• HOME
  • »
  • NEWS
  • »
  • life
  • »
  • World Chocolate Day 2022| രാജകുടുംബത്തിന് മാത്രം അവകാശപ്പെട്ടിരുന്ന ആഡംബര ഭക്ഷണം; ചോക്ലേറ്റ് ജനകീയമായത് ഇങ്ങനെ

World Chocolate Day 2022| രാജകുടുംബത്തിന് മാത്രം അവകാശപ്പെട്ടിരുന്ന ആഡംബര ഭക്ഷണം; ചോക്ലേറ്റ് ജനകീയമായത് ഇങ്ങനെ

ഏകദേശം 2000 വർഷങ്ങളായി ചോക്ലേറ്റ് ഭൂമിയിൽ ഉപയോഗത്തിലുണ്ടെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്

  • Last Updated :
  • Share this:
    ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ലോകത്ത് തന്നെ വളരെ കുറവായിരിക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ ചോക്ലേറ്റ് (Chocolate)കൊതിയന്മാരാണ് നമ്മളിൽ പലരും. സന്തോഷ പ്രകടനമായും പ്രണയം അറിയിക്കാനും ഇനി പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കിലും ചുമ്മാ വായിലിട്ട് ചോക്ലേറ്റ് നുണയാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്?

    ജുലൈ 7 ഇന്നലെയായിരുന്നു ലോക ചോക്ലേറ്റ് ദിനം. എല്ലാ വർഷവും ഒരു പ്രത്യേക ദിനം ചോക്ലേറ്റിന് വേണ്ടി മാറ്റിവെക്കാനും ഭയങ്കരനാണോ ചോക്ലേറ്റ്? സത്യത്തിൽ അതേ, വലിയ പ്രധാന്യവും ചരിത്രവും നാം കഴിക്കുന്ന ചോക്ലേറ്റിന് പറയാനുണ്ട്. ഏകദേശം 2000 വർഷങ്ങളായി ചോക്ലേറ്റ് ഭൂമിയിൽ ഉപയോഗത്തിലുണ്ടെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. പക്ഷേ, പുതിയ പഠനങ്ങൾ പറയുന്നത് 2000 അല്ല, അതിൽ കൂടുതൽ വർഷമായി ചോക്ലേറ്റ് ഈ ഭൂമിയിലുണ്ടെന്നാണ്.

    അൽപം ചരിത്രം

    യൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് എത്തുന്നത് 1550 ജുലൈ ഏഴിനാണ്. അതിനാലാണ് ജുലൈ 7 ലോക ചോക്ലേറ്റ് ദിനമായി പ്രഖ്യാപിച്ചത്. പക്ഷേ ലോക ചോക്ലേറ്റ് ദിനം ആചരിക്കാൻ തുടങ്ങിയിട്ട് വെറും 13 വർഷം മാത്രമേ ആയിട്ടുള്ളൂ. 2009 ലാണ് ചോക്ലേറ്റ് ദിനം ആദ്യമായി ആഘോഷിക്കുന്നത്.

    കൊക്കോ ചെടിയുടെ വിത്ത് ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ചോക്ലേറ്റ്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. 19 ബിസി മുതൽ 11 ബിസി വരെ ഉണ്ടായിരുന്ന ഓൽമെക് നാഗരികതയിലെ ജനങ്ങളാണ് ആദ്യമായി ഇത് ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. പനാമ, മെക്സിക്കോ, എൽ സാൽവഡോർ, കോസ്റ്റാറിക്ക, ഹോണ്ടുറാസ് (മെസോഅമേരിക്കൻ എന്നറിയപ്പെടുന്നു) തുടങ്ങിയ രാജ്യങ്ങൾ വളരെക്കാലം മുമ്പേ ചോക്ലേറ്റ് പാനീയങ്ങൾ ഉണ്ടാക്കുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക മിസോഅമേരിക്കൻ വർഗ്ഗങ്ങളും കൊക്കോ പാനീയങ്ങൾ നിർമിച്ചിരുന്നു.

    Also Read-ഇന്ന് ലോക ചോക്ലേറ്റ് ദിനം; ഈ മധുര ദിനത്തിൽ ചോക്ലേറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

    മായന്മാരും ആസ്ടെക്കുകളും കൊക്കൊ ഉപയോഗിച്ച് ക്സൊകൊലറ്റ്ൽ എന്നൊരു പാനീയം നിർമിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. കയ്പ്പുള്ള വെള്ളം എന്നാണ് ആ നഹ്വാറ്റ്ൽ വാക്കിന്റെ അർത്ഥം.കൊക്കോ ചെടിയിൽ ദൈവികവും മാന്ത്രികവുമായ ശക്തികൾ ഉണ്ടെന്ന് ഈ രണ്ട് ഗോത്രങ്ങളും വിശ്വസിച്ചിരുന്നു.

    Also Read-ചോക്ലേറ്റുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില രഹസ്യങ്ങൾ

    ഇനി ചോക്ലേറ്റിനെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ അറിയാം

    ഓരോ വർഷവും കുറഞ്ഞത് 36 ദശലക്ഷം ചോക്ലേറ്റ് ബോക്സുകളാണ് പ്രത്യേകിച്ച് ഹൃദയത്തിന്റെ ആകൃതിയുള്ളവ, വാലന്റൈൻസ് ദിനത്തിൽ വിൽക്കപ്പെടുന്നത്.

    ഇന്ന് ലോകത്തിലെ കൊക്കോ ഉൽപാദനത്തിന്റെ 70 ശതമാനവും ആഫ്രിക്കയിലാണ്.

    പണ്ട് കാലത്ത് രാജകുടുംബാംഗങ്ങൾക്ക് മാത്രമായിരുന്നു ചോക്ലേറ്റ് കഴിച്ചിരുന്നത്. വ്യാവസായിക വിപ്ലവത്തിനു ശേഷമാണ് ചോക്ലേറ്റ് ജനകീയമാകുന്നതും സാധാരണക്കാർക്ക് ലഭിച്ചു തുടങ്ങിയതും.

    ബ്രിട്ടീഷുകാരനായ ഫ്രാൻസിസ് ഫ്രൈ എന്നയാളാണ് ആദ്യത്തെ ചോക്ലേറ്റ് ബാർ നിർമിച്ചത്.

    ഒരു പൗണ്ട് ചോക്ലേറ്റ് ഉണ്ടാക്കാൻ 400 കൊക്കോ ബീൻസ് വേണം.

    ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റ് കിലോയ്ക്ക് 4.3 ലക്ഷം രൂപയ്ക്കാണ് വിറ്റത്.
    Published by:Naseeba TC
    First published: