate Day | ഇന്ന് ലോക ചോക്ലേറ്റ് ദിനം; ഈ മധുര ദിനത്തിൽ ചോക്ലേറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

World Chocolate Day | ഇന്ന് ലോക ചോക്ലേറ്റ് ദിനം; ഈ മധുര ദിനത്തിൽ ചോക്ലേറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ചോക്ലേറ്റ് മധുരമുളളമുള്ളതാണെങ്കിലും കൊക്കോയുടെ യഥാര്‍ത്ഥ രുചി കയ്പ്പാണ്

  • Last Updated :
  • Share this:
    എല്ലാ വര്‍ഷവും ജൂലൈ 7 (July) ലോക ചോക്ലേറ്റ് ദിനമായാണ് (World Chocolate Day) ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് കഴിക്കുന്ന ദിനമാണിത്.

    മനുഷ്യരാശിയുടെ ആദ്യകാലങ്ങളിലെ ആഡംബരങ്ങളില്‍ ഒന്നാണ് ചോക്ലേറ്റെന്ന് (Chocolate) നിസ്സംശയം പറയാം. ചോക്ലേറ്റ് നിര്‍മ്മിക്കുന്നത് കൊക്കോ മരത്തിന്റെ കായിൽ നിന്നാണ്. കൊക്കോ മരങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്നു.

    ചോക്ലേറ്റ് മധുരമുളളമുള്ളതാണെങ്കിലും കൊക്കോയുടെ യഥാര്‍ത്ഥ രുചി കയ്പ്പാണ്. നമ്മള്‍ കഴിക്കുന്ന മധുരള്ള ചോക്ലേറ്റായി രൂപപ്പെടുന്നതിന് മുമ്പ് കൊക്കോ കായ്കൾ നിരവധി പ്രകിയയിലൂടെ കടന്ന് പോകുന്നുണ്ട്. കൊക്കോ കുരു വറുത്ത്
    അതിന്റെ തോട് നീക്കം ചെയ്താണ് എടുക്കുന്നത്.

    ചോക്ലേറ്റ് ബാറാക്കി കൊക്കോ കായ മാറ്റി എടുക്കുന്നതിന്റെ ആദ്യപടിയാണ് കൊക്കോ കുരുകള്‍ വറുത്തെടുക്കുന്നത്. ഇതിന് ശേഷം വറുത്തെടുത്ത കൊക്കോ കായ്കള്‍ പൊടിക്കും. അതിന് ശേഷം കൊക്കോ ദ്രാവകമാക്കി മാറ്റും. പിന്നീട് കൊക്കോയുടെ ഈ ദ്രാവകത്തിലേക്ക് പഞ്ചസാരയും കൊക്കോ ബട്ടറും ചേര്‍ത്താണ് നമ്മള്‍ കഴിക്കുന്ന ചോക്ലേറ്റാക്കി മാറ്റിയെടുക്കുന്നത്.

    അതേസമയം, മറ്റ് ജനപ്രിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം, ചോക്ലേറ്റും കാലത്തിനനുസരിച്ച് പരിണമിച്ചെന്നു വേണം പറയാന്‍. മില്‍ക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് മുതല്‍ ഡാര്‍ക്ക് ചോക്ലേറ്റ് വരെയുളള ചോക്ലേറ്റിന്റെ വൈവിധ്യമാര്‍ന്ന ശ്രേണി തന്നെ ഇന്ന് നമുക്ക് മുന്നിലുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ നാവിന് വളരെയേറെ രുചി നല്‍കുന്നതുമാണ്.

    എന്നാല്‍, ലോക ചോക്ലേറ്റ് ദിനമായ ഇന്ന് കാലങ്ങളായി മനുഷ്യരാശിയുടെ നാവിന് മധുരം നല്‍കുന്ന ചോക്ലേറ്റുകളെക്കുറിച്ച് ചില വസ്തുതകള്‍ അറിയാം...

    1) ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

    2) ഡാര്‍ക്ക് ചോക്ലേറ്റിനെക്കാളും വൈറ്റ് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വൈറ്റ് ചോക്ലേറ്റ് യഥാര്‍ത്ഥത്തില്‍ ചോക്ലേറ്റ് അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
    ഇതില്‍ കൊക്കോയുടെ അംശം അടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, ഇത് പഞ്ചസാര, വാനില, കൊക്കോ ബട്ടര്‍ എന്നിവയുടെ ഒരു മിശ്രിതം മാത്രമാണ്

    3) പുരാതന കാലത്ത് പോലും കൊക്കോയുടെ വൃക്ഷത്തിന് അതിന്റെ പ്രശസ്തി സൂചിപ്പിക്കുന്ന രസകരമായ ഒരു പേരുണ്ട്. ഗ്രീക്കില്‍, ഈ വൃക്ഷത്തെ തിയോബ്രോമ കൊക്കോ എന്നാണ് വിളിച്ചിരുന്നത് (Theobroma ca-c-ao ), ദൈവങ്ങള്‍ക്കുള്ള ഭക്ഷണം' എന്നാണ് ഇതിന്റെ അര്‍ത്ഥം.

    4) ചോക്കലേറ്റ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തുവിനെ പുറംതള്ളാന്‍ സഹായിക്കുന്നു. ഒപ്പം ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യുന്നു.

    5) ഏകദേശം 500 ഗ്രാം ചോക്ലേറ്റ് ഉണ്ടാക്കാന്‍ 400 കൊക്കോ കുരുവാണ് ആവശ്യമായി വരുന്നത്. ശരാശരി, ഒരു കൊക്കോ പഴത്തിൽ 40 കൊക്കോ കുരുവുണ്ടാകുമെന്നാണ് പറയുന്നത്.
    Published by:Arun krishna
    First published: