• HOME
  • »
  • NEWS
  • »
  • life
  • »
  • WORLD COCONUT DAY 2021 HERE ARE 10 HEALTH BENEFITS OF COCONUT SAR

World Coconut Day: തേങ്ങ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമോ? 10 ഗുണങ്ങൾ ഇതാ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ വെളിച്ചെണ്ണയ്ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. ഇതിന് സാധാരണ ഉപയോഗിക്കുന്ന പാചക എണ്ണ മാറ്റി വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി.

News18

News18

  • Share this:
    അറിഞ്ഞോ അറിയാതെയോ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് നാളികേരം അഥവാ തേങ്ങ. നമ്മൾ കഴിക്കുന്ന പുഡ്ഡിംഗിന്റെ അലങ്കാരമായോ, അല്ലങ്കിൽ തലമുടിയിൽ പുരട്ടുന്ന എണ്ണയായും, പാചക എണ്ണയായും, ഉന്മേഷം പകരുന്ന തണുത്ത പാനീയമായും എല്ലാം നാളികേരം നമ്മുടെ ജീവിത്തിൽ നിറഞ്ഞു നിൽക്കുകയാണ്. തേങ്ങയ്ക്ക് അത്ഭുതകരമായ പല ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ? അറിഞ്ഞിട്ടില്ല എങ്കിൽ അറിഞ്ഞു തുടങ്ങാൻ പറ്റിയ ദിവസം ഇന്നാണ്. ഇന്ന്, സെപ്റ്റംബർ 2 ലോക നാളികേര ദിനമാണ്.

    തേങ്ങയുടെ നിങ്ങളറിയാത്ത, എന്നാൽ നിങ്ങൾക്ക് വളരെ ഉപയോഗപ്രദമായ 10 ആരോഗ്യരഹസ്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

    പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

    കോവിഡ് കാലത്ത് നാം ഏവരും വളരെയധികം കേട്ട വാക്കാണ് രോഗപ്രതിരോധം. നമ്മുടെ പാവം തേങ്ങയ്ക്ക് വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാൻ സാധിക്കുമെന്ന് കേട്ടാൽ തീർച്ചയായും നിങ്ങൾ ഞെട്ടിയേക്കാം. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി, വെളിച്ചെണ്ണ പാചക എണ്ണയായി ഉപയോഗിക്കാം. അതു പോലെതന്നെ തേങ്ങാവെള്ളം കുടിക്കുന്നതും, തേങ്ങ വെറുതെ കഴിക്കുന്നതും എല്ലാം ഗുണം ചെയ്യുമെന്നാണ് കൃഷിജാഗ്രനിൽ വന്ന റിപ്പോർട്ട് പറയുന്നത്.

    ഭാരം കുറയ്ക്കാൻ സഹായിക്കുന്നു

    ശരീരം ഭാരം കുറയ്ക്കുന്നതിനായി പലതരം ഭക്ഷണക്രമങ്ങൾ നാം സ്വീകരിക്കാറുണ്ട്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളിൽ ഒന്നിൽ പോലും നാം നാളികേരം കാണാറില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ വെളിച്ചെണ്ണയ്ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. ഇതിന് സാധാരണ ഉപയോഗിക്കുന്ന പാചക എണ്ണ മാറ്റി വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി. ഇത് ശരീരത്തിലെ അധികം വരുന്ന കിലോഗ്രാം കുറയ്ക്കാനും മറ്റ് ആരോഗ്യ ആനുകൂല്യങ്ങൾ ശരീരത്തിന് നൽകാനും നിങ്ങളെ സഹായിക്കും. പച്ചത്തേങ്ങ കഴിക്കുന്നത് പോലും നിങ്ങൾക്ക് വയറുനിറഞ്ഞ അനുഭവം നൽകുന്നു. അതുവഴി വിശപ്പ് കുറയുകയും അതിനനുസരിച്ച് ശരീരഭാരം കുറയാൻ കാരണമാകുകയും ചെയ്യുന്നു.

    ശോഭയാർന്ന തലമുടിയും ശരീരകാന്തിയും

    നിങ്ങളുടെ തലമുടി മോശമായിരിക്കുന്നു എന്ന് തോന്നാറുണ്ടോ. അങ്ങനെ തോന്നുമ്പോൾ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി മുടിയിഴകളിൽ പുരട്ടുന്നത് സഹായകമാകും. അത്പോലെതന്നെ ശരീരത്തിൽ പുരട്ടുന്നതും വളരെ ഗുണം ചെയ്യും. വെളിച്ചെണ്ണയിൽ കൊഴുപ്പ് വളരെ കൂടുതലാണ്, ഇത് നിങ്ങളുടെ തലമുടിയ്ക്ക് തിളക്കമേകുകയും ശരീരത്തിനെ ചുളിവിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞതു പോലെ വെളിച്ചെണ്ണയ്ക്ക് ബാക്ടീരിയെയും പൂപ്പലിനെയും തടയാൻ സാധിക്കും, അത് ശിരോചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രയോജനം ചെയ്യും.

    ആരോഗ്യമുള്ള എല്ലുകൾ നൽകുന്നു

    തേങ്ങയിൽ ഒരുപട് ധാതുക്കൾ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ഭക്ഷണക്രമത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് എല്ലിന് ഗുണം ചെയ്യുന്നതാണ്. ഇത് എല്ലിന്റെ വളർച്ചയ്ക്കും സാന്ദ്രതയ്ക്കും വലിയ സംഭാവനകൾ നൽകുന്നു.

    മലബന്ധത്തിനോട് ഗുഡ്ബൈ പറയു

    പല ആളുകളും അഭിമുഖീകരിക്കുന്ന ഒരു ദഹന പ്രശ്നമാണ് മലബന്ധം. തേങ്ങയിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്, അതിനാൽ അവ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. വാസ്തവത്തിൽ, തേങ്ങയുടെ 61 ശതമാനം ഭാഗവും നാരുകളാണ്. ഇത് പച്ചയ്ക്കും കഴിക്കാം അല്ലെങ്കിൽ, വിരേചന ഔഷധം എന്ന നിലയിൽ വെളിച്ചെണ്ണയായും ഭക്ഷിക്കാവുന്നതാണ്.

    ജലാംശം നിലനിർത്തുന്നു

    നിങ്ങളുടെ ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. വെളിച്ചെണ്ണ ഒരു മികച്ച ഇലക്ട്രോലൈറ്റ് മാധ്യമമാണ്. ഇത് ശരിയായ ദ്രാവക സമതുലിതാവസ്ഥ നിലനിർത്തുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ, നമ്മുടെ ശരീരത്തിൽ ഇലക്ട്രോലൈറ്റുകൾ വളരെ പ്രധാനപ്പെട്ട ചില പങ്ക് വഹിക്കുന്നു. തേങ്ങാവെള്ളത്തിലെ ഉയർന്ന ഇലക്ട്രോലൈറ്റ് ജലാംശം നിലനിർത്തുന്നതിന് ഏറ്റവും മികച്ചതും ആരോഗ്യകരവുമായ പാനീയമായി പ്രവർത്തിക്കുന്നു.

    പ്രമേഹ നിയന്ത്രണം

    പ്രമേഹത്തിന്റെ ടൈപ്പ് 2 തരം നിയന്ത്രിയ്ക്കുന്നതിൽ വെളിച്ചെണ്ണ ഉപകാരപ്രദമാണെന്നതിന് നമ്മുടെ ഗവേഷകർക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പാചകത്തിൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

    മറവിരോഗത്തെ പ്രതിരോധിക്കാം

    തേങ്ങയിൽ ട്രൈഗ്ലിസറൈഡ് ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലുള്ള കീറ്റോജനിക്ക് ഗുണങ്ങൾ അൾഷിമേഴ്സും അത് പോലെയുള്ള മറ്റനേകം രോഗങ്ങളിൽ നിന്നും പ്രതിരോധം സൃഷ്ടിക്കാൻ സഹായിക്കും.

    ആരോഗ്യമുള്ള പല്ലുകൾ നേടാം

    പല്ല് കേടാവുന്നത് തടയാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും. ദന്തക്ഷയത്തിലേക്ക് നയിക്കുന്ന ബാക്ടീരിയകളോട് പൊരുതാൻ ഇത് സഹായിക്കും.

    ഗ്ലൂട്ടൻ-ഫ്രീ

    തേങ്ങയിലെ മാംസഭാഗത്ത് നിന്ന് ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥമാണ് തേങ്ങാ പൊടി. ഇത് പൂർണ്ണമായും, കൂടാതെ ഗ്ലൂട്ടൻ ഫ്രീ ഭക്ഷണക്രമം സ്വീകരിച്ച ആളുകൾക്ക് നിരവധി വിഭവങ്ങൾ ഭക്ഷണം ബേക്ക് ചെയ്യാനും നാളികേരപ്പൊടി ഉപയോഗിക്കാൻ സാധിക്കും.
    Published by:Sarath Mohanan
    First published:
    )}