നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Coconut Day 2021: തേങ്ങ ചേര്‍ത്ത അഞ്ച് കറികള്‍; ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചു നോക്കേണ്ടവ

  World Coconut Day 2021: തേങ്ങ ചേര്‍ത്ത അഞ്ച് കറികള്‍; ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചു നോക്കേണ്ടവ

  അവകാഡോ നാളികേരവുമായി കലർത്തുന്നതിനെ കുറിച്ച് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  News18

  News18

  • Share this:
   ലോക നാളികേര ദിനമാണല്ലോ ഇന്ന്. ഈ വിശേഷ ദിവസം നാമെല്ലാം പ്രിയപ്പെട്ട ഫലത്തോടുള്ള ഇഷ്ടം പല രീതികളിൽ പ്രകടിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ, ഏഷ്യൻ പെസിഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) എന്ന സംഘടന രൂപീകരിച്ച ദിവസമാണ് ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്. നാളികേര വ്യവസായത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുക, നാളികേരമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങൾക്ക്  വേണ്ടിയാണ് ഈ സംഘടനക്ക് രൂപം നൽകിയത്.

   ഇന്ത്യക്കാരായ നമ്മുടെ നാളികേരത്തോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവാത്തതാണ്. പാനീയങ്ങളിലും, ഭക്ഷണങ്ങളിലും, എന്തിന് പ്രധാന ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ഡെസേർട്ടുകളിൽ വരെ, നാം തേങ്ങ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തേങ്ങ ഉപയോഗിച്ച് എഴുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചില കറികൾ നമുക്ക് പരീക്ഷിക്കാം.

   1. തേങ്ങാ പരിപ്പ് കറി


   നിങ്ങൾക്ക് പരിപ്പ് ഇഷ്ടമാണെങ്കിൽ ഈ കറി നിർബന്ധമായും പരീക്ഷിക്കണം. പരിപ്പിന് വ്യത്യസ്തമായ ഒരു ക്രീം സ്വഭാവം നൽകുന്ന ഭക്ഷണമാണിത്. തുവര പരിപ്പാണ് ഈ കറിയിൽ ഉപയോഗിക്കുന്നത്. തേങ്ങാ പാലിന് പുറമെ കറിവേപ്പില, കടല, മല്ലി പൊടി തുടങ്ങിയ ചേരുവകളും ഇതിൽ ചേർക്കുന്നു.

   1. അവകാഡോ തേങ്ങാ കറി


   അവകാഡോ നാളികേരവുമായി കലർത്തുന്നതിനെ കുറിച്ച് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രുചിയിലും ആകൃതിയിലും എല്ലാം ഏറെ വ്യത്യസ്തമായ രണ്ട് ഫലങ്ങളാണിവ. എന്നാൽ തേങ്ങാ കറിയിലെ അവകാഡോയുടെ രുചി വേറെ തന്നെയാണ്. ഇന്നു തന്നെ പരീക്ഷിച്ചു നോക്കൂ.

   1. ചെമ്മീൻ തേങ്ങാ കറി


   ചെമ്മീൻ തേങ്ങാ കറി ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ഏറ്റവും ആധികാരികമായ ദക്ഷിണേന്ത്യൻ കറികളിൽ ഒന്നാണിത്. ചെമ്മീനിൽ നാളികേരത്തിന്റെ അംശങ്ങൾ ചേർക്കുന്പോൾ ഇതിന് കൂടുതൽ രുചി മാത്രമല്ല വശ്യമായ ഗന്ധം കൂടി ലഭിക്കുന്നു.

   1. തേങ്ങാ മട്ടൻ കറി


   ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത്, തൈര്, കറിവേപ്പില, തേങ്ങാപ്പാൽ എന്നിവ ചേർത്ത ഇറച്ചി കറിയുടെ രുചി തുല്യതയില്ലാത്തതാണ്. നേരത്തെ തൈരിൽ കൂട്ട് പുരട്ടി വെക്കുന്നത് കൊണ്ട് സാധാരണ തേങ്ങയരച്ച കറികളിൽ നിന്ന് ഇത് ഏറെ വ്യത്യസ്തമാണ്.

   1. തേങ്ങാ ചിക്കൻ കറി


   മാംസാസാഹാരം കഴിക്കുന്നവർക്കെല്ലാം ചിക്കൻ ഇഷ്ടമാണെന്നതിൽ സംശയമൊന്നുമില്ല. അതുകൊണ്ട് തന്നെയാണ് തയ്യാറാക്കുന്ന വിഭവങ്ങളിലെല്ലാം അവർ ചിക്കൻ കൂടി ചേർക്കുന്നത്. അങ്ങനെയാണ് നാം ഇപ്പോൾ കഴിക്കാറുള്ള ചിക്കൻ കറി രൂപപ്പെട്ടത്. ജ്യൂസ് രൂപത്തിലുള്ള ഈ കറി ചോറിനോട് ചേർത്തു കഴിക്കുന്നതാണ് ഉചിതം.
   Published by:Sarath Mohanan
   First published: